bhadran praveen sekhar ന്റെ കുറിപ്പ്

ചിരിയുടെ രാജപ്പൻ ഓർമ്മകൾ !!

പാരഡി ഗാനങ്ങൾ ആദ്യമായി കേട്ട് തുടങ്ങിയത് VD രാജപ്പന്റെ കാസറ്റുകളിൽ കൂടെയാണ് .കഥാപ്രസംഗങ്ങളിൽ കോമഡിക്ക് പ്രസക്തി ഇല്ലാത്ത കാലത്താണ് അദ്ദേഹം കോമഡിയും പാരഡി ഗാനങ്ങളും കോർത്തിണക്കി കൊണ്ടുള്ള പുതുമയുള്ള കഥകൾ നമുക്ക് പറഞ്ഞു തന്നിരുന്നത് എന്നോർക്കുക .വാഹനങ്ങളുടെ പ്രണയ കഥയായ ‘അവളുടെ പാർട്സുകൾ’ , തവളയുടെയും നീർക്കോലിയുടെയും പ്രണയകഥയായ ‘മാക് മാക്’ എന്നിവ ഇപ്പോഴും മനസ്സിൽ തങ്ങി നിൽക്കുന്ന പുതുമ വറ്റാത്ത കഥാപ്രസംഗങ്ങളാണ് ..
ഗൾഫിൽ നിന്ന് വരുന്നവരെല്ലാം അക്കാലത്ത് സ്ഥിരമായി ഇദ്ദേഹത്തിന്റെ കാസറ്റുകൾ കൊണ്ട് വന്നിരുന്നതായി ഓർക്കുന്നു ..ടി വി ഇല്ലാതിരുന്ന ആ കാലത്ത് ഇദ്ദേഹത്തിന്റെ ആഡിയോ കാസറ്റുകൾ മാത്രം മതിയായിരുന്നു ഒരു ഫുൾ ഡേ സ്റ്റേജ് ഷോ കണ്ട ഫീല് കിട്ടാൻ ..ചികയുന്ന സുന്ദരി, പ്രിയേ നിന്റെ കുര, പൊത്തുപുത്രി, കുമാരി എരുമ, എന്നെന്നും കുരങ്ങേട്ടന്റെ, നമുക്കുപാര്‍ക്കാന്‍ ചന്ദനത്തോപ്പുകൾ അങ്ങിനെ എത്രയെത്ര കാസറ്റുകളിൽ കൂടിയാണ് അദ്ദേഹം നമ്മളെ ചിരിപ്പിച്ചിരിക്കുന്നത് .ചില ചിരികൾക്കിടയിൽ കൂടെ അദ്ദേഹം നമ്മെ വിഷമിപ്പിക്കുന്ന കഥ പോലും പറയുമായിരുന്നു ..നീർക്കോലി തവള പ്രണയ കഥ തന്നെ ഓർത്തു നോക്കൂ .എന്നും ഓർത്ത് ചിരിക്കാനായി ശുദ്ധ ചിരിയുടെ ‘അമിട്ടു’കൾ നമുക്ക് സമ്മാനിച്ച് യാത്രയായ രാജപ്പൻ ചേട്ടനെ ഒരു കാലത്തും മറക്കാനാകില്ല .. ചിരിയുടെ ഓർമ്മപ്പൂക്കൾ ????????????????

You May Also Like

ഗൃഹപീഡന പാഠം

ഏതാനും വര്‍ഷം മുന്‍പ്, നമ്മുടെ നാട്ടുകാര്‍ മൊബൈലുമായി നടക്കാത്ത നല്ല കാലം.

ലാലിൻറെ കരിയറിലെ ഏറ്റവും വലിയ വിജയത്തിലും പരാജയത്തിലും രണ്ട് രജനീകാന്ത് ചിത്രങ്ങൾ നിമിത്തമായി

വർഷം 1995 തമിഴ് നാട്ടിൽ എന്നല്ല ദക്ഷിണേന്ത്യയാകെകോളിളക്കം സൃഷ്ടിച്ചു കൊണ്ട് സൂപ്പർ സ്റ്റാർ രാജനികാന്തിന്റെ ബാഷ

അരങ്ങേറ്റം – കഥ

അരങ്ങേറ്റത്തെ പഴിച്ചിട്ടെന്തു കാര്യം. വരാനുള്ളത് വഴിയില്‍ തങ്ങില്ലല്ലോ? കൃത്യം 15 വര്‍ഷം മുമ്പ് നടന്ന പുറപ്പാടാണ് മനസ്സില്‍. യുദ്ധം ചെയ്തു നേടിയെടുത്ത അരങ്ങേറ്റം. ഇനി മടക്കമാണ്. മരണം പോലെ തന്നെ, ഇങ്ങോട്ടൊരു തിരിച്ചുവരവില്ല. മോനേ നീയും ഉറൂബായോ? നാട്ടില്‍ വിളിച്ചപ്പോള്‍ ഉമ്മയുടെ ചോദ്യം.

പിറകിലെക്കൊഴുകുന്ന നിഴലുകള്‍ – ബൈജു ജോര്‍ജ്ജ് (ഭാഗം 7)

തുണി കഴുകി കുളിക്കാന്‍ തുടങ്ങിയപ്പോഴാണ് .., അപ്പുറത്തെ മുറിയില്‍നിന്നും വെള്ളം വീഴുന്ന ശബ്ദം കേട്ടത്…, ആ സ്ത്രി കുളിക്കാനായി കേറിപ്പോകുന്നതു ഞാന്‍ കണ്ടിരുന്നു ..!,