അക്കാലത്തിറങ്ങിയ വൈശാലിയുമായി ബാഹുബലിയെ താരതമ്യം ചെയ്താൽ വൈശാലിയുടെ തട്ട് താണുതന്നെ ഇരിക്കും

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
44 SHARES
530 VIEWS

ഭരതൻ എഫക്ടും വൈശാലിയും🎥

എഴുതിയത് : Harimohan G

അടുത്തിടെ നടന്നൊരു അഭിമുഖത്തിൽ പൃഥ്വിരാജിനോട് ചോദിച്ചൊരു ചോദ്യം, “തമിഴ് തെലുങ്കു ബോളിവുഡ് ഇൻഡസ്ട്രികൾ പോലെ ടെക്നിക്കലി പെർഫെക്റ്റ് ആയ സിനിമകൾ മലയാളത്തിലും ഇനി ഉണ്ടാകും ലൂസിഫർ അതിന്റെ തുടക്കം അല്ലെ??
പൃഥ്വി അതിനു വളരെ കൃത്യമായി തന്നെ ആദ്യത്തെ 70mm സിനിമയും 3D സിനിമയും നടന്ന മലയാളം ലൂസിഫർ മുതൽ അല്ല അതിനു മുൻപെ ടെക്നിക്കലി നിലവാരമുള്ള സിനിമകൾ ചെയ്തിരുന്നു എന്ന വ്യക്തമായ മറുപടിയും നൽകി.പക്ഷെ അക്കൂട്ടത്തിൽ പടയോട്ടത്തിനും കുട്ടിച്ചാത്തനുമൊപ്പം ഒരുപക്ഷെ അതിൽ കൂടുതൽ പരാമർശം അർഹിക്കുന്നൊരു സിനിമ കൂടിയുണ്ട്- 1988 ൽ പുറത്തിറങ്ങിയ ഭരതൻ എം.ടി കൂട്ടുകെട്ടിൽ പിറന്ന വൈശാലി.

ഇന്നത്തെ ബ്രഹ്മാണ്ഡം എന്ന പദം കടം കൊണ്ടാൽ പോലും ഏത് അർഥത്തിലും വൈശാലി ഒരു ടെക്നിക്കലി അഡ്വാൻസ്ഡ് ആയ എന്നാൽ വളരെ ബ്രില്യന്റ് ആയി ചെയ്തൊരു well crafted realistic period fiction fantasy തന്നെയായിരുന്നു. ബാഹുബലി പോലുള്ള വമ്പൻ ക്യാൻവാസിൽ പിറന്ന സിനിമകളോടു തുലനം ചെയ്താൽ പോലും വൈശാലിയുടെ തട്ടിന്റെ കനം കുറച്ചു കൂടുതലാകും. അതി നൂതനമായ ഗ്രാഫിക്സ് സാധ്യതകളോ അനിമേഷൻ സഹായമോ ഇല്ലാതിരുന്ന കാലത്ത് ഒരു പുരാണ ഇതിഹാസം സൃഷ്ടിക്കുക അതും പരിപൂർണ്ണമായി റിയലിസ്റ്റിക് ആയി വരണ്ട ചമ്പാപുരി നഗരം ഉൾപ്പെടെയുള്ള അംഗരാജ്യം സൃഷ്ടിക്കുക.കൗശികി തീരവും അവിടെ വിഭാണ്ഡക മഹർഷിയുടെ ആശ്രമ സങ്കേതവും ഋശ്യശൃംഗന്റെ വനവിരാജിയും പുനർനിർമ്മിക്കുക. അസാധ്യമെന്നും സങ്കീർണ്ണമെന്നും കരുതിയ കാലത്ത് എം.ടി യുടെ പുരാണ സങ്കൽപ്പങ്ങൾക്ക് യോജിച്ച വിധം മനോഹരമായി ദൃശ്യ ഭാഷയൊരുക്കുക…ജ്വലിച്ചു നിൽക്കുന്ന സൂര്യന് കീഴിൽ ചുവന്ന ദാസിപ്പൊട്ടു പോലെ സദയം നിലകൊള്ളുന്ന വൈശാലി എന്ന ടൈറ്റിൽ കാർഡ് സൂര്യതാപത്തിൽ ഉരുകി മഴത്തുള്ളിയായി അടർന്നു വീഴുന്നിടത്തു നിന്നു തുടങ്ങുന്നു വൈശാലി എന്ന ഭരത കാവ്യം.

