പുതുമുഖങ്ങളെ വച്ച് കമൽ സംവിധാനം ചെയ്ത നമ്മൾ എന്ന ചിത്രത്തിൽ സിദ്ധാർഥ്, ജിഷ്ണു, രേണുക മേനോൻ എന്നീ പുതുമുഖങ്ങളോടൊപ്പമായിരുന്നു പതിനാറാം വയസ്സിൽ ഭാവനയുടെ ചലച്ചിത്രാഭിനയത്തിൻറെ തുടക്കം. താരതമ്യേനെ സാമ്പത്തികവിജയം നേടിയ ഈ ചിത്രത്തിനുശേഷം ഭാവനക്ക് ഏറെ അവസരങ്ങൾ മലയാളത്തിൽ കിട്ടി. മലയാളത്തിലെ ഒട്ടു മിക്ക മുൻ നിര നായകന്മാരുടെ കൂടെയും ഭാവന അഭിനയിച്ചിട്ടുണ്ട്. മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി, ദിലീപ്, ജയറാം, പൃഥ്വിരാജ്, കുഞ്ചാക്കോ ബോബൻ, ജയസൂര്യ എന്നിവർ ഇതിൽ പെടും. രണ്ടു പതിറ്റാണ്ടു അഭിനയരംഗത്തുള്ള ഭാവന, അറുപതിലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ‘ന്റിക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’ എന്ന ചിത്രത്തിലൂടെ ഒരിടവേളയ്ക്കു ശേഷം ഭാവന മലയാളത്തിൽ സജീവമാകാൻ ഒരുങ്ങുകയാണ് .
കന്നഡ സിനിമ നിർമ്മാതാവായ നവീനും ഭാവനയുമായുള്ള വിവാഹം 2018 ജനുവരി 23 നു നടന്നു.മലയാളചലച്ചിത്ര രംഗത്തെ അസിസ്റ്റന്റ് ഛായഗ്രാഹകനായ ജി. ബാലചന്ദ്രമേനോന്റെയും പുഷ്പയുടേയും മകളാണ് ഭാവന. 1986 ജൂൺ 6-ന് തൃശ്ശൂരിലാണ് ജനനം. സഹോദരൻ ജയദേവ് കാനഡയിൽ ജീവിക്കുന്നു. താരത്തിന്റെ സിനിമാ ജീവിതം ഇപ്പോൾ 20 വര്‍ഷങ്ങള്‍ തികയുകയാണ്. നമ്മൾ ഇറങ്ങി ഇരുപതാം വാര്‍ഷികത്തില്‍ മനോഹരമായ ഒരു കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് ഭാവന. നമ്മളിൽ നായകവേഷം ചെയ്ത, അകാലത്തിൽ അന്തരിച്ച ജിഷ്ണുവിനേയും താരം സ്മരിക്കുന്നുണ്ട്. ഭാവനയുടെ കുറിപ്പ് ഇങ്ങനെ..
“ഇരുപത് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഈ ദിവസമാണ് ഞാൻ മലയാളം സിനിമ ‘നമ്മളി’ന്റെ സെറ്റിലേക്ക് ഞാൻ നടന്നു കയറിയത്. എന്റെ അരങ്ങേറ്റ സിനിമ- കമല്‍ സാര്‍ സംവിധാനം ചെയ്തത്. ഞാൻ ‘പരിമള’മായി. തൃശൂര്‍ ഭാഷ സംസാരിക്കുന്ന ഒരു ചേരി നിവാസിയായി. എന്റെ മേക്കപ്പ് പൂര്‍ത്തായായപ്പോള്‍ ആരും എന്നെ ആരും തിരിച്ചറിഞ്ഞിരുന്നില്ലെന്ന് ഞാാൻ ഓര്‍ക്കുന്നു. അന്ന് ഞാൻ ഒരു കുട്ടിയായിരുന്നു. പക്ഷേ ഇന്ന് എനിക്ക് അറിയാം, ഇതിനേക്കാളും വലിയ അരങ്ങേറ്റം ലഭിക്കാനില്ലായിരുന്നു എന്ന്.ഒരുപാട് വിജയങ്ങള്‍, ഒരുപാട് പരാജയങ്ങള്‍. വേദനകള്‍, സന്തോഷം, സ്നേഹം, സൗഹൃദങ്ങള്‍ അങ്ങനെ എല്ലാമാണ് ഇന്ന് കാണുന്ന ഞാൻ എന്ന വ്യക്തിയെ രൂപപ്പെടുത്തിയത്. ഇന്നും ഞാൻ പഠിച്ചുകൊണ്ടിരിക്കുന്നു, തിരിഞ്ഞുനോക്കുമ്പോള്‍ എല്ലാവരോടും എനിക്ക് നന്ദി ഉണ്ട്. ഒരു പുതുമുഖം എന്ന നിലയില്‍ അന്ന് ഉള്ള അതേ ഭയത്തോടെയാണ് ഇന്നും യാത്ര തുടരുന്നത്. മുന്നോട്ടുള്ള യാത്ര ആവേശത്തോടെയാണ് തുടരുന്നത്. ജിഷ്ണു ചേട്ടനെ മിസ് ചെയ്യുന്നു, അച്ഛന്റെ മുഖത്തെ ആ പുഞ്ചിരി അമൂല്യമാണ്, അത് മിസ് ചെയ്യുന്നു” – ഭാവന കുറിച്ചു.