Connect with us

Entertainment

ചുവരിനപ്പുറത്തുനിന്നും നിങ്ങൾ ചുവരിനിപ്പുറത്തേയ്‌ക്ക്‌ വരരുതേ… അസഹനീയമാകും

Published

on

Shamnas PP

Shamnas PP

Shamnas PP സംവിധാനം ചെയ്ത Beyond The Wall മുറിക്കുള്ളിൽ അടച്ചിടപ്പെട്ട ഒരു യുവാവിന്റെ ഉത്കണ്ഠകളിലൂടെയും ഭയത്തിലൂടെയുമാണ് കടന്നുപോകുന്നത്. അയാളെ ആരോ ഒരു മുറിയിൽ കൊണ്ട് തള്ളി വാതിലടച്ചു പോകുകയാണ്. അയാൾ തുറന്നുവിടാൻ താണുകേണ് വിഫലമായി അപേക്ഷിക്കുകയാണ്. അങ്ങനെ ആ ഏകാന്തതയിൽ മനസ് മരവിച്ചു നിരാശപ്പെട്ടിരിക്കുമ്പോഴാണ് ചുവരിനപ്പുറത്തു ഒരു പുരുഷന്റെയും സ്ത്രീയുടെയും ശബ്ദം അയാൾ കേൾക്കുന്നത്. അത് ഭാര്യാഭർത്താക്കന്മാരുടെ ശബ്ദമായിരുന്നു… അവരുടെ കലഹങ്ങളുടെ ശബ്ദമായിരുന്നു. ഇതിനിടയിൽ ഭർത്താവ് ഇല്ലാത്ത സമയത്ത് അയാൾ ആ സ്ത്രീയോട് ചുവനിപ്പുറത്തു നിന്നും പരിചയവും സൗഹൃദവും സ്ഥാപിക്കുന്നു. അവളുടെ പാട്ടുകൾ അയാൾക്ക് ഇഷ്ടമാകുന്നു, അയാൾ അവളെ മുക്തകണ്ഠം പ്രശംസിക്കുന്നു. ഇടയ്ക്കിടയ്ക്ക് ക്രൂരനായ ഭർത്താവു വരുന്നതിന്റെയും അവളെ ഉപദ്രവിക്കുന്നതിനെയും അവളുടെ നിലവിളികളുടെയും തേങ്ങലിന്റെയും ശബ്ദം അയാൾ അസഹ്യതയോടെ കേൾക്കുന്നു .

തന്നെ ഉപദ്രവിച്ചു എന്നും അക്വേറിയം എറിഞ്ഞുടച്ചു തന്റെ മീനുകളെ കൊന്നെന്നും അവൾ ഭർത്താവില്ലാത്ത സമയത്തു ചുവരിനിപ്പുറത്തെ ‘അപരിചിതനോട്’ പറയുന്നു . ഞാൻ ഇവിടെ നിന്നിറങ്ങിയാൽ നിന്നെയും കൊണ്ട് പോകാം, നിന്നെ രക്ഷപ്പെടുത്താം..എനിക്കിതൊന്നും സഹിക്കാൻ കഴിയുന്നില്ല എന്നും അയാൾ അസഹനീയതയോടെ അവളോട് പറയുകയാണ്. എന്നാൽ അവരുടെ സംഭാഷങ്ങൾ കേട്ടുകൊണ്ട് വരുന്ന ഭർത്താവ്, അവൾ ജാരനോട് ആണ് സംസാരിക്കുന്നതെന്ന തോന്നലിൽ അവളെ മർദ്ദിക്കുകയും വെടിവച്ചു കൊല്ലുകയും ചെയ്യുന്നു. . ഈ സമയമത്രയും ചുവരിനിപ്പുറത്തെ അപചിതൻ അവളെ ഒന്നും ചെയ്യരുതേയെന്ന് അപേക്ഷിക്കുകയായിരുന്നു. ഭർത്താവിന്റെ വെടിയുണ്ട അവളിലൂടെ കടന്ന് ആ ചുവരിൽ തറയ്ക്കുന്നു. അത് അപരിചിതൻ നിൽക്കുന്ന ഭാഗത്തും തുളയുണ്ടാക്കുന്നു. അതിലൂടെ രക്തം അപരിചിതന്റെ മുറിയിലേക്ക് ഒഴുകി. അയാളുടെ കൈകളിൽ രക്തമാകുന്നു.

