റിലീസിനു ശേഷം ഞാൻ ആ ചിത്രം ഇന്നുവരെ പൂർണമായി കണ്ടിട്ടില്ല എന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ ? സംവിധായകൻ ഭദ്രന്റെ കുറിപ്പ്

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
52 SHARES
629 VIEWS

മലയാളത്തിലെ മികച്ച ചിത്രങ്ങളിൽ ഒന്നായ സ്ഫടികം റിലീസ് ചെയ്തിട്ട് 27 വർഷങ്ങൾ പൂർത്തിയായ ദിവസം സംവിധായകൻ ഭദ്രൻ ഫേസ്ബുക്ക് ഒരു പോസ്റ്റിടുകയുണ്ടായി. അന്ന് തീയേറ്ററിൽ കാണാൻ കഴിയാത്തവർക്കെല്ലാം പുതിയ സാങ്കേതി മികവോടെ അതേ ചിത്രം വീണ്ടും കാണാനൊരു അവസരം ഒരുക്കുകയാണ് അണിയറ പ്രവർത്തകർ എന്ന വിവരം ഷെയർ ചെയ്ത പോസ്റ്റ് . എന്നാൽ അതിനു താഴെ വന്ന ഒരു കമന്റിന് ആണ് ഇപ്പോൾ ഭദ്രൻ മറുപടിയായി പുതിയൊരു കുറിപ്പ് പങ്കുവച്ചിരിക്കുന്നത്. കുറിപ്പ് വായിക്കാം.

Bhadran Mattel

“സ്‌ഫടികം റിലീസ് ചെയ്തിട്ട് 27 വർഷം പൂർത്തിയായ അന്ന് ഞാൻ ഒരു പോസ്റ്റ്‌ ഇടുകയുണ്ടായി.ആ ചലച്ചിത്രത്തെ വാനോളം സ്നേഹിക്കുന്ന ലക്ഷകണക്കിന് ആരാധകർ, മനുഷ്യരുടെ പിറന്നാൾ ഘോഷിക്കും പോലെ ഈ ചിത്രത്തിന്റെ പിറവിയും കൊണ്ടാടുന്നു. അനേകരുടെ ഫേസ്ബുക്ക്‌ പോസ്റ്റുകൾ ഞാൻ കാണുകയുണ്ടായി.അതിൽ ഒരു വിരുതന്റെ പോസ്റ്റ്‌ വളരെ രസാവഹമായി തോന്നി.”പശു ചത്തിട്ടും മോരിന്റെ പുളിപ്പ് തീരുന്നില്ലല്ലേ, ഈ സിനിമ അല്ലാതെ ഇതിനെ വെല്ലുന്ന മറ്റൊരു സിനിമ സൃഷ്ടിച്ചൂടേ? ”

ആ സഹോദരന്റെ അഭിപ്രായം വളരെ സത്യസന്ധമാണ്. അത് ഞാൻ അറിയാതെ ആണ് എന്ന് അയാൾ കണക്കുകൂട്ടിയെങ്കിൽ തെറ്റി.
സ്‌ഫടികം സിനിമയെ കുറിച്ച് വാചാലം ആകാൻ ഞാൻ ഒരിക്കലും മെനകെട്ടിട്ടില്ല എന്നത് സത്യമായിയിരിക്കേ, റിലീസിനു ശേഷം ഞാൻ ആ ചിത്രം ഇന്നു വരെ പൂർണമായി കണ്ടിട്ടില്ല എന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ? അത് കാണാൻ ആഗ്രഹിക്കാത്തതിന്റെ കാരണം, ഒരു പിഴവുകളും ഇല്ല എന്ന് ആരാധകർ മുക്തകണ്ഠം വിലയിരുത്തുമ്പോഴും ഞാൻ അന്ന് കാണാതെ പോയ പിഴവുകൾ ഇപ്പോഴും അവശേഷിക്കുന്നു എന്ന സത്യം ആരാധകർ മനസിലാക്കുക.
ഈ സിനിമ ഒരിക്കൽക്കൂടി റീലോഡ് ചെയുന്നതിന്റെ ഉദ്ദേശ്യം തന്നെ ബിഗ് സ്‌ക്രീനിൽ കാണാത്ത പതിനായിരകണക്കിന് ആൾക്കാരുടെ കത്തുകളും റിക്വസ്റ്റുകളും കണ്ടും കേട്ടും ഉണ്ടായ പ്രചോദനം ആണെന്ന് കൂട്ടിക്കോളൂ.