പിന്നീട് അങ്ങോട്ട് നമ്മെ ചമ്പാപുരിയിലേക്കും കൗശികി തീരത്തേക്കും നയിക്കുകയാണ്.വരൾച്ചയിൽ തൊണ്ട വരണ്ടും,ഒടുവിൽ ബ്രാഹ്മണ ശാപമോക്ഷത്തിൽ മഴ നനഞ്ഞും സ്വയം അനുഭവപ്പെടുത്തുന്ന കലാകാരൻ. മൃഗവുരി ചുറ്റിയ ഋശ്യശൃംഗനും അതിസുന്ദരിയായ വൈശാലിയും തമ്മിലുള്ള
അനുരാഗ സംഗമ നിമിഷങ്ങൾ ഓരോന്നും ഒരു രവിവർമ്മ ചിത്രം വരച്ചു ചേർക്കുന്നത് പോലെ അനുഭവപ്പെടുന്ന ഫ്രെയിംസ്.നിറങ്ങൾ കൊണ്ടൊരു തരം മാജിക്‌ സൃഷ്ടിച്ചത് പോലുള്ള ഭരതൻ എഫക്ട്…ഹിറ്റുകളുടെ പുസ്തകത്തിൽ വൈശാലിയുടെ ബീജം മുതൽ വളർച്ച വരെ കൃത്യമായി പരാമർശിച്ചു പോകുന്നുണ്ട്…

“താഴെ വരണ്ടമണ്ണില്‍ ഭൂമി വിണ്ടുകീറിയ വിടവില്‍ അവശസ്ഥിതിയില്‍ കിടക്കുന്ന പശു വീണ്ടും ഒന്നമറി എഴുന്നേല്ക്കാന്‍ ഒരു ശ്രമം നടത്തുന്നു. സാധിക്കുന്നില്ല. ഒടുവില്‍ വിധിക്കു കീഴടങ്ങിയപോലെ അതു തലചായ്ക്കുമ്പോള്‍ കണ്ണില്‍ ഭീതി നിറഞ്ഞു. മരക്കൊമ്പില്‍നിന്ന് കഴുകന്മാര്‍ പശുവിന്റെ സമീപത്തേക്ക് പറന്നിറങ്ങി. പുതിയ ശവങ്ങള്‍ വീഴുന്നതു നോക്കി ഉയരെ ആകാശത്തില്‍ മറ്റൊരു സംഘം കഴുകന്മാര്‍ വട്ടമിട്ടു.വരണ്ട ഭൂമിയുടെ ഒരു ഭാഗത്ത് കിണര്‍ കുഴിക്കുകയാണ്. ഒരു കൊച്ചുകുന്നിന്റെ വലിപ്പത്തില്‍ കുഴിച്ചെടുത്ത കളിമണ്ണ് കൂട്ടിയിട്ടിരിക്കുന്നു. പ്രതീക്ഷയോടെ ചുറ്റും നില്ക്കുന്ന ജനങ്ങള്‍.
വെള്ളംകാത്തിരിക്കുന്ന മണ്‍കുടങ്ങളുടെയും തോല്‍ക്കുടങ്ങളുടെയും നീണ്ട നിര.

അംഗരാജ്യം മുഴുവനും ചമ്പാപുരിയും വരള്‍ച്ചയുടെ കാഠിന്യം ഏറ്റുവാങ്ങി നടുങ്ങിനില്ക്കുകയാണ്. മണല്‍പ്പരപ്പും ഉരുളന്‍ കല്ലുകളും മാത്രമായി നദി അവശേഷിക്കുന്നു” ചമ്പാപുരിയുടെ കാഴ്ച്ചകൾക്ക് ഇവിടുന്നായിരുന്നു തുടക്കം. പിന്നീട് കഥയുടെ പുരോഗമനത്തിൽ.ഋശ്യശൃംഗനെ അംഗരാജ്യത്ത് കൊണ്ടുവരാന്‍ എന്താണൊരു വഴി…..?

