സേതുവിനെ നിസ്സഹായമായി നോക്കി നിൽക്കുന്ന കേശുവിനെ മറക്കാനാകില്ല

0
94

bhadran praveen sekhar

സേതുവിൻറെ കേശു !!

ജോസിന്റെ ആളുകൾ വീട്ടിൽ കേറി പ്രശ്നമുണ്ടാക്കി എന്നറിയുമ്പോൾ കേശു കൊണ്ട് വന്ന പണം തിരികെ അവനു തന്നെ കൊടുത്തിട്ട് സേതു പറയുന്നുണ്ട്, ഇനി എനിക്ക് പൈസയുടെ ആവശ്യമില്ല എന്ന് .ആ ഒരു അവസ്ഥയിൽ സേതുവിനെ ഒറ്റക്ക് വിടാൻ കേശു ഭയപ്പെട്ടു. “ഞാനും വരാം സേതൂ ..ഞാനുമുണ്ടെടാ നിന്റെയൊപ്പം ..തിരിച്ചടിക്കാൻ ആണെങ്കിൽ തിരിച്ചടിക്കാൻ ..” കേശു അത് പറയുമ്പോൾ സ്വന്തം ഭാര്യയേയും കുഞ്ഞിനേയും പോലും മറന്ന് പോകുന്നു. പക്ഷേ ആ ഒരൊറ്റ വാക്ക് സേതുവിന് നൽകിയ ആശ്വാസവും സന്തോഷവും ചെറുതായിരുന്നില്ല..

May be an image of 5 people, people standing and textമതി..സന്തോഷായി. ദാ നിന്റെ മോൻ കരയുന്നു.. അവനെ കരയിക്കാതിരിക്ക് എന്ന് പറഞ്ഞു കൊണ്ട് സേതു കേശുവിനെ അവന്റെ ജീവിതത്തിലേക്ക് തന്നെ തിരിച്ചു വിടുന്നു. കിരീടം സൗഹൃദത്തിന്റെ കഥ പറയുന്ന ഒരു സിനിമയല്ല .സിനിമയിൽ കേശുവും സേതുവും തമ്മിലുള്ള സൗഹൃദം കാണിക്കാനായി ഒരുപാട് സീനുകളും ഇല്ല .എന്നിട്ടും ശ്രീനാഥിന്റെ കേശുവിന് സേതു മാധവനൊപ്പം നിറഞ്ഞു നിൽക്കാൻ പാകത്തിൽ അങ്ങിനെയൊരു സീൻ എഴുതി ചേർത്തി ലോഹിതദാസ് .

അവരുടെ സൗഹൃദത്തിന്റെ ആഴം കാണിക്കാൻ എന്തിനേറെ സീനുകൾ എന്ന് ബോധ്യപ്പെടുത്തി തരുന്നതാണ് അവസാനത്തെ അവരുടെ കൂടി കാഴ്ചയും സംഭാഷണവും .നമ്മൾ പിരിയുകയാണ് എന്നു പറഞ്ഞ ശേഷം നടന്നു നീങ്ങുന്ന സേതുവിനെ നിസ്സഹായമായി നോക്കി നിൽക്കുന്ന കേശുവിനെ മറക്കാനാകില്ല ..💚