വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്ന പ്രവാസികള്‍ സൂക്ഷിക്കുക..

0
1475

Untitled-1

വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ക്കെതിരെ നിയമം ശക്തമാക്കി യു എ ഇ. ജോലിക്കും വിസ ലഭിക്കുന്നതിനും വ്യാജ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകല്‍ ഹാജരാക്കിയാല്‍ 10 വര്‍ഷം വരെ തടവ് ലഭിക്കുമെന്ന് അബുദാബി നീതിന്യായ വകുപ്പ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. ഔദ്യോഗിക രേഖകളുടെ ഫോട്ടോ കോപ്പിയെടുത്ത് മാറ്റം വരുത്തുന്നവര്‍ക്ക് അഞ്ച് വര്‍ഷം വരെയും തടവുശിക്ഷ ലഭിക്കും. വ്യാജ സര്‍ട്ടിഫിക്കറ്റ് നല്‍കി ജോലി നേടാന്‍ ശ്രമിക്കുന്നതിന് ഏറ്റവുമധികം പിടിക്കപ്പെടുന്നത് ഏഷ്യന്‍ വംശജരാണ്.

കഴിഞ്ഞ ആറ് മാസത്തിനിടെ വ്യാജരേഖാ കേസുകളില്‍ 40 ശതമാനവും തട്ടിപ്പ് വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകളുമായി ബന്ധപ്പെട്ടാണെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു. വിദ്യാഭ്യാസ യോഗ്യതകളുമായി ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമായി സമര്‍പ്പിക്കുന്ന കേസുകളാണ് ഇതില്‍ ഭൂരിപക്ഷം. ഔദ്യോഗിക രേഖയിലെ കൃത്രിമം കാണിക്കല്‍, വ്യാജ സ്റ്റാമ്പ് ഉണ്ടാക്കല്‍, വ്യാജ സര്‍ട്ടിഫിക്കറ്റ് ഉപയോഗിക്കാന്‍ ശ്രമിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്താന്‍ സാധിക്കും.

വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ വ്യാപകമായി ഉപയോഗിക്കുന്ന പ്രവണത മലയാളികളിലും കുറവല്ല . എന്തിന്റെ ഡ്യൂപ്ലിക്കേറ്റ് വേണമെങ്കിലും ഉണ്ടാക്കി കിട്ടുന്ന ഈ കാലത്ത് വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ ഒപ്പിച്ചു ജോലിനേടാം എന്ന് കരുതി ഗള്‍ഫിലോട്ട് യാത്രതിരിക്കുന്നവര്‍ ഈ നിയമങ്ങളേയും കുറിച്ച് അറിഞ്ഞിരിക്കുന്നത് നല്ലതാണ്.