2007 ലെ ലോഹിതദാസ് സംവിധാനം ചെയ്ത നിവേദ്യം എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്. ഒരു പരസ്യ ചിത്രത്തിന്റെ ഇടക്ക് ലോഹിതദാസ് ഭാമയെ കാണാൻ ഇടയാവുകയും പിന്നീട് തന്റെ ചിത്രത്തിൽ അവസരം നൽകുകയും ചെയ്തു.ഈ ചിത്രത്തിൽ നായകനായി അഭിനയിച്ച വിനു മോഹനും ഒരു പുതുമുഖമായിരുന്നു. രണ്ടാമത്തെ ചിത്രം വിനയൻ സംവിധാനം ചെയ്ത ഹരീന്ദ്രൻ ഒരു നിഷ്കളങ്കൻ എന്ന ചിത്രമാണ്. മലയാളത്തിന് പുറമേ മറ്റു ഭാഷകളും തിളങ്ങിയ താരം വിവാഹത്തോടെ അഭിനയരംഗത്ത് നിന്നും ഇടവേള എടുക്കുകയായിരുന്നു. കുഞ്ഞു ജനിച്ചതോടെ പൂർണ്ണമായും കുടുംബകാര്യങ്ങളിലേക്ക് ഒതുങ്ങിയ ഭാമ അടുത്ത് സോഷ്യൽ മീഡിയയിൽ സജീവമാവുകയും സ്വന്തമായി ഒരു ബിസിനസ് സംരംഭം ആരംഭിക്കുകയും ചെയ്തിരുന്നു.
തന്റെയും കുടുംബത്തിന്റെയും വിശേഷങ്ങൾ ആണ് അധികവും താരം സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്നത്. സ്വന്തമായി ഒരു ഓൺലൈൻ വസ്ത്ര സ്ഥാപനം നടത്തുന്ന ഭാമ ഏറെ നാളുകൾക്ക് ശേഷം അടുത്തിടെ ഒരു ടെലിവിഷൻ പരിപാടിയിൽ പ്രത്യക്ഷപ്പെട്ടിരുന്നു.കഴിഞ്ഞ ദിവസങ്ങളിൽ ഭാമയുടെ വിവാഹമോചനം സംബന്ധിച്ച് ചില റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഭാമയും ഭർത്താവ് അരുണും വേർപിരിയാൻ പോകുന്നു എന്നായിരുന്നു വാർത്ത. എന്നാൽ വിവാഹമോചനത്തെ പറ്റി താരം ഇതുവരെ പ്രതികരിച്ചിട്ടില്ല.
ഈ സാഹചര്യത്തിൽ ഭാമയുടെ ഭർത്താവ് അരുൺ തന്റെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഒരു സ്റ്റോറിയാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ദുബായിൽ ഇന്നലെയും മഴ പെയ്തു. ഷവർമയുടെ ചൂട് ആറിയിട്ടില്ല. നിൻറെ പിണക്കങ്ങൾ ഇനിയും മാറിയില്ലേ… എത്രയും പെട്ടെന്ന് തിരിച്ചുവരു… എന്നാണ് അരുൺ തൻറെ സ്റ്റോറിയിൽ പറഞ്ഞത്. ഇത് കണ്ടപ്പോൾ തന്നെ താരവും ഭർത്താവും തമ്മിൽ ചെറിയ ഒരു സൗന്ദര്യ പിണക്കം മാത്രമാണ് ഉള്ളത് എന്ന് ആളുകൾ മനസ്സിലാക്കി കഴിഞ്ഞു. എന്നിട്ടും അരുണിന്റെ സ്റ്റോറിക്ക് താഴെ പലവിധ കമന്റുകളും ചോദ്യങ്ങളും ആളുകൾ ഉന്നയിക്കുന്നുണ്ട്.