Beyond The Wall ന് വോട്ട് ചെയ്യാൻ
ചിത്രത്തിൽ ക്ലിക്ക് ചെയ്യുക

ഇത്രയുമാണ് സംഭവം..ഇതിൽ നിന്നും എന്ത് മനസിലായി ? നമ്മുടെ നാട്ടിലൊക്കെ സ്ഥിരമായി സംഭവിക്കുന്ന ചില പ്രശ്നങ്ങളുടെ പ്രശ്ചാത്തലത്തിൽ നിന്നുകൊണ്ട് മനസാക്ഷി-മനഃശാസ്ത്രങ്ങളുടെ ചില സമീപനങ്ങളാണ് ഇവിടെ ആവിഷ്കരിച്ചിട്ടുളളത് . ഒരാൾ താൻ ഭൂതകാലത്ത് ചെയ്ത ഒരു കൊടിയ അപരാധത്തിന്റെ ശിക്ഷ എന്നവണ്ണം മനസാക്ഷിയുടെ ക്രൂരമായ വിചാരണയും ശിക്ഷയും നേരിടുകയാണ്. തന്നെ സ്നേഹിച്ചവളെ നിഷ്കരുണം കൊന്നപ്പോൾ അയാൾ ഏകാന്തതയുടെ തടവിലായി. അവൾ ഏറെയിഷ്ടപ്പെടുന്ന അവളുടെ അക്വേറിയ മത്സ്യങ്ങളെ അയാൾ കൊന്നു. ഇപ്പോൾ ഒന്നുമാത്രമേ അവശേഷിക്കുന്നുള്ളൂ. അത് അയാളുടെ മുറിയിൽ ഏകാന്തതയുടെ ചില്ലുഭരണിയിൽ ഉണ്ട്. അത് അയാൾ തന്നെ ആയിരുന്നു. (മറ്റൊരർത്ഥത്തിൽ ആ മത്സ്യം അവളുമാകാം. കാരണം അയാൾ ആ മുറിയ്ക്കുള്ളിൽ അകപ്പെട്ടപ്പോൾ ആ ചില്ലുഭരണിയിൽ തീരെ വെള്ളം കുറവായിരുന്നു. അതിൽ നീന്താനും പ്രാണവായുവിനും വേണ്ടി ആ മത്സ്യം പാടുപെടുന്നുണ്ടായിരുന്നു. അതുകണ്ട അയാൾ തനിക്കു കുടിക്കാൻ കിട്ടിയ വെള്ളം ആ ഭരണിയിൽ ഒഴിച്ച് ആ മത്സ്യത്തിന്റെ ജീവനെയും ജീവിതത്തെയും രക്ഷിക്കാൻ ശ്രമിക്കുകയാണ് . ആ പ്രവർത്തി അയാളുടെ വൈകിവന്ന മാനസാന്തരത്തിനെ സൂചിപ്പിക്കുന്നതാകാം )

അവളുടെ ഭർത്താവ് എന്ന നിലയിൽ ഒരിക്കലും കേൾക്കാത്ത അവളുടെ മനോഹരമായ ഗാനങ്ങൾ അവൻ ഇപ്പോൾ ഓർക്കുകയാണ്, … പ്രശംസിക്കുകയാണ്. അവളുടെ ഭർത്താവെന്ന നിലക്ക് കേൾക്കാത്ത അവളുടെ മനസും നൊമ്പരങ്ങളും അവൻ ഇപ്പോൾ കേൾക്കുകയാണ്. .അവളുടെ ഭർത്താവെന്ന നിലക്ക് അവളോട് തോന്നാത്ത പ്രണയം അവനിപ്പോൾ തോന്നുകയാണ്. അവനിപ്പോൾ ക്രൂരതകളും സംശയങ്ങളും ഇല്ലാത്ത ഒരു പച്ച മനുഷ്യനായി… അവൾക്കു വേണ്ടി എങ്ങി എങ്ങി കരയുകയാണ്. എനിക്കിതൊന്നും സഹിക്കാൻ വയ്യ എന്ന് അയാൾ ഏറ്റുപറയുകയാണ്. ഇനിയൊരു ജന്മം ഉണ്ടെങ്കിൽ അവൾ തന്നെ ഭാര്യയാകണം എന്ന് അയാൾ പുലമ്പുകയാണ് . എന്തായിരുന്നു അയാളുടെ ഭൂതകാല പ്രശ്നം ?