അതിനെ ഇപ്പോഴത്തെ പുതിയ സാങ്കേതിക മികവോടെ കൊണ്ടുവരുക എന്നത് Its not a Joke! One has to spend lot of money and effort. ഇനി വരും തലമുറയ്ക്കുകൂടി വേണ്ടിയുള്ള ഒരു കരുതിവെക്കൽ കൂടി ആണ് ഈ ഉദ്യമം. “എന്റെ ഉപ്പൂപ്പാടെ കാലത്തെ ചക്കരമാവിൻ ചുവട് ഇളക്കി ആട്ടുങ്കാട്ടം കോരി വയറുനിറയെ ഇപ്പോഴും കൊടുക്കുന്നത് വരും തലമുറക്ക് അതിന്റെ ഫലങ്ങൾ കണികാണാൻ കൂടിയാണ്…. ” സ്നേഹത്തോടെ ഭദ്രൻ”

ഇതാണ് ഭദ്രൻ മാർച്ച് 30 -നു ചെയ്ത പോസ്റ്റ്

സ്ഫടികം എന്ന സിനിമയുടെ പേരിൽ 27 വർഷം തികഞ്ഞ ഈ ദിവസം വരെ ഞാൻ. അനുഭവിച്ചുകൊണ്ടിരിക്കുന്ന സന്തോഷം തൂക്കാൻ ലോകത്ത് ത്രാസുകൾ ഉണ്ടാവില്ല.
“It’s all because of you” മറക്കില്ല ഞാൻ.

ഒരു സഹോദരൻ എഴുതി കണ്ടു. അയാളുടെ ജ്യേഷ്ഠൻ ബിഗ് സ്ക്രീനിൽ സ്ഫടികം കണ്ട കണ്ണുകളെ പലവട്ടം ചുംബിച്ചിട്ടുണ്ടെന്ന്. We, Geometrics Film House, proudly presents the Iconic Movie “Spadikam” in 4K Dolby Atmos.
Stay tuned to witness this magnificent delight on Big Screen, releasing world-wide. ചില ഒരുക്കങ്ങളുടെ ഷൂട്ടുകൾ ആണ്.

***

 

Leave a Reply

Your email address will not be published. Required fields are marked *

LATEST

തന്നെ റേപ്പ് ചെയ്യാൻ ശ്രമിച്ചാൽ ആ പുരുഷനെ കൊല്ലാനോ, അയാളുടെ ലൈംഗികാവയവത്തിൽ മുറിവേൽപ്പിക്കാനോ പെണ്ണിന് അവകാശമുണ്ടെന്ന പ്രചരണം, സത്യാവസ്ഥയെന്ത് ?

മാനഭംഗത്തിനിരയായ പെൺകുട്ടിക്ക് അക്രമിയെ കൊല്ലാൻ പറ്റുമോ?⭐ ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി

സ്ഫടികം റീ റിലീസിന് ഒരുങ്ങുമ്പോൾ, അതിന് മുൻപും, പിൻപും ഉണ്ടായേക്കാവുന്ന വാർത്തകളിലേക്ക് ഒരു എത്തിനോട്ടം

1995-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് സ്ഫടികം. ഭദ്രൻ സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ

“എന്റെ ചേട്ടനല്ലേ, ഒരു ആഗ്രഹം പറഞ്ഞാൽ പിന്നെ അതു അങ്ങോട്ട്‌ സാധിച്ചു കൊടുക്കാണ്ട്, എന്നാ പിന്നെ ഇങ്ങള് പിടിച്ചോളിൻ”!

കഴുഞ്ഞ കുറച്ചു ആഴ്ചകൾക്കു മുൻപ് സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായ ഒരു ഫോട്ടോഷൂട്ട് ആണ്

രാവിലത്തെ തല്ലിന് മാപ്പുചോദിച്ചു ലൈംഗികബന്ധത്തിനു കൺസെന്റ് ചോദിക്കുന്ന രാഘവൻ നായരുടെ തന്ത്രം ഇന്ന് വിലപ്പോകില്ല

രാഘവൻ എന്ന കുടുംബഭാരം മുഴുവൻ ഏറ്റെടുത്ത കർഷകൻ തന്റെ സഹോദരൻ വിജയകുമാരനെ വിദ്യാഭ്യാസം