Entertainment
മലയാളചിത്രം ബിയോണ്ട് ദ സെവൻ സീസ്’ റിലീസിന് മുൻപ് തന്നെ ലോക റെക്കോർഡ് നേടി

‘ബിയോണ്ട് ദ സെവൻ സീസ്’ എന്ന ചിത്രം റിലീസിന് മുൻപ് തന്നെ ലോക റെക്കോർഡ് നേടിയിരിക്കുകയാണ്. അറേബ്യൻ ബുക്ക്സ് ഓഫ് റെക്കോർഡിൽ ആണ് ചിത്രം ഇടം നേടിയിരിക്കുന്നത്. എന്തെന്നാൽ ഏറ്റവുമധികം ഡോക്ടർമാർ അണിയറയിൽ പ്രവർത്തിച്ച സിനിമ എന്ന നിലയ്ക്കാണ് ഈ നേട്ടം. ഇരുപത്തിയാറ് ഡോക്ടർമാരാണ് ചിത്രത്തിൻ്റെ അണിയറയിൽ പ്രവർത്തിച്ചിരിക്കുന്നത്. ഓൾ സ്മൈൽസ് ഡ്രീം മൂവീസിന്റെ ബാനറിൽ ഡോ. ടൈറ്റസ് പീറ്റർ നിർമിച്ച് പ്രതീഷ് ഉത്തമൻ, ഡോ. സ്മൈലി ടൈറ്റസ് എന്നിവർ ചേർന്നാണ് ചിത്രം സംവിധാനം ചെയ്തത്.
2,934 total views, 3 views today