കോഴിക്കോട് ആസ്റ്റർ മിംസ് ഹോസ്പിറ്റലിന്റെ നൂതന ചികിത്സാ സംവിധാനങ്ങളുടെ ഉദ്ഘാടനത്തിന് കോഴിക്കോട്ട് എത്തിയ ഭാവനയ്ക്ക് കിട്ടിയത് വിലയേറിയ ഒരു സ്നേഹോപഹാരം. കോഴിക്കോടിന്റെ മേയർ ബീനാ ഫിലിപ്പിന്റെ സ്നേഹചുംബനമായിരുന്നു അത്. തന്റെ പ്രസംഗത്തിന് ശേഷമാണ് മേയർ ഭാവനയെ കെട്ടിപ്പിടിച്ച് ഉമ്മ വെച്ചത്. തന്റെ മാത്രമല്ല കോഴിക്കോടിന്റെ മുഴുവൻ സ്നേഹമാണ് മേയർ ഭാവനയ്ക്ക് നൽകിയത്. മഞ്‍ജുവാര്യർ അഭിനയം നിർത്തിയപ്പോൾ മനസ്സ് നിറയെ അമ്മ നൊമ്പരമായിരുന്നു. ഭാവനയുടെ കാര്യത്തിലും അതെ, സ്ത്രീ അമ്മ അമ്മൂമ്മ അങ്ങനെ നിലയിലും ഭാവനയോട് സ്നേഹം കോഴിക്കോടിന്റെ മേയർ ബീനാ ഫിലിപ്പ് ഭാവനയെക്കുറിച്ച് സംസാരിച്ച് തുടങ്ങിയത് ഇങ്ങനെ പറഞ്ഞാണ്. എന്നെങ്കിലും ഭാവനയെ കണ്ടാൽ ഭാവനയെ കെട്ടിപ്പിടിച്ച് ഉമ്മ വെക്കണം എന്ന ആഗ്രഹം ഉണ്ട് മനസ്സിലെന്ന കാര്യവും മേയർ വേദിയിൽ പങ്കുവെച്ചു . ആസ്റ്റർ മിംസിന്റെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പിൻഹോൾ ഇന്റ‍‌ർവെൻഷൻ, ഹൈബ്രിഡ് ബൈപ് ലൈൻ കാത്ത് ലാബ്, അഡ്വാൻസ്ഡ് സ്ട്രോക്ക് യൂണിറ്റ് എന്നീ വിഭാഗങ്ങൾ ബീനഫിലിപ്പും ഭാവനയും കൈതപ്രവും ചേർന്നാണ് ഉദ്ഘാടനം ചെയ്തത്. ഭാവന തന്റെ മകളാണ് , അവൾക്കു വേണ്ടിയും ഞാൻ രണ്ട് സിനിമയിൽ പാട്ടുകൾ എഴുതിയിട്ടുണ്ട്. വീണ്ടും കാണാനായതിൽ സന്തോഷമെന്നും ആണ് കൈതപ്രം ദാമോദരൻ നമ്പൂതിരി വേദിയിൽ പറഞ്ഞത്.

 

Leave a Reply
You May Also Like

സിനിമാലോകത്തേക്കും ധോണിയുടെ ഹെലികോപ്റ്റർ ഷോട്ട്, ‘എല്‍ ജി എം’തീയേറ്ററുകളില്‍ എത്തി

സിനിമാലോകത്തേക്കും ധോണിയുടെ ഹെലികോപ്റ്റർ ഷോട്ട്; ഏവരും കാത്തിരിക്കുന്ന ധോണി എന്‍റര്‍ടെയ്ൻമെന്‍റ്സിന്‍റെ ‘എല്‍ ജി എം’ തീയേറ്ററുകളില്‍…

സച്ചിയുടെ അസിസ്റ്റന്റ് പ്രമോദ് കൃഷ്ണ സംവിധായകനാകുന്ന ചിത്രം ‘വിൻ’

സച്ചിയുടെ അസിസ്റ്റന്റ് പ്രമോദ് കൃഷ്ണ സംവിധായകനാകുന്ന ചിത്രം ‘വിൻ’ സംവിധായകൻ സച്ചിയുടെ അസിസ്റ്റന്റ് പ്രമോദ് കൃഷ്ണ…

മലയാളത്തിലെ ആദ്യ “എ” സര്‍ട്ടിഫിക്കറ്റ് സിനിമയിലെ നായിക ,നായകന്മാർ ആരെല്ലാം ?

മലയാളത്തിലെ ആദ്യ “എ” സര്‍ട്ടിഫിക്കറ്റ് സിനിമയിലെ നായിക ,നായകന്മാർ ആരെല്ലാം ?⭐ അറിവ് തേടുന്ന പാവം…

അമ്മിണി പിള്ളയുടെ ബാക്കി പാതിയായ രുഗ്മിണിയായി വന്ന പത്മപ്രിയ ആണ് സിനിമയിലെ ഷോ സ്റ്റീലർ

Ragesh ജി ആർ ഇന്ദുഗോപൻ രചിച്ച ‘അമ്മിണിപ്പിള്ള വെട്ട് കേസ്” എന്ന ചെറുകഥയ്ക്ക് നവാഗത സംവിധായകൻ…