മലയാള സിനിമ ഉപയോഗപ്പെടുത്താതെ പോയ ഒരു മികച്ച നടൻ

0
397

bhadran praveen sekhar

അനിൽ മുരളി !!

ഇരുപത്തിയേഴു വർഷങ്ങളോളം മലയാള സിനിമയിൽ സാന്നിധ്യമറിയിച്ചിട്ടും അനിൽ മുരളിയെന്ന നടനെ കാര്യമായി പരിഗണിച്ച സിനിമകൾ വിരളം എന്ന് പറയേണ്ടി വരും. ഒരുപാട് കഥാപാത്രങ്ങൾ മനസ്സിൽ മിന്നി മായുന്നു .. അതിലേറെയും പോലീസും ഗുണ്ടയും വക്കീലുമൊക്കെയായുള്ള കഥാപാത്രങ്ങൾ ..
‘ചാന്ത് പൊട്ടി’ലെ കുമാരന്റെ അച്ഛൻ വേഷം, ‘ക്ലാസ്സ്മേറ്റ്സ്’ ലെ സുകുവിന്റേത് Anil Murali movies, filmography, biography and songs - Cinestaan.comആത്മഹത്യയോ കൊലപാതകമോ എന്ന് അന്വേഷിക്കാൻ ശ്രമിക്കുന്ന പോലീസ് ഓഫിസർ, ‘ലയണി’ലെ കൊട്ടേഷൻ ഗുണ്ട വെട്ടൂർ ശിവൻ, ‘മാണിക്യക്കല്ലി’ലെ മാഷ് , ‘ബാബാ കല്യാണി’യിലെ യൂസഫ്, ‘വെള്ളരിപ്രാവിന്റെ ചങ്ങാതി’യിലെ മൂസ, ‘അയാളും ഞാനും തമ്മിൽ’ സിനിമയിൽ വയ്യാത്ത കുട്ടിയുമായി ആശുപത്രിയിലേക്ക് വരുന്ന അച്ഛൻ, ‘നായകനി’ലെ ഫ്രാൻസിസ്, ‘ആമേനി’ ലെ ഡേവിസ് അങ്ങിനെ ഓർമ്മയിലേക്ക് വരുന്ന ഒരുപാട് ചെറു വേഷങ്ങളുണ്ട് അനിൽ മുരളിയുടേതായി ..

‘വാൽക്കണ്ണാടി’യിലെ തമ്പാൻ അനിൽ മുരളിയുടെ ഒരു മുഴുനീള വില്ലൻ വേഷമെന്ന നിലക്ക് ശ്രദ്ധേയമാണ് ..പക്ഷെ അതിനേക്കാളേറെ അദ്ദേഹത്തിന്റേതായി ഞാൻ ഇഷ്ടപ്പെട്ട ഒരു കഥാപാത്രം ലിജോ ജോസ് പെല്ലിശ്ശേരിയുടെ ‘സിറ്റി ഓഫ് ഗോഡി’ ലെ കൊട്ടേഷൻ ഗുണ്ടാ നേതാവ് പൊടിയടി സോമനെയാണ് .വെറുമൊരു കൊട്ടേഷൻ ഗുണ്ടാ കഥാപാത്രമായി ഒതുങ്ങേണ്ടിയിരുന്ന ആ കഥാപാത്രത്തെ അനിൽ മുരളി വേറിട്ട ശൈലി കൊണ്ട് മികച്ചതാക്കി മാറ്റുന്നത് കാണാം ആ സിനിമയിൽ ..

‘അണ്ണാറക്കണ്ണാ വാ ..പൂവാലാ ..ചങ്ങാത്തം കൂടാൻ വാ’ എന്ന പാട്ടും പാടി കൊണ്ട് കത്തിയുമായി ആളെ കൊല്ലാനിറങ്ങുന്ന പൊടിയടി സുനിയെ മറക്കാനാകില്ല .. അനിൽ ആ കഥാപാത്രത്തെ മികച്ചതാക്കിയത് കൊണ്ട് തന്നെയാകാം ലിജോ തന്റെ തന്റെ ‘ഡബിൾ ബാരൽ’ സിനിമയിൽ അതേ കഥാപാത്രത്തെ അവതരിപ്പിക്കാൻ അനിലിന് അവസരം കൊടുത്തിട്ടുമുണ്ടാകുക .. മലയാള സിനിമ ഉപയോഗപ്പെടുത്താതെ പോയ ഒരു മികച്ച നടൻ എന്ന സ്ഥിരം പരാതി അനിൽ മുരളിയുടെ കാര്യത്തിലും ആവർത്തിച്ചു പറയേണ്ടി വരുന്നു ..

ഓർമ്മപ്പൂക്കൾ 🌹💐🌹💐