SPB യെ കുറിച്ച് ഓർക്കുമ്പോൾ എന്നും ആദ്യം ഓർമ്മയിലേക്കെത്തുന്നത് ‘ശങ്കരാഭരണം’ സിനിമയിലെ “ശങ്കരാ …നാദ ശരീരാ പരാ ..” എന്ന പാട്ടാണ് .ഏതൊരു ഗാനമേളയിലും ഗായകർ ആ പാട്ടു പാടാതിരിക്കില്ല ..ഒരു പക്ഷേ SPB യുടേതായി ഞാൻ ഏറ്റവും തവണ കേട്ടിട്ടുള്ള പാട്ടും അത് തന്നെ .മനസ്സിന് എന്തെന്നില്ലാത്ത ആശ്വാസവും ഊർജ്ജവും പകർന്നു തന്നിട്ടുള്ള ആ പാട്ടിനെയും പാട്ടുകാരനെയും എങ്ങിനെ മറക്കാൻ സാധിക്കും ?
എം.ജി ആറും, ജെമിനി ഗണേശനും, ശിവാജി ഗണേശനും, കമൽ ഹാസനും രജനീകാന്തും, അനിൽ കപൂറും, സൽമാൻ ഖാനും, ഷാരൂഖ് ഖാനുമടക്കമുള്ള ഏത് താരങ്ങൾ സ്ക്രീനിൽ പാടിയാടുമ്പോഴും അവരുടെ ശബ്ദമായി മാറാൻ സാധിച്ചിരുന്നു SPB ക്ക് .’കിലുക്ക’ത്തിലെ “ഊട്ടിപ്പട്ടണം ..കൂട്ടിക്കെട്ടണം..” എന്ന പാട്ടിന് അത്ര മേൽ ഒരു ജോളി മൂഡ് ഇന്നും ഉണ്ടെങ്കിൽ അതിന്റെ കാരണം SPB തന്നെയാണ് .
‘കാതലൻ’ സിനിമയിൽ പ്രഭുദേവക്കൊപ്പം ഡാൻസ് ചെയ്ത SPB യെ ആ വേഷത്തിൽ കാണുമ്പോൾ How cute എന്ന് മനസ്സിൽ പറയാതിരിക്കാനാവില്ലായിരുന്നു ..പാട്ടിനും സിനിമക്കുമപ്പുറം SPB യുടെ മുഖത്ത് എപ്പോഴും ഒരു കുട്ടിയുടെ നിഷ്കളങ്കതയും കുസൃതിയും കാണാമായിരുന്നു..
സഹപ്രവർത്തകരോടുള്ള അദ്ദേഹത്തിന്റെ ഹൃദ്യമായ പെരുമാറ്റവും ഇടപെടലുമൊക്കെ പല വേദികളിൽ നമ്മൾ കണ്ടതാണ്.ഇളയരാജ-എസ്.പി.ബി കോമ്പോയിലെ പാട്ടുകൾക്ക് ഒരു സംഗീത സംവിധായകനും ഗായകനും തമ്മിലുള്ള കെമിസ്ട്രിക്കപ്പുറം ഭംഗി തോന്നാൻ കാരണം ആ രണ്ടു വ്യക്തികൾ തമ്മിലുള്ള ആത്മബന്ധത്തിന്റെ തീവ്രത കൊണ്ട് കൂടിയാകാം ..
SPB ആശുപത്രിയിലിരിക്കെ ‘ബാലു ..ശീഘ്രം എഴുന്ത് വാ “..എന്ന് പറഞ്ഞു തുടങ്ങുന്ന ഇളയരാജയുടെ ആ വീഡിയോ ഇനി നിറകണ്ണോടെയല്ലാതെ കാണാനാകില്ല .. രോഗം മാറി വരുന്ന SPB യെ കൊണ്ട് ഇളയരാജ പുതിയൊരു പാട്ട് പാടിക്കുന്നത് മനസ്സിൽ കണ്ടിരുന്നതൊക്കെ വെറുതെയായി .. 😞ഭാഷാ പരിധികളില്ലാതെ സ്വയം മറന്നു പാടിയ അത്ഭുത ഗായകന്, ഗായകനുമപ്പുറം ലോകമറിഞ്ഞ ബഹുമുഖ പ്രതിമുഖക്ക് കണ്ണീരോടെ വിട ..😪
ബാഷ്പ്പാഞ്ജലികൾ😪😪😪