ഭാവന വെളുത്ത ടോപ്പു ധരിച്ച് ഗോൾഡൻ വീസ സ്വീകരിക്കാനെത്തുന്ന ഫോട്ടോയും വിഡിയോയും കഴിഞ്ഞ ദിവസങ്ങളിൽ വൈറലായിരുന്നു. ടോപ്പിനടിയിൽ ബോഡി കളർ സ്ലിപ്പായിരുന്നു ഭാവന ധരിച്ചത്. എന്നാൽ ടോപ്പിനടിയിൽ വസ്ത്രമില്ലെന്നായിരുന്നു ചിലരുടെ പ്രചാരണം. എന്തായാലും ഈ വസ്ത്രത്തിന്റെ പേരിൽ താരം കഴിഞ്ഞ ദിവസങ്ങളിൽ സൈബർ അറ്റാക്കുകളും ചില തത്പരകക്ഷികളുടെ അപവാദങ്ങൾക്കും പരിഹാസങ്ങൾക്കും പാത്രമായിരുന്നു. ഇപ്പോൾ അതേക്കുറിച്ചു പ്രതികരിക്കുന്ന താരം. ഭാവന പറഞ്ഞത് ഇങ്ങനെ.
‘‘അകത്ത് സ്ലിപ്പെന്ന ഭാഗം കൂടി ചേർന്നതാണ് ആ ടോപ്പ്. സ്ലിപ്പ് ദേഹത്തോടു ചേർന്നു കിടക്കുന്ന വസ്ത്രമാണ്. ഇതൊരു പുതിയ കണ്ടുപിടിത്തമൊന്നുമല്ല. ധാരാളം പേർ ഉപയോഗിക്കുന്നുണ്ടെന്ന് അതു ഉപയോഗിച്ചവർക്കും കണ്ടവർക്കും അറിയാം. ടോപ് മാത്രം ധരിച്ചു പുറത്തുപോകുന്ന ഒരാളല്ല ഞാൻ. എന്തു കിട്ടിയാലും എന്നെ വേദനിപ്പിക്കുന്ന ചിലരുണ്ട്. ആക്ഷേപിക്കുന്നതിലും അസഭ്യം പറയുന്നതിലുമാണ് അവരുടെ സന്തോഷം. അവർക്ക് ഇതിലൂടെ മനസ്സിനു സന്തോഷവും സുഖവും കിട്ടുന്നുവെങ്കിൽ കിട്ടട്ടെ. അവരോട് എനിക്കൊന്നും പറയാനേയില്ല’’ ’’– ഭാവന പറഞ്ഞു.