ഇത് പത്തനംതിട്ട ഇലന്തൂര്‍ സ്വദേശിയായ പി.ബി. ഭാനുമോന്‍. ഇദ്ദേഹത്തിന്റെ ഒരു യൂട്യൂബ് വീഡിയോ കഴിഞ്ഞ ദിവസമാണ് ബൂലോകം എഡിറ്റോറിയല്‍ ടീം കാണുന്നത്. ഇദ്ദേഹം ഇത്ര കാലം എന്തെ ഓണ്‍ലൈന്‍ ലോകത്ത് നിന്നും മറഞ്ഞു നിന്നു എന്നാണു നമുക്കിപ്പോള്‍ ചോദിക്കാനുള്ളത്.
അദ്ദേഹത്തിന്റെ ‘ഹൃദയ സരസിലെ പ്രണയപുഷ്പമേ..’ എന്ന ഗാനം കേട്ടപ്പോള്‍ കണ്ണ് നിറഞ്ഞു പോയി എന്ന് പറഞ്ഞാല്‍ മതിയല്ലോ. അത്രയും മധുരമായിട്ടാണ് ഇപ്പോള്‍ വയനാട് ജില്ല മണ്ണ് സംരക്ഷണ ഓഫീസില്‍ ഫസ്റ്റ് ഗ്രേഡ് ഡ്രാഫ്റ്റ്സ്മാന്‍ ജോലി ചെയ്യുന്ന ഈ സര്‍ക്കാര്‍ ജീവനക്കാരന് പാടുന്നത്. ഭാനുമോന്‍ ആണ് ബൂലോകം മീറ്റ് ദി ടാലെന്റ്റ് കോളത്തിലെ ഇന്നത്തെ അതിഥി.
സംഗീതം ജന്മവാസനായാണ് എന്ന വാക്കിനെ അന്വര്‍ത്ഥമാക്കുന്ന തരത്തില്‍ ശാസ്ത്രീയമായി കൂടുതല്‍ സംഗീതം അഭ്യസിച്ചിട്ടില്ലാത്ത ശ്രീ ഭാനുമോന്‍ ദാസേട്ടന്റെ ആരാധകനാണ്. അത് കൊണ്ട് തന്നെ ദാസേട്ടന്റെ ഭക്തിഗാനങ്ങളും മധുരഗീതങ്ങളും പാടാനാണ് കൂടുതല്‍ താല്പര്യവും. ദാസേട്ടന്റെ മധുരമായ ഗാനങ്ങള്‍ നിരവധി ഗാനമേള വേദികളില്‍ ആലപിച്ചിട്ടുണ്ട്. ഇപ്പോഴും വയനാട്ടില്‍ പ്രാദേശികമായി നിരവധി ഗാനമേളകളില്‍ ഗാനങ്ങള്‍ ആലപിക്കുന്നു.

നമ്മള് വീഡിയോയില്‍ കണ്ടത് കുടുംബത്തിലെ എല്ലാ കലാകാരന്മാരുടെയും സംഗമത്തിലെ ഒരു ഭാഗമാണ്. അച്ഛനൊപ്പം ഹാര്‍മോണിയം വായിക്കുന്നത് മറ്റാരുമല്ല, അച്ഛന്റെ മകന് എന്നതിന്റെ അന്വര്‍ത്ഥമാക്കും വിധം മകന് ഉണ്ണികൃഷ്ണന് തന്നെയാണ്. പല വേദികളിലും അച്ഛനെ സഹായിക്കുന്ന ഉണ്ണികൃഷ്ണന് കല്‍പ്പറ്റ കേന്ദ്രിയ വിദ്യാലയത്തില്‍ പഠിക്കുന്നു.


വീട്ടില്വെച് മകന് ഉണ്ണികൃഷ്ണന് റെക്കോര്‍ഡ് ചെയ്ത ഗാനങ്ങള്‍ :
സഹപ്രവര്‍ത്തകരുടെയും ബന്ധുക്കളുടെയും പ്രോത്സാഹനമാണ് തന്നെ ഈ പ്രായത്തിലും ഗാനം ആലപിക്കുവാന്‍ സഹായിക്കുന്നതെന്നും ഭാനുമോന്‍ പറയുന്നു.
ശ്രീ പിബി ഭാനുമോന്റെ ഫേസ്ബുക്ക് പ്രൊഫൈല്‍ ഇതാണ്
ബൂലോകം: മീറ്റ് ദി ടാലെന്റ്റ് കോളം ആരംഭിക്കുന്നു
ഭാവിയിലെ പ്രതീക്ഷകള്‍ ആകുവാന്‍ സാധ്യതയുള്ള ചില പ്രതിഭകളെ പരിചയപ്പെടുത്തുകയാണ് ഈ പംക്തിയിലൂടെ ബൂലോകം ഉദ്ദേശിക്കുന്നത്. ഈ വിഭാഗത്തില്‍ ഇതിനകം തന്റേതായ ലോകത്ത് മികവു കാണിച്ച ഒട്ടേറെ സാധാരണക്കാരെ പരിചയപ്പെടുത്തി കഴിഞ്ഞിരിക്കുന്നു. അടുത്ത ഊഴം ചിലപ്പോള്‍ നിങ്ങളായിരിക്കാം, അല്ലെങ്കില്‍ നിങ്ങളുടെ സുഹൃത്തായിരിക്കാം.
നിങ്ങള്‍ അങ്ങിനെയുള്ള ഒരാളാണോ ? എങ്കില്‍ ആ വിവരം ഞങ്ങളെ അറിയിക്കുക. മെയില്‍ ആയോ ഞങ്ങളുടെ ഫേസ്ബുക്ക് പേജില്‍ മെസ്സേജ് ആയോ നിങ്ങള്‍ക്ക് വിവരങ്ങള്‍ സമര്‍പ്പിക്കാം.