കാടിനും, മനുഷ്യർക്കുമിടയിൽ ഒരു അതിർത്തിയുണ്ട്, മനുഷ്യൻ ആ അതിർത്തി ഭേദിച്ചാൽ കാട് അതിന്റെ കാടത്തം പുറത്തെടുക്കും..

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
18 SHARES
217 VIEWS

ഭേഡിയ – റിവ്യൂ

Shaju Surendran 

“കാടിനും, മനുഷ്യർക്കുമിടയിൽ ഒരു അതിർത്തിയുണ്ട്. മനുഷ്യൻ ആ അതിർത്തി ഭേദിച്ചാൽ കാട് അതിന്റെ കാടത്തം പുറത്തെടുക്കും…!” ഭേഡിയ എന്ന ചിത്രം ചർച്ച ചെയ്യുന്ന വിഷയത്തെ ഇങ്ങനെ ചുരുക്കി പറയാം.വളരെ ഗൗരവമേറിയ ഒരു വിഷയത്തെ ഹൊറർ, കോമഡി പശ്ചാത്തലത്തിൽ അവതരിപ്പിച്ചിരിക്കുകയാണിവിടെ. അമർ കൗശിക് തന്റെ ആദ്യ ചിത്രമായ സ്ത്രീയിലും ഏതാണ്ട് ഇതേ രീതി തന്നെയാണ് അവലമ്പിച്ചിരുന്നത്.

തിരക്കഥാപരമായി “സ്ത്രീ” എന്ന ചിത്രത്തിന്റെ അത്ര സ്ട്രോങ്ങ്‌ അല്ല ഭേഡിയ എന്ന് പറയേണ്ടി വരും. പക്ഷേ ഒരു എന്റർടൈൻമെന്റ് പാക്കേജ് എന്ന നിലയിലും, സാങ്കേതികത്തികവിന്റ കാര്യത്തിലും “ഭേഡിയ” മുന്നിട്ട് നിൽക്കുന്നു. ഇത്തരമൊരു സിനിമയുടെ പ്രധാന ഘടകമായ VFX രംഗങ്ങൾ നല്ല വൃത്തിയായി തന്നെ ചെയ്തിട്ടുണ്ട്. വരുൺ ധവാൻ “ചെന്നായ” രൂപം ധരിക്കുന്ന സീനുകളൊക്കെ ഗംഭീരം എന്ന് തന്നെ പറയാം .

അരുണാചൽ പ്രദേശിന്റ വന്യ ഭംഗി ഒപ്പിയെടുത്ത ഛായാഗ്രഹണവും. ഭയവും, ത്രില്ലുമൊക്കെ തോന്നിക്കുന്ന രംഗങ്ങളിൽ അതിന് ചേരുന്ന രീതിയിൽ ഒരുക്കിയ പശ്ചാത്തല സംഗീതവും, രസികൻ ഗാനങ്ങളും നർമ്മ രംഗങ്ങളും, പിന്നെ കഥാ തന്തുവിനോട് നീതി പുലർത്തിയ ക്ലൈമാക്സുമൊക്കെ സിനിമയുടെ എടുത്ത് പറയാവുന്ന മേന്മകളാണ്.

കോമഡിയും, ഹൊറർ/ത്രില്ലിംഗ് രംഗങ്ങളും മാറി മാറി അവതരിപ്പിക്കേണ്ട ഭാസ്കർ ശർമ്മ എന്ന കഥാപാത്രത്തിന് എന്ത് കൊണ്ടും ചേരുന്ന കാസ്റ്റിംഗ് തന്നെയായിരുന്നു വരുൺ ധവാൻ. നായികാ വേഷം ചെയ്ത കൃതി സനൻ, വരുണിന്റെ കൂട്ടുകാരായി വന്ന ദീപക് ദോബ്രിയൽ, അരുണാചൽകാരനായ പാലിൻ കബക് എന്ന നടൻ തുടങ്ങി എല്ലാ അഭിനേതാക്കളും മികച്ച പ്രകടനം കാഴ്ച്ച വച്ചു.

സ്ത്രീ, ഭേഡിയ എന്നീ ചിത്രങ്ങൾ ഉൾപ്പെടുത്തി ഒരു ഹൊറർ കോമഡി യൂണിവേഴ്സ് സൃഷ്ടിക്കുന്നതിന്റെ കൂടെ ