നടൻ കൂടിയായ സോഹൻ സീനുലാൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഭാരത സർക്കസ്.ബിനു പപ്പു, ഷൈൻ ടോം ചാക്കോ, സംവിധായകൻ എം.എ നിഷാദ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ജാഫർ ഇടുക്കി, സുധീർ കരമന, മേഘ തോമസ്, ആരാധ്യ ആൻ, സുനിൽ സുഖദ, സരിത കുക്കു, അഭിജ, കലാഭവൻ പ്രജോദ്, ജയകൃഷ്ണൻ, അനു നായർ, ജോളി ചിറയത്ത്, ലാലി, ദിവ്യ എം നായർ, നിയ തുടങ്ങിയവരും അഭിനയിക്കുന്നു. ചിത്രത്തിലെ ചിത്രത്തിന്റെ രണ്ടാം ഗാനം പുറത്തിറങ്ങി.
ബി.കെ ഹരിനാരായണന്റെ വരികൾക്ക് ബിജിപാലിന്റെ സംഗീതം , ആലാപനം ” മധു ബാലകൃഷ്ണൻ . ‘തേടും തോറും’ എന്ന ഗാനമാണ് റിലീസ് ആയത്. ബെസ്റ്റ് വേ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ അനൂജ് ഷാജിയാണ് ചിത്തരത്തിന്റെ നിർമ്മാണം. ഓഡിയോ ലോഞ്ചിൽ സിനിമയിലെ പിന്നണി പ്രവർത്തകരും അഭിനേതാക്കളും പങ്കെടുത്തു. ചിത്രം ഡിസംബർ 9ന് തിയറ്ററുകളില്‍ എത്തും. പി.എൻ.ആർ കുറുപ്പിന്റെ വിവാദ കവിതയായ ‘പൊലയാടി മക്കൾക്ക് പുലയാണ് പോലും’ ഈ ചിത്രത്തിൽ ഒരു ഗാനമായി ഉണ്ട്. പ്രസ്തുത കവിതയുടെ സംഗീതാവിഷ്കാരമാണ് ഇത്. ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് മുഹാദ് വെമ്പായം ആണ്.