ഭാര്യയെ സംശയമായിരുന്നു… അവളെ കേൾക്കാനോ അവളോട് അനുഭവം പ്രകടിപ്പിക്കാനോ കഴിയാത്ത വിധത്തിൽ അയാളൊരു ക്രൂരനും സംശയരോഗിയും ആയിക്കഴിഞ്ഞു. എല്ലാത്തിലും അയാൾക്ക്‌ കുറ്റമാണ്. അവളുടെ ഓരോ പ്രവർത്തിയും അയാൾക്ക് കുറ്റമാണ്. അവളെ ആകാശം പോലും കാണിക്കാതെ ഫ്ലാറ്റിൽ തടവിലാക്കി.  ഒടുവിൽ അയാളുടെ മനസികപ്രശ്നങ്ങളുടെ ഉച്ചകോടിയിൽ അവളെ അയാൾ നിറയൊഴിച്ചു കൊല്ലുകയാണ് .

ആ ചുവര് അയാളെ തന്നെ രണ്ടായി വേർതിരിക്കുന്ന ഒരു പ്രതീകമാണ്. ഏകാന്തതയിലേക്കു എടുത്തെറിയപ്പെട്ടാലോ സ്വയം അവിടേയ്ക്ക് ഒളിച്ചോടിയാലോ .. ഭൂതകാലം നമ്മെ വേട്ടയാടാതെ വിടില്ല. അതിന്റെ പല്ലുംനഖവും നമ്മിലേക്ക്‌ ആഴ്ന്നിറങ്ങും. തെറ്റുകൾക്കുള്ള തിരുത്തൽ ആകില്ലെങ്കിലും അയാളുടെ ഉള്ളിലെ തിരുത്തലുകളിൽ ഒരു മനുഷ്യനിലേക്കുള്ള യാത്രയാണ്. നിർഭാഗ്യവശാൽ ആ യാത്ര പുറപ്പെടാൻ അയാൾ താമസിച്ചു പോയിരുന്നു. Beyond The Wall നിങ്ങളെവരെയും കാണാൻ ഞാൻ ക്ഷണിക്കുകയാണ്. അത്രമാത്രം പുതുമയുള്ള ഈ സമീപനം നിങ്ങളെ പിടിച്ചിരുത്തി ചിന്തിപ്പിക്കും. ഷംനാസിനും മറ്റ്‌ അണിയറശില്പികൾക്കും അഭിനന്ദനങ്ങൾ.

Beyond The Wall സംവിധാനം ചെയ്ത Shamnas PP ബൂലോകം ടീവിയോട് സംസാരിക്കുന്നു

“ഞാനിപ്പോൾ ഒരു ഇന്റീരിയർ ഡിസൈനിംഗ് കമ്പനിയിൽ വർക്ക് ചെയ്യുകയാണ്.”

