കന്നടത്തിന്റെ സ്വന്തം അപ്പു എന്ന പുനീത് രാജ്‌കുമാർ വിടവാങ്ങിയത് വളരെ ഞെട്ടലോടെയാണ് ഏവരും ഉൾക്കൊണ്ടത്. ഇന്ന് അദ്ദേഹത്തിന്റെ പിറന്നാൾ ദിവസമാണ്. അദ്ദേഹം അവസാനമായി അഭിനയിച്ച ‘ജെയിംസ്’ ഇന്ന് തിയേറ്ററുകളിൽ എത്തി. മറ്റൊരു കന്നട സിനിമയ്ക്കും ലഭിക്കാത്ത വരവേൽപ്പാണ് ജെയിംസിന് ലഭിക്കുന്നത്. ചിത്രം കെജിഎഫിന്റെ ആദ്യ ദിന കളക്ഷൻ തിരുത്തിക്കുറിച്ചു. അപ്പുവിന്റെ പിറന്നാൾ ദിനത്തിൽ ഭാവന പങ്കുവച്ച പോസ്റ്റാണ് ആരാധകരെ കൂടുതൽ സങ്കടത്തിലാക്കുന്നത്. ‘സ്വര്‍ഗ്ഗത്തില്‍ അപ്പുവിന് ജന്മദിനാശംസകള്‍’ എന്നാണ് ഭാവന കുറിച്ചത്. പുനീതിന്റെ ഫോട്ടോകളും വിഡിയോകളും പങ്കുവച്ചാണ് ഭാവന ആശംസ നേര്‍ന്നത്. ‘എന്നും ഞങ്ങളുടെ ഹൃദയത്തിലുണ്ടാകും’ എന്ന ടാഗുമായിട്ടാണ് പൂനീതിന്റെ ചിത്രങ്ങളുടെ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഭാവനയുടെ ആദ്യ കന്നട ചിത്രത്തിൽ നായകനായിരുന്നു പുനീത് രാജ്‌കുമാർ. മൂന്നു ചിത്രങ്ങളിൽ ആണ് പുനീതും ഭാവനയും ഒന്നിച്ചു അഭിനയിച്ചത്.

നടനെന്ന നിലയിൽ മമ്മൂട്ടിക്കിതിൽ കാര്യമായിട്ടൊന്നും തന്നെ ചെയ്യാൻ ഉണ്ടായിരുന്നില്ലെങ്കിലും മമ്മൂട്ടിയുടെ എണ്ണപ്പെട്ട പ്രണയ ചിത്രങ്ങളിലൊന്ന്
Bineesh K Achuthan ഇന്ന് (മാർച്ച് 31) കമൽ – ശ്രീനിവാസൻ –