ഭാഗ്യം വരുന്ന വഴികള്‍
അന്ന് രാവിലെ അയാള്‍ ഓഫീസിലേക്ക് പോകുമ്പോള്‍ ഭാര്യ ഓര്‍മ്മിപ്പിച്ചു,
‘വൈകിട്ട് നേരത്തെ വരണം, ഇന്നെങ്കിലും മോനെയൊന്ന് ഡോക്റ്ററെ കാണിക്കണം’
‘നിനക്കെന്താ അവനെയും കൂട്ടി ഡോക്റ്ററടുത്തേക്ക് പോയിക്കൂടെ? എല്ലാവീട്ടിലും അമ്മയാണല്ലൊ മക്കളെയുംകൂട്ടി നടക്കുന്നത്’
‘എനിക്ക് പോകാന്‍ പ്രയാസമൊന്നും ഇല്ല, പിന്നെ മക്കളുടെ എല്ലാ കാര്യത്തിനും ഇവിടന്ന് തന്നെ പോകുന്നതല്ലെ; പിന്നെ ഇതിനായിട്ട് ഞാനെന്തിനാ പോകുന്നത്?’
94 total views

അന്ന് രാവിലെ അയാള്‍ ഓഫീസിലേക്ക് പോകുമ്പോള്‍ ഭാര്യ ഓര്‍മ്മിപ്പിച്ചു,
‘വൈകിട്ട് നേരത്തെ വരണം, ഇന്നെങ്കിലും മോനെയൊന്ന് ഡോക്റ്ററെ കാണിക്കണം’
‘നിനക്കെന്താ അവനെയും കൂട്ടി ഡോക്റ്ററടുത്തേക്ക് പോയിക്കൂടെ? എല്ലാവീട്ടിലും അമ്മയാണല്ലൊ മക്കളെയുംകൂട്ടി നടക്കുന്നത്’
‘എനിക്ക് പോകാന്‍ പ്രയാസമൊന്നും ഇല്ല, പിന്നെ മക്കളുടെ എല്ലാ കാര്യത്തിനും ഇവിടന്ന് തന്നെ പോകുന്നതല്ലെ; പിന്നെ ഇതിനായിട്ട് ഞാനെന്തിനാ പോകുന്നത്?’
സംഭവം ശരിയാണ്; അടുക്കള ഒഴികെ, വീട്ടിലെ എല്ലാ കാര്യവും മറ്റാര്‍ക്കും വിട്ടുകൊടുക്കാത്ത ഗൃഹനാഥന്, സ്വന്തം മകനെ ഡോക്റ്ററെ കാണിക്കുന്ന കാര്യംമാത്രം എന്തിനാണ് ഭാര്യയെ ഏല്പിക്കുന്നത്? പത്താം തരം പഠിക്കുന്നവന്,, എസ്.എസ്.എല്‍.സി പരീക്ഷ എഴുതാന്‍ മൂന്ന് മാസമുള്ളപ്പോള്‍,,, ചെവി വേദനവന്നാല് ഇ.എന്‍.ടി. യെ കണ്‍സല്‍ട്ട് ചെയ്യാതിരിക്കാന്‍ പറ്റുമോ?
ഇതുവരെ വീട്ടിലെ ബാത്ത്റൂമിലല്ലാതെ പുറത്ത്പോയി കുളിക്കാത്തവന്‍ ഒരാഴ്ചമുന്പ് നീന്തല്‍ പഠിക്കാന്‍ പോയതാണ്. പുഴ പോയിട്ട് ഒരു കൈത്തോട് പോലും കാണാത്ത മകന് പുഴയിലെ മലിനജലത്തില്‍ കുളിച്ചതുകൊണ്ടാവണം രണ്ട് ദിവസമായി ജലദോഷവും ചെവി വേദനയും. ചുക്ക്കാപ്പി കുടിപ്പിച്ചപ്പോള്‍ ജലദോഷത്തിന് ശമനമുണ്ടെങ്കിലും ചെവിയുടെ വേദനക്ക് ഒട്ടും കുറവില്ല. വേദന സഹിച്ചുകൊണ്ടായാലും എല്ലാദിവസവും മകന് സ്ക്കൂളില്‍ ഹാജരാവാവുന്നുണ്ട്.
