സോഹൻ സീനുലാൽ സംവിധാനം ചെയ്യുന്ന ഭാരത സർക്കസിന്റെ ഒഫീഷ്യൽ ട്രെയ്ലർ റിലീസ് ചെയ്തു. ബിനു പപ്പു, ഷൈൻ ടോം ചാക്കോ, എം.എ. നിഷാദ് എന്നിവർ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം ബെസ്റ്റ് വേ എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ അനൂജ് ഷാജിയാണ് നിർമ്മിക്കുന്നത്. ഭാരത സർക്കസ് ഡിസംബർ 9 ന് തിയ്യേറ്ററുകളിൽ എത്തുന്നു.
‘അടവുകൾ അവസാനിക്കുന്നില്ല’ എന്ന അടിക്കുറിപ്പോടെ എത്തുന്ന ചിത്രം നമ്മുടെ നാട്ടിലെ പോലീസ്- ഭരണകൂട വ്യവസ്ഥകൾ മുഖ്യധാരയിൽ ഇല്ലാത്ത മനുഷ്യരുടെ ജീവതത്തെ എങ്ങിനെ ബാധിക്കുന്നു എന്നു പറയുന്നു.പൊളിറ്റിക്കൽ ഇൻവസ്റ്റിഗേഷൻ ഡ്രാമ വിഭാഗത്തിൽ പെടുന്ന ഈ ചിത്രത്തിന്റെ തിരക്കഥ മുഹാദ് വെമ്പായത്തിന്റേതാണ്. മേഘ തോമസ്, ആരാധ്യ ആൻ., ജാഫർ ഇടുക്കി, സുനിൽ സുഖദ, സുധീർ കരമന, ജയകൃഷ്ണൻ, സാജു നവോദയ, പ്രജോദ് കലാഭവൻ, ആഭിജ, സരിത കുക്കു, ജോളി ചിറയത്ത്, ലാലി തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.