രാജാവും രാജപുരോഹിതനും ആലോചിച്ചു. ഒടുവില്‍ രാജപുരോഹിതന്റെ സഹായത്തിന് സ്വപ്‌നമാര്‍ഗത്തില്‍ക്കൂടി ഗുരു എത്തി:
‘കരബലവും ആയുധബലവും തോല്‍ക്കുന്നേടത്ത് ജയിച്ചേക്കാവുന്ന ശക്തി ഒന്നേയുള്ളൂ… സ്ത്രീ…’
രാജപുരോഹിതന്‍ രാജാവിനോടു പറഞ്ഞു: ‘അതിനൊരു വരവര്‍ണിനിയെ കണ്ടെത്തണം. അതിനുവേണ്ടി സഭാമണ്ഡപത്തില്‍ നടത്തിയ നൃത്തമത്സരത്തില്‍നിന്ന് ഒരു സുന്ദരിയെപ്പോലും തിരഞ്ഞെടുക്കാനായില്ല രാജാവിന്.നൃത്തമത്സരത്തിന് കാഴ്ചക്കാരിയായെത്തിയ വൈശാലിയോട് മകന്‍ ചന്ദ്രാംഗദന്‍ വിവാഹാഭ്യര്‍ഥന നടത്തുന്നത് രാജപുരോഹിതന്‍ കേട്ടു. വേശത്തരുണി പുത്രവധുവായി വരുമോയെന്ന് അദ്ദേഹം ഭയന്നു. രാജപുരോഹിതന്റെ വക്രബുദ്ധി ഉണര്‍ന്നു.അദ്ദേഹം മഹാരാജാവിനോട് പറഞ്ഞു:

“ദൗത്യം ഏറ്റെടുക്കാന്‍ പറ്റിയ ഒരുവളുണ്ടായിരുന്നു. അവള്‍ മത്സരത്തിന് വന്നില്ല. ഓര്‍മയില്ലേ, അങ്ങു മുന്‍പ് സ്ഥാനമാനങ്ങള്‍ നല്കി പ്രശംസിച്ച മാലിനിയെ… ആ മാലിനിയുടെ മകള്‍.അങ്ങനെ വൈശാലി രാജ്യത്തിന്റെ വരൾച്ചയ്ക്കു മോക്ഷം നൽകാൻ യാത്ര തിരിക്കുന്നു.ഒടുവിൽ വാഗ്ദാനത്തിൽ വഞ്ചിതയായി. ഹോമപ്പുകകൊണ്ട് രൂപംകൊണ്ട കാര്‍മേഘം മഴയായി നിലത്തു പതിക്കും മുന്‍പേ വൈശാലിയുടെ കണ്ണില്‍നിന്നും രണ്ടു തുള്ളി കണ്ണുനീര്‍ നിലത്തുവീണു.തുടര്‍ന്ന് മഴത്തുള്ളികള്‍. ആളുകള്‍
സന്തോഷംകൊണ്ട് തുള്ളിച്ചാടി. ആരവമുയര്‍ന്നു. ആര്‍പ്പുവിളിയുയര്‍ന്നു. പാട്ടും നൃത്തവും ബഹളവുമായി ഭൂമിയെ കുളിര്‍പ്പിച്ചു. പക്ഷേ, മാലിനി അപ്പോള്‍ തളര്‍ന്നുവീഴുകയായിരുന്നു, ആള്‍ക്കൂട്ടത്തിലേക്ക്. വൈശാലിയപ്പോള്‍ ഒറ്റപ്പെടുകയായിരുന്നു.സത്യത്തിൽ വൈശാലിയുടെ ചുട്ടുപൊള്ളുന്ന കണ്ണുനീർ കൊണ്ടു മോക്ഷത്തിന്റെ കുളിർമഴ സൃഷ്ട്ടിക്കുന്ന ഒരേസമയം മോക്ഷവും വിരഹവും നൽകുന്ന പര്യവസാനം…