വൈകുന്നേരം മകനോടൊപ്പം ഡോക്റ്ററുടെ കണ്സല്ട്ടിംഗ് റൂമിന് മുന്നിലിരിക്കുമ്പോള്‍ അയാളുടെ ചിന്തകള്‍ സ്വന്തം മകനെക്കുറിച്ച്മാത്രം ആയിരുന്നു. പഠനത്തില്‍ ഉ+ മാത്രം വാങ്ങി യോഗ്യത തെളിയിക്കുന്ന ഇവന്റെ ഭാവി എന്തായിരിക്കും? ഇനിയുള്ള കാലത്ത് ഒരു ജോലി, ‘അതും സര്‍ക്കാര്‍ ജോലി’ എന്നത് വെറും സ്വപ്നമായി മാറുകയാണ്. കാലം കഴിയുന്തോറും തൊഴിലില്ലാപ്പട പെരുകുകയാണ്.
‘ടോക്കന്‍ നമ്പര്‍ 67’
അയാള്‍ എഴുന്നേറ്റ് മകനെ മുന്നില്‍ നടത്തിക്കൊണ്ട് ഡോക്റ്ററുടെ മുറിയിലേക്ക് കടന്നു, പിന്നില്‍ വാതിലടഞ്ഞു. പ്രശ്നങ്ങള്‍ പറഞ്ഞപ്പോള്‍ ഡോക്റ്റര്‍ മകന്റെ ചെവി വിശദമായി പരിശോധിച്ചു, സംശയം തോന്നിയപ്പോള്‍ വീണ്ടും വീണ്ടും പരിശോധിച്ചു. ഒടുവില്‍,
‘നിങ്ങള്‍ ഇവന്റെ അച്ഛനല്ലെ?’
‘അതെ?’
‘ഈ കുട്ടിയുടെ ഒരു ചെവിയില്‍ അണുബാധയുണ്ട്. പിന്നെ ഇപ്പോള്‍തന്നെ രണ്ട് ചെവിക്കും ചെറിയതോതില്‍ കേള്‍വിക്കുറവും ഉണ്ട്,,, ഇതൊന്നും ഇത്രയുംകാലം മനസ്സിലാക്കിയിട്ടില്ലെ? അതുകൊണ്ട്,,,’
ഡോക്റ്റര്‍ നിര്‍ത്തിയപ്പോള്‍ അയാള്‍ക്ക് ആകെ പേടിയായി.
‘ചെവിക്ക് ഒരു ചെറിയ ഓപ്പറേഷന് ചെയ്താല്‍ ചിലപ്പോള്‍ ശരിയാവും, അല്ലെങ്കില്‍ രണ്ട് ചെവിയും കേള്‍ക്കാതാവും’
അല്പസമയം ആലോചിച്ചശേഷം അയാള്‍ ഡോക്റ്ററോട് ചോദിച്ചു,
‘ഓപ്പറേഷന് ചെയ്താല്‍ സുഖപ്പെടും എന്നത് 100% ഉറപ്പാണോ?’
‘ഉറപ്പൊന്നും ഇല്ല, എന്നാലും,,,’
‘എന്നാല്‍ ഓപ്പറേഷനൊന്നും ചെയ്യണ്ട, ഡോക്റ്റര്‍ എനിക്ക് ഒരു ഉപകാരം ചെയ്താല്‍ മാത്രം മതി’
‘എന്താണ്?’
‘ഇവന്റെ ചെവിക്ക് കേള്‍വിക്കുറവുണ്ടെന്ന് ഒരു സര്‍ട്ടിഫിക്കറ്റ് തന്നാല്‍ മതി; എത്ര പണം വേണമെങ്കിലും ഞാന്‍ തരാം’
ഡോക്റ്ററും മകനും ആശ്ചര്യപ്പെട്ട് അച്ഛനെ നോക്കി. എന്നാല്‍ അച്ഛന് പരിസരം മറന്ന് സ്വപ്നം കാണുകയാണ്,,
ആ സ്വപ്നത്തില്‍,,,
‘സര്‍ക്കാര്‍ ഓഫീസിലെ ഒരു കസാരയില്‍ മകന് ഇരിക്കുകയാണ്’.
95 total views, 1 views today
