സൈബർ ആക്രമണങ്ങൾക്കെതിരെ ഭാവനയുടെ പ്രതികരണം. ഇതിനുവേണ്ടി ചിലരെ ആരോ നിയമിച്ചിരിക്കുന്നത് പോലെയാണ് . ഇവർ ഇങ്ങനെയൊക്കെ ചെയ്യുന്നതിന് ശമ്പളവും ലഭിക്കുന്നുണ്ട്. നമ്മൾ കേസുകൊടുത്താലും അവരുടെ ഐഡി ട്രാക് ചെയുമ്പോഴേയ്ക്കും അവർ അതൊക്കെ ഡിലീറ്റ് ചെയ്തു പോയേകാം. എന്നാലോ യഥാർത്ഥ ഐഡി എന്നാകും നമുക്ക് തോന്നുക. സോഷ്യൽ മീഡിയയയിലും സിനിമാ മേഖലയിലും ഉള്ളവർക്ക് ഇതിനെപ്പറ്റിയൊക്കെ നന്നായി അറിയാമെങ്കിലും അവർ സമ്മതിച്ചുതരണമെന്നില്ല. ഭാവനയുടെ വാക്കുകൾ ഇങ്ങനെ …
”സൈബര്‍ ബുളളീയിംഗ് എന്നത് ഞാന്‍ മനസിലാക്കുന്നത് ഇത് ഒരു ജോലി പോലെയാണെന്നാണ്. സോഷ്യല്‍ മീഡിയയില്‍ അല്ലെങ്കില്‍ സിനിമ മേഖലയിലുളളവര്‍ക്ക് ഇതിനെ പറ്റി അറിയാം എന്നാണ് തോന്നുന്നത്. പക്ഷെ ആരും അത് സമ്മതിച്ച് തരണമെന്നില്ല. ഞാന്‍ മനസിലാക്കിയിട്ടുളളത് ഇതൊരു ജോലി പോലെയാണെന്നാണ്. ക്വട്ടേഷന്‍ കൊടുത്ത് ഒരാളെ അറ്റാക്ക് ചെയ്യുന്നതിന് അവര്‍ക്ക് പേയ്മെന്റ് ഉണ്ടെന്നാണ് എന്റെ വിവരം. ഇത് നേരിടുന്ന ആളുകള്‍ക്കും വികാരങ്ങളുണ്ട്. നമ്മളാരും യാതൊരു വികാരങ്ങളില്ലാത്ത റോബോട്ട് ഒന്നുമല്ല. എത്രയോ ആള്ക്കാര് ഇത്തരത്തിലുളള സൈബര്‍ ആക്രമണങ്ങള്‍ മൂലം മാനസികമായി തളര്‍ന്നു പോകുന്നുണ്ട്.”