സകല വാണിജ്യ ചേരുവകളും ഉൾക്കൊണ്ടു തന്നെ ഇത്തരത്തിലൊരു ക്ലാസ്സിക്‌ സൃഷ്‌ച്ചിടത്തു തന്നെയാണ് ഭരതൻ തന്റെ മാജിക്‌ അടയാളപ്പെടുത്തുന്നതും.”രണ്ടുമൂന്നു ചിത്രങ്ങള്‍ ഉദ്ദേശിച്ചത്ര വിജയം കാണാതെ തിയേറ്റര്‍ വിട്ടപ്പോഴാണ് 1987-ല്‍ ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം സൂപ്പര്‍ഹിറ്റാകുന്നത്.ഇനി കുറെനാള്‍ സൂപ്പര്‍ഹിറ്റുകളുടെ പരമ്പരയില്‍ തന്നെയാകട്ടെ തന്റെ സ്ഥാനമെന്ന് ഭരതന്‍ ഉറച്ചു. ‘അങ്ങനെയാണ് പണ്ടേ മനസ്സില്‍ കിടന്ന വൈശാലിയെ ഞാനിങ്ങു പുറത്തെടുത്തത്.വൈശാലി ഭരതന്റെ മനസ്സില്‍ വളര്‍ന്നു. പ്രകൃതിയുടെ സൗന്ദര്യം ആവാഹിച്ചെടുക്കാനുള്ള എല്ലാ സാധ്യതകളും തെളിഞ്ഞു. വൈശാലി, മഹാഭാരതത്തിലെ ഒരു പൊന്‍മുത്താണ്. അത് കൈകാര്യം ചെയ്യുന്നത് വളരെ സൂക്ഷിച്ചായിരിക്കണം. പാളിച്ചകള്‍ പറ്റിയാല്‍ ആരും പൊറുക്കില്ല. അതൊക്കെ അറിയാവുന്നതുകൊണ്ട് ചെറിയൊരു ഭയമുണ്ടായിരുന്നു ഭരതന്. ആദ്യം കഥ മുഴുവന്‍ മനസ്സില്‍ രൂപപ്പെടുത്തി. പിന്നെ ഓരോ ഫ്രെയിമിന്റെയും സ്‌കെച്ച് വരച്ചു വെച്ചു. ഇത്രയും ആയപ്പോഴേ ഭരതനു വിശ്വാസമായി, കൊള്ളാം.പിന്നീട് എം.ടിയെ കണ്ടു. തിരക്കഥയും സംഭാഷണവും എഴുതിക്കൊടുക്കാമെന്ന് എം.ടി സമ്മതിച്ചു. താന്‍ വരച്ച സ്‌കെച്ചുകളും ഭരതന്‍ എം.ടിയെ ഏല്പിച്ചു.മൈസൂര്‍ വനമായിരുന്നു ഭരതന്റെ മനസ്സില്‍ ആദ്യമെത്തിയ ലൊക്കേഷന്‍. എന്നാല്‍, ഇടുക്കി കൂടുതല്‍ സൗകര്യപ്രദമാണെന്നു കണ്ടപ്പോള്‍ ലൊക്കേഷന്‍ മാറ്റി. പക്ഷേ, ഇടുക്കിയില്‍ താമസസൗകര്യമില്ല. കുളമാവില്‍ ഒരു ടിബിയുണ്ട്. അവിടെ പരമാവധി പത്തുപേര്‍ക്കു താമസിക്കാം. ബാക്കിയുള്ളവരെ എവിടെ താമസിപ്പിക്കും? അന്വേഷണത്തിലറിഞ്ഞു അടുത്ത് ഇലക്ട്രിസിറ്റി ബോര്‍ഡ് ജീവനക്കാര്‍ക്കുള്ള ക്വാര്‍ട്ടേഴ്‌സുണ്ട്. വര്‍ഷങ്ങളായി ആള്‍ത്താമസമില്ലാതെ വൃത്തികേടായി ഇടിഞ്ഞുപൊളിഞ്ഞു കിടക്കുകയാണ്. അനുവാദം വാങ്ങി ഒന്നു വൃത്തിയാക്കിയാല്‍ മതി. യൂണിറ്റിനു
മൊത്തം താമസിക്കാം.

വൈശാലിയില്‍ കാണുന്ന ഗുഹയും ഗര്‍ജിക്കുന്ന മലനിരകളും സ്റ്റുഡിയോ ഫ്‌ളോറില്‍ സെറ്റിട്ട് എടുക്കാനാണ് ഭരതന്‍ പ്ലാന്‍ ചെയ്തത്. പക്ഷേ, ഇടുക്കിയിലെത്തി ലൊക്കേഷന്‍ കണ്ടപ്പോള്‍ ഭരതന്റെ ഹൃദയം തുള്ളിച്ചാടി- മനസ്സില്‍ കണ്ട മലകളും ഗുഹയും ഇടുക്കിയില്‍ ഭരതന്റെ കണ്‍മുന്നില്‍. കുറവന്‍ പാറയെന്നും കുറത്തിപ്പാറയെന്നും പേരുള്ള വന്‍മലകള്‍. ഇതിനിടയിലൂടെ ഡാമിനുവേണ്ടി പണിത ടണലും. ഈ ടണലാണ് സിനിമയിലെ ഗുഹ. 40 അടി ഉയരമുള്ള ഈ ഗുഹ നിറയെ പാറയാണ്. ചിലന്തി വലയും വാവലും തുടങ്ങി ആള്‍പ്പെരുമാറ്റം കേട്ടിട്ട് കാലങ്ങളായ സ്ഥലം. അങ്ങനെ എല്ലാം ഒത്തുവരുവാന്‍ തുടങ്ങിയ ആഹ്ലാദത്തില്‍ ഭരതന്റെ മനംകുളിര്‍ത്തു.