Advertisement

“ലോക് ഡൌൺ തുടങ്ങിയ സമയത്താണ് ഈയൊരു സിനിമയെ കുറിച്ച് ഞങ്ങൾ ചിന്തിച്ചത്. ഔട്ട് ഡോർ ഷൂട്ടിങ് ചെയ്യാനുള്ള പരിമിതികൾ ഉണ്ടായപ്പോൾ എന്ത് ചെയ്യാം എന്ന് ചിന്തിച്ചു. വെറുതെയിരിക്കുന്നത് ശരിയല്ലല്ലോ..പ്രത്യേകിച്ചും കലാകാരന്മാർക്ക്. ആ സമയത്തു എന്തെങ്കിലും ചെയ്യണം എന്ന ചിന്തയിൽ നിന്നും വന്നതാണ് Beyond The Wall. നേരത്തെ പറഞ്ഞപോലെ പുറത്തുപോയി ഷൂട്ട് ചെയ്യാതെ റൂമിനുള്ളിൽ ഇരുന്നുകൊണ്ടുതന്നെ ഷൂട്ട് ചെയ്യാൻ പറ്റുന്ന തരത്തിൽ ആയിരിക്കണം എന്ന് തോന്നി. അങ്ങനെയാണ് ഈയൊരു സ്റ്റോറിയിലേക്കു എത്തിയത്. പിന്നീടതിന്റെ ചിത്രീകരണവും നടന്നു.”

അഭിമുഖത്തിന്റെ ശബ്‌ദരേഖ

BoolokamTV InterviewShamnas PP

Beyond The Wall ചുറ്റുമുള്ള സംഭവങ്ങളുടെ മനോഹരവും വ്യത്യസ്തതയുള്ളതുമായ ആവിഷ്കരണം, 

“അടുത്തടുത്ത് ഈ ഡൊമസ്റ്റിക് വയലൻസുമായി ബന്ധപ്പെട്ടുള്ള ചില വാർത്തകൾ വായിക്കുന്ന സമയത്താണ് ഇങ്ങനെയൊരു ബോധ്യം ഉണ്ടായതു.. ഈ വിഷയത്തെ കുറിച്ച്. കാരണം അങ്ങനെയൊരു ഡൊമസ്റ്റിക് വയലന്സിൽ ഏർപ്പെട്ട ഒരാൾ അങ്ങനെയൊരു ക്രൈം ചെയ്തശേഷം അയാളുടെ മനസ്സിൽ ഉണ്ടാകുന്ന കാര്യങ്ങളെ കുറിച്ചൊരു ചിന്തവന്നു. എന്റെയൊരു സുഹൃത്ത് സമാനമായൊരു സംഭവത്തെ കുറിച്ച് എന്നോട് പറഞ്ഞിരുന്നു. അവരുടെ ഹസ്ബന്റ് ജോലിക്കുപോകുമ്പോൾ അവരെ അകത്താക്കി വാതിൽ പുറത്തുനിന്നും പൂട്ടി പോകും . അങ്ങനെയൊരു മോശം അനുഭവം അവർ പങ്കുവച്ചിട്ടുണ്ട്. ആ സംഭവവും ഇത്തരം വാർത്തകൾ കേൾക്കുന്നതും നിരന്തരം വായിക്കുന്നതും കൂടി ചേർത്തുവച്ചപ്പോൾ തോന്നി.. എന്തുകൊണ്ട് ഇങ്ങനെയൊരു ആശയത്തിലേക്ക് എത്തിക്കൂടാ എന്ന്. അതാണ് ഇങ്ങനെയൊരു സൃഷ്ടി ഉണ്ടാകാൻ തന്നെ കാരണം.”

