ഷാജി കൈലാസിന്റെ പുതിയ ചിത്രമായ ‘ഹണ്ട് ‘-ൽ ഭാവന കേന്ദ്രകഥാപാത്രമാകുന്നു. ചിന്താമണികൊലക്കേസിനു ശേഷം 16 വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഷാജികൈലാസും ഭാവനയും വീണ്ടും ഒന്നിക്കുന്നത്. അന്ന് ഭാവനയുടെ ചിന്താമണിയെ ഏവരും സ്വീകരിച്ചിരുന്നു. ഡിസംബറില്‍ ചിത്രീകരണം ആരംഭിക്കുന്ന ഹണ്ടിന്റെ തിരക്കഥ എഴുതുന്നത് നിഖില്‍ ആനന്ദ് ആണ്. ജയലക്ഷ്മി ഫിലിംസിന്റെ ബാനറില്‍ കെ രാധാകൃഷ്ണൻ നിർമ്മിക്കുന്ന ചിത്രത്തിൽ അദിതി രവി, ചന്ദുനാഥ്, രണ്‍ജി പണിക്കര്‍, നന്ദു തുടങ്ങിയവരും വേഷമിടുന്നു. ചിത്രത്തിന്റെ ഛായാഗ്രാഹണം ജാക്സൺ നിർവഹിക്കുമ്പോൾ കൈലാസ് മേനോനാണ് സംഗീത സംവിധായകൻ. ഒരിടവേളയ്ക്ക് ശേഷം ഭാവന മലയാളത്തില്‍ തിരിച്ചെത്തുന്ന ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’ എന്ന ചിത്രം റിലീസിന് തയ്യാറാക്കുകയാണ്. ഭാവനയും ഷറഫുദ്ധീനും ആണ് കേന്ദ്രകഥാപാത്രങ്ങൾ. റിലീസ് ചെയ്യാനിരിക്കുന്ന ഷാജി കൈലാസ് ചിത്രം പൃഥ്വിരാജ് നായകനായ ‘കാപ്പ’ ആണ്.

മാത്യു തോമസിന് തമിഴിൽ സ്വപ്നതുല്യ അരങ്ങേറ്റം, ‘ദളപതി 67’ ൽ മാത്യു തോമസും
ദളപതി 67 ആണ് ഇപ്പോൾ തമിഴ് സിനിമയിൽ ചർച്ച ചെയ്യുന്നത്. ഒന്നിന് പിറകെ