വൈശാലിയെയും ഋശ്യശൃഗനെയും അവതരിപ്പിക്കാന്‍ പുതുമുഖങ്ങള്‍ മതിയെന്ന് ഭരതന്‍ തീരുമാനിച്ചു. ‘കണ്ടു പഴകിയ മുഖം മുന്‍വിധികള്‍ സൃഷ്ടിക്കും, കാണാത്തതിന് കുഴപ്പമില്ല. ആകര്‍ഷകത്വം കൂടും. ഈ അന്വേഷണം ഭരതനെ ബോംബെ വരെ കൊണ്ടുപോയി. ഒരു പാടു പേരെ നോക്കിയതില്‍ സുപര്‍ണയും സഞ്ജയ് മിത്രയുമാണ് ഭരതന് ഇഷ്ടപ്പെട്ടത്.വൈശാലിയുടെ കഥ കേട്ട് പലരും ഇതൊരു വന്‍ ബജറ്റ് പടമാണെന്നു ധരിച്ചു. അതുകൊണ്ടുതന്നെ പടം ചെയ്യാന്‍ നിര്‍മാതാക്കളാരും തയ്യാറായില്ല. ഭരതന്‍ ഈ വിവരം എം.ടിയെ ധരിപ്പിച്ചു. എം.ടിയുടെ പരിചയക്കാരന്‍ ഒരു രാമചന്ദ്രനുണ്ട്. അദ്ദേഹം ഗള്‍ഫില്‍ സ്വര്‍ണവ്യാപാരിയാണ്. മലയാള സിനിമയില്‍ താത്പര്യമുണ്ട് രാമചന്ദ്രന്.എം.ടി. രാമചന്ദ്രനുമായി സംസാരിച്ചു.പടം എടുക്കാമെന്ന് രാമചന്ദ്രന്‍ സമ്മതിച്ചു”

അവിടുന്നായിരുന്നു വൈശാലിയെന്ന മനോഹര സങ്കല്പ കാവ്യത്തിന്റെ തുടക്കം..പിന്നീട് അതു ചരിത്രമാകുന്നു ക്ലാസ്സിക്‌ ആയി പരിവർത്തനപ്പെടുന്നു..അതുകൊണ്ട് തന്നെ മലയാള സിനിമയുടെ ചരിത്രം എഴുതുമ്പോൾ നമ്മുടെ ടെക്നിക്കൽ ലിമിറ്റുകളെ കുറിച്ചും സാധ്യതകളെ കുറിച്ചുമൊക്കെ സംസാരിക്കുമ്പോൾ വൈശാലി ഇല്ലാതെ അത്ഭുതപ്പെടുത്തുന്ന ഭരതൻ എഫക്ട് ഇല്ലാതെയൊരു പൂർണ്ണതയുണ്ടാകില്ല..പലരും ഇതിഹാസത്തെ കുറിച്ചു ആലോചിച്ചു തുടങ്ങുന്നതിനു മുൻപ് തന്നെ ഇതിഹാസം സൃഷ്ടിച്ചവരാണ് മലയാള സിനിമ❤️

Leave a Reply

Your email address will not be published. Required fields are marked *

LATEST

സ്ത്രീയുടെ രതിമൂര്‍ച്ഛ – ധാരണകളും ശരികളും, സ്ത്രീയ്ക്ക് രതിമൂര്‍ച്ഛ അനുഭവപ്പെടുന്നു എന്ന് പുരുഷന്മാര്‍ മനസിലാക്കിയതു തന്നെ വളരെ വൈകിയാണ്

സ്ത്രീയ്ക്ക് ലൈംഗിക ബന്ധത്തിനൊടുവില്‍ രതിമൂര്‍ച്ഛ അനുഭവപ്പെടുന്നു എന്ന് പുരുഷന്മാര്‍ മനസിലാക്കിയതു തന്നെ വളരെ