Beyond The Wall ന് വോട്ട് ചെയ്യാൻ
ചിത്രത്തിൽ ക്ലിക്ക് ചെയ്യുക

ഡൊമസ്റ്റിക് വയലൻസ് Beyond The Wall -ൽ

“ചുരുക്കം പറഞ്ഞാൽ ഒന്നുരണ്ടുപേരുടെ അനുഭവം ആണ് കൂടുതൽ സ്വാധീനിച്ചത്. ഞാൻ ഈ ഫ്ലാറ്റിൽ വന്നശേഷം ആകാശം പോലും കണ്ടിട്ടിട്ട് എന്ന് അതിലെ സ്ത്രീ പറയുന്നത് , ഒരാളുടെ ജീവിതത്തിൽ യഥാർത്ഥത്തിൽ സംഭവിച്ചത് തന്നെയാണ്. അവർ എന്നോട് പറഞ്ഞ വാക്കുകൾ കടമെടുത്തിട്ടു തന്നെയാണ് ഞാനതു എഴുതിയിട്ടുള്ളത്. നമ്മൾ അറിയുന്നതും അറിയാത്തതുമായ നിവധി ഡൊമസ്റ്റിക് വയലൻസുകൾ നിരന്തരം സംഭവിക്കുന്നുണ്ട്. ചിലർ പുറത്തിറങ്ങുമ്പോൾ വലിയ മാന്യന്മാർ ആയിരിക്കും പക്ഷെ അവർ വീട്ടിൽ അവരുടെ മുഖം വേറെയായിരിക്കും. ഈ ക്രൈം ചെയ്തിട്ടുള്ള ഒരാൾക്ക് ഒരു പുനർവിചിന്തനത്തിനോ മറ്റോ ക്ഷണനേരം ലഭിച്ചുകഴിഞ്ഞാൽ എന്തായിരിക്കും ചിന്ത എന്നുള്ള കൺസപ്റ്റ് ആണ്.. ചുവരിന് ഇപ്പുറത്തുള്ളത് അയാളുടെ റിയൽ ലോകവും അപ്പുറത്തുള്ളത്  സങ്കല്പ ലോകവും.  ക്ളൈമാക്സിന്റെ ആ ഒരു പഞ്ചിലാണ് ആ സിനിമ വ്യത്യസ്തമാകുന്നത് .”

മുൻവർക്കുകൾ

Advertisement

” labour room, Dew Drop യാണ് മുൻപുള്ള ഷോർട്ട് മൂവീസ് . Dew Drop ദുബായിൽ നടന്ന എമിറേറ്റ് ഫ്ളൈറ്റിന്റെ ഒരു ഷോർട്ട് മൂവി ഫെസ്റ്റിവലിൽ മികച്ച സാമൂഹിക പ്രതിബദ്ധതയുള്ള സിനിമയ്ക്കുള്ള അവാർഡ് കിട്ടി. വൺ മില്യൺ കാഴ്ചക്കാർ ഉണ്ടായി …എല്ലാര്ക്കും ഇഷ്ടപ്പെട്ടൊരു വർക്ക് ആയിരുന്നു. നല്ല വർക്കുകൾ പോലെ ചില മോശം വർക്കുകളും ചെയ്തിട്ടുണ്ട്. നമ്മൾ പഠിച്ചു പഠിച്ചു വരുന്ന ഓരോ ഘട്ടങ്ങളിൽ അങ്ങനെയൊക്കെ സ്വാഭാവികമായി സംഭവിക്കും.”

ഭാവി പ്രോജക്റ്റുകൾ

“മലയാളത്തിൽ ഒരു പ്രൊഡ്യൂസർക്കുവേണ്ടി ഒരു സിനിമ എഴുതിയിട്ടുണ്ടായിരുന്നു. ഒരു ആർട്ടിസ്റ്റിന്റെ ഡേറ്റ് ഒക്കെ വാങ്ങി അങ്ങനെ ഇരുന്നപ്പോഴാണ് പ്രൊഡ്യൂസർക്കു കോവിഡ് സംബന്ധമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായി. അതുമായി ബന്ധപ്പെട്ടുള്ള അതിന്റെ എഴുത്തും കാര്യങ്ങൾക്കും വേണ്ടിയാണ് നാട്ടിൽ ഇത്രയുംകാലം നിന്നത്. അതിന്റെ തിരക്കഥ പൂർത്തിയാക്കി കാൾഷീറ്റും മേടിച്ചു ഇരുന്നപ്പോഴാണ് അങ്ങനെയൊരു പ്രശ്നം ഉണ്ടാകുന്നതു. ഇനിയിപ്പോൾ ഒരു പ്രൊഡ്യൂസറെ കണ്ടെത്തണം. പ്രൊഡ്യൂസർ ശരിയായാൽ സിനിമ ഉടനെ സംഭവിക്കും .”

