മമ്മൂട്ടി ചിത്രത്തില്‍ വില്ലനാവാന്‍ മടിച്ച് സിനിമയില്‍ നിന്ന് പിന്‍മാറിയ ജയറാം, ഏതു സിനിമയെന്നറിയണ്ടേ ?

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
15 SHARES
174 VIEWS

മമ്മൂട്ടി ചിത്രത്തില്‍ വില്ലനാവാന്‍ മടിച്ച് സിനിമയില്‍ നിന്ന് പിന്‍മാറിയ ജയറാമിനേയും ഭാസ്‌കര്‍ ദി റാസ്‌കല്‍ എന്ന ചിത്രത്തെയും കുറിച്ചാണ് കുറിപ്പില്‍ പറയുന്നത്.

ഭാസ്‌കര്‍ ദി റാസ്‌കല്‍ എന്ന ചിത്രത്തിന്റെ രണ്ടാം പകുതി സംവിധായകന്‍ ഇപ്പോള്‍ കാണുന്നത് പോലെ ആയിരുന്നില്ല ഉദ്ദേശിച്ചതെന്ന് കുറിപ്പില്‍ പറയുന്നു. നയന്‍താരയുടെ ആദ്യ ഭര്‍ത്താവയി ജയറാം വരുന്നതും, മമ്മൂട്ടി നയന്‍ താര, ജയറാം ഇവര്‍ക്കിടയില്‍ നടക്കുന്ന ഇമോഷണല്‍ ഡ്രാമയും ആയിരുന്നു സംവിധായകന്‍ ആദ്യം എഴുതിയ സ്‌ക്രിപ്റ്റില്‍. പക്ഷെ ജയറാമിനെ ആ വേഷം ചെയ്യാന്‍ സമീപിച്ചപ്പോള്‍ ഒരു നെഗറ്റീവ് ഷെയിഡ് തന്റെ കഥാപാത്രത്തിനു വരും എന്ന് കരുതി ജയറാം ആ ഓഫര്‍ നിരസിച്ചു. ജയറാം നിരസിച്ചപ്പോള്‍ ആദ്യ ഭര്‍ത്താവിനെ ഒരു അധോലോക നായകനാക്കി പടത്തിന്റെ രണ്ടാം പകുതി വെടിയും പുകയുമാക്കി നല്ല രീതിയില്‍ പ്രേക്ഷകനെ മുഷിപ്പിച്ചു.

ഒരുപക്ഷെ ‘ഇന്നലെ’ യില്‍ സുരേഷ് ഗോപി കൈയ്യടി നേടിയത് പോലെ ഭാര്യയെ വിട്ട് കൊടുക്കുന്ന രീതിയിലുള്ള കഥ ആയിരുന്നു സിദ്ദിക്ക് പ്ലാന്‍ ചെയ്തിരുന്നത്. തമിഴ് / തെലുഗു ചിത്രങ്ങളില്‍ വില്ലനും സഹനടനും അപ്രധാന വേഷങ്ങളും ചെയ്യാന്‍ താല്പര്യം കാണിക്കുന്ന ജയറാം ഭാസ്‌കര്‍ ദി റാസ്‌കല്‍ ചെയ്യാതെയിരുന്നത് ചിത്രത്തിന് ദോഷമായി ഭവിച്ചു എന്ന് പറഞ്ഞാലും തെറ്റില്ലെന്നും കുറിപ്പില്‍ വ്യക്തമാക്കുന്നു. സിദ്ദിഖ് സംവിധാനം ചെയ്ത് 2015 ല്‍ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് ഭാസ്‌കര്‍ ദ റാസ്‌കല്‍. മമ്മൂട്ടി, നയന്‍താര എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്ന ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് ആന്റോ ജോസഫാണ്. സനൂപ് സന്തോഷ്, ബേബി അനിഘ, ജനാര്‍ദ്ദനന്‍, ജെ.ഡി. ചക്രവര്‍ത്തി, ഇഷ തല്‍വാര്‍, തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ചിത്രത്തിന് വിചാരിച്ചത്ര വിജയം നേടാന്‍ സാധിച്ചിരുന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *

LATEST

ഇനിയും ബാബുരാജ് എന്ന നടനെ മലയാള സിനിമ അവഗണിക്കുന്നെങ്കിൽ കൂടുതലായി ഒന്നും പറയാനില്ല

Vishnuv Nath 2011 വരെ അദ്ദേഹത്തെ നായകനടന്മാരുടെ അടിവാങ്ങിക്കൂട്ടനായി നിയമിച്ചെങ്കിലും,,’ആഷിഖ് അബു’ അദേഹത്തിലെ

“ഒരു പെണ്ണിനെ കല്യാണം കഴിച്ച് കുട്ടികൾ ഉണ്ടാക്കിയിട്ട് ആ പെണ്ണിനെ വിട്ട് പല പെണ്ണുങ്ങളുടെ കൂടെ പോവുക, ഗോപി സുന്ദറിന് കാമഭ്രാന്താണ്”

ആറാട്ട് എന്ന ചിത്രത്തിന്റെ പ്രതികരണത്തിലൂടെ പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടിയ വ്യക്തിയാണ് സന്തോഷ് വർക്കി.