ഒരുത്തീ സിനിമ കണ്ടു നവ്യയെ പ്രശംസിച്ചു ഭാവന. മാർച്ച് 11നായിരുന്നു ഒരുത്തീ റിലീസ് ചെയ്തത്. സിനിമയ്ക്ക് മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്ന് ലഭിക്കുന്നത്. രാധാമണി എന്ന ബോട്ട് കണ്ടക്ടറുടെ വേഷത്തിലാണ് നവ്യ സിനിമയിൽ എത്തിയത്. ഒരു സാധാരണ സ്ത്രീയ്ക്ക് നേരിടേണ്ടി വരുന്ന അസാധാരണമായ സംഭവത്തെക്കുറിച്ചാണ് സിനിമ സംസാരിക്കുന്നത്. ഭാവനയുടെ വാക്കുകൾ ഇങ്ങനെ
‘ഒരുത്തീ കണ്ടു. പറയുവാൻ വാക്കുകൾ കിട്ടുന്നില്ല. ഭയങ്കരമായി ത്രില്ലടിപ്പിക്കുന്ന ചിത്രമാണ്. നവ്യ നായരെ പത്ത് വർഷങ്ങൾക്ക് ശേഷം വീണ്ടും സ്‌ക്രീനിൽ കാണാൻ സാധിച്ചു. എന്തൊരു തിരിച്ചുവരവാണ് നവ്യാ. നമ്മുടെ ഇഡ്‌ഡസ്ട്രിയിലെ ഏറ്റവും മികച്ച അഭിനേതാക്കളിൽ ഒരാളാണ് നീയെന്നതിൽ ഒരു തർക്കവുമില്ല. വിനായകൻ, സൈജു കുറുപ്പ് എന്നിവരുടെ പ്രകടനങ്ങളെയും അഭിനന്ദിക്കാതെ വയ്യ. വി കെ പ്രകാശ് എന്ന സംവിധായകന് പ്രശംസ അറിയിക്കുന്നു. ഇത് തീർച്ചയായും കാണേണ്ട സിനിമയാണ്’, ഭാവന പറഞ്ഞു.
*