Beyond The Wall ന് വോട്ട് ചെയ്യാൻ
ചിത്രത്തിൽ ക്ലിക്ക് ചെയ്യുക

കുടുംബം

“വിവാഹിതനാണ് കുടുംബവും കുട്ടികളും ഉണ്ട്.. വൈഫ് ഫസീന . മൂന്നുകുട്ടികൾ ഉണ്ട്. ചെറുപ്പം മുതൽക്കു തന്നെ സിനിമയോടൊക്കെ വലിയ താത്പര്യം ആയിരുന്നു . പക്ഷെ അന്നത്തെ കാലത്തു വീട്ടിൽ നിന്നും വലിയ പ്രോത്സാഹനം ഉണ്ടായിരുന്നില്ല. പ്രത്യകിച്ചും അന്നത്തെ ഒരു കാലഘട്ടം അറിയാമല്ലോ… പക്ഷെ ഇന്ന് അങ്ങനെയല്ല.. ഇന്ന് ഉപ്പയാണ് ഒരു ഫിലിം ഫെസ്റ്റിവൽ ഉണ്ടെങ്കിൽ നമുക്ക് വേണ്ടി ഹാജരാകുന്നത്.”

Beyond The Wall നേടിയ പുരസ്‌കാരങ്ങൾ

“ഏകദേശം ഇരുപത്തി മൂന്നോളം അവാർഡുകൾ അതിനു കിട്ടി. എടുത്തുപറയേണ്ടത് . AFA online film festival (atlanta film makers alliance ) എന്ന USA യിൽ നടന്ന ഓൺലൈൻ ഫിലിം ഫെസ്റ്റിവലിൽ  ഫൈനലിൽ ഉണ്ടായിരുന്നു. അതിൽ കയറിപ്പറ്റിയത് തന്നെ വലിയ കാര്യം. പിന്നെ Nottam Short Film Festival Kuwait (The ‘Nottam’ – Kaniyapuram Ramachandran Memorial Short Film Festival by Kerala Association Kuwait- is to celebrate and encourage independent filmmakers.) അതിൽ മികച്ച നടനും മികച്ച സിനിമയ്ക്കും ഉള്ള അവാർഡുകൾ നേടിയിരുന്നു.”

Advertisement

Beyond The Wall
Production Company: Hobby Vision Films
Short Film Description: A man was locked in a room.
The mystery loosens as he starts speaking to the girl beyond the wall.
Producers (,): Faseela Shamnas
Directors (,): Shamnas PP
Editors (,): Muhsin PM
Music Credits (,): Sajad Azeez
Cast Names (,): Shamnas PP, Josy James (Dubbing Lead)
Genres (,): Experimental, Women, Drama, Short, Mobile
Year of Completion: 2020-09-25

 3,387 total views,  6 views today

Continue Reading
Advertisement

Comments
Advertisement
Entertainment12 hours ago

തൊഴിലില്ലായ്മയെന്ന സാമൂഹിക യാഥാർഥ്യത്തിന്റെ കയ്‌പേറിയ അനുഭവങ്ങളാണ് ‘നീളെ നീളെ’

Entertainment2 days ago

ഇതരൻ, ചൂഷിതരുടെയും പാർശ്വവത്കരിക്കപ്പെട്ടവരുടെയും പ്രതിനിധി

Entertainment2 days ago

നിയന്ത്രണ രേഖയ്ക്കുള്ളിൽ കരഞ്ഞു ജീവിക്കുന്ന സ്ത്രീകളെ ഈ സിനിമ ചേർത്തുപിടിക്കുന്നു

Education3 days ago

കുമിൾ പറയുന്നതും അതുതന്നെ, ‘ജീവിതത്തിൽ റീടേക്കുകൾ ഇല്ല’ !

Entertainment4 days ago

സുബൈറും സാബിറയും ‘വീണ്ടും’ ഒരുമിക്കുകയാണ്, അവരോടൊപ്പം പെരുന്നാൾ കൂടാൻ നിങ്ങളും വരണം

Entertainment4 days ago

അനന്തുവിന്റെയും ആരതിയുടെയും പ്രണയം ‘എഴുതാത്ത കവിത’പോലെ മനോഹരം

Entertainment6 days ago

മദ്യത്തിന്റെ കണ്ണിലൂടെ കഥപറയുന്ന ‘സീസറിന്റെ കുമ്പസാരം’

Uncategorized7 days ago

“അതേടാ ഞാൻ നായാടി തന്നെ” യെന്ന് പറങ്ങോടൻ ആർജ്ജവത്തോടെ വിളിച്ചു പറയുന്നു

Entertainment1 week ago

റീചാർജ്, ഒരു ഷോർട്ട് ചുറ്റിക്കളി ഫിലിം, അഥവാ അവിഹിതം വിഹിതമായ കഥ

Entertainment1 week ago

നിങ്ങളുടെ ഉപബോധമനസിന്റെ ശക്തിയെ നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ ? എങ്കിൽ യെമൻ കാണുക !

Entertainment2 weeks ago

അബ്യുസ് പെൺകുട്ടികൾക്കു മാത്രമല്ലെന്ന് ഒഴിവുദിവസത്തെ സംസാരം, അതാണ് രാസലീല ( A )

Entertainment2 weeks ago

‘വോയിസീ’ പറയുന്നു ‘സാങ്കേതികവിദ്യ ഉപകാരിയായ സേവകനാണ്, പക്ഷേ അപകടകാരിയായ യജമാനനാണ്’

Entertainment2 weeks ago

സാമൂഹ്യ പ്രതിബദ്ധതയുള്ള ‘ആഗ്നേയ’ ശരങ്ങളുമായി പ്രിയ ഷൈൻ

Entertainment1 month ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

Entertainment2 months ago

നാടിന്റെ റേപ്പ് കൾച്ചറും ലോകത്തിന്റെ വംശീയതയും അഥവാ, ‘കല്പന’യും ‘ബ്ളാക്ക് മാർക്കും’

Entertainment1 month ago

നിങ്ങളെ ഭയപ്പെടുത്തുന്ന ‘എലോൺ’ കർമയുടെ നിശ്ചയദാർഢ്യത്തിന് പിന്നിലെ കഥയാണ്

Entertainment1 month ago

ഒരു കോഴിക്കോടുകാരൻ ഓട്ടോ ഡ്രൈവറുടെ നന്മയുള്ള സൃഷ്ടികൾ

Entertainment4 weeks ago

ഈ ഷോർട്ട് ഫിലിം നടന്ന കഥയാണ്, മറ്റാരുടേയുമല്ല ഇതിന്റെ പ്രൊഡ്യൂസറിന്റെ ജീവിതത്തിൽ

Entertainment1 month ago

രമേശിന്റെ ചെവിയിലെ ആ ‘കിണർ ശബ്‌ദം’ പലർക്കുമുള്ള ഒരു ‘അസ്വസ്ഥ’ സന്ദേശമാണ് !

Entertainment1 week ago

നിങ്ങളുടെ ഉപബോധമനസിന്റെ ശക്തിയെ നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ ? എങ്കിൽ യെമൻ കാണുക !

Entertainment2 months ago

ചുറ്റിക കൊണ്ട് ചിലരുടെ മണ്ടയ്ക്ക് പ്രഹരിക്കുന്ന സിനിമ

Entertainment1 month ago

വ്യക്തമായ രാഷ്ട്രീയം പറയുന്ന ജാതിക്ക… അല്ല ജാതി ക്യാ (?)

Entertainment3 weeks ago

‘മീനിന് സുഗന്ധം തന്നെയാണ് ‘, മരയ്ക്കാൻ ഷോർട്ട് മൂവിയുടെ വിശേഷങ്ങൾ

Entertainment2 weeks ago

അബ്യുസ് പെൺകുട്ടികൾക്കു മാത്രമല്ലെന്ന് ഒഴിവുദിവസത്തെ സംസാരം, അതാണ് രാസലീല ( A )

Advertisement