തത്തമ്മ പച്ചയിൽ എന്തൊരു സുന്ദരിയാണ് ഭാവന
അഞ്ചുവർഷത്തെ ഇടവേളയ്ക്കു ശേഷം ഭാവന മലയാളത്തിലേക്ക് മടങ്ങിവരുന്നു എന്ന വാർത്ത നാമേവരെയും വളരെ സന്തോഷിപ്പിക്കുകയാണ് . 2017ൽ പുറത്തിറങ്ങിയ പൃഥ്വിരാജ് ചിത്രം ‘ആദം ജോൺ’ ആണ് ഭാവന അവസാനമായി അഭിനയിച്ച മലയാള ചിത്രം. ഇക്കഴിഞ്ഞ തിരുവനന്തപുരം iffk ഉദ്‌ഘാടന ചടങ്ങിൽ അപ്രതീക്ഷിത അതിഥിയായി എത്തിയ ഭാവന ഏവരെയും ഞെട്ടിച്ചിരുന്നു. ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന് ! ‘ എന്ന സിനിമയിലൂടെയാണ് ഭാവനയുടെ മടങ്ങിവരവ്.ഷറഫുദ്ദീൻ നായകനായെത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ ആദിൽ മൈമൂനത്ത് അഷ്റഫ് ആണ്. ഭാവന ഇന്ന് പോരാട്ടത്തിന്റെയും അതിജീവനത്തിന്റെയും പ്രതീകമാണ്. ഇപ്പോഴിതാ താരം തത്തമ്മ പച്ചയിൽ അതി സുന്ദരിയായി പോസ് ചെയ്ത ഫോട്ടോകൾ ആണ് സാമൂഹ്യമാധ്യമങ്ങളിൽ ശ്രദ്ധിക്കപ്പെടുന്നത്. “എന്റമ്മോ…തത്തമ്മ പച്ചയിൽ എന്തൊരു സുന്ദരിയാണ് ഭാവന” എന്നൊക്കെയാണ് ആരാധകരുടെ കമന്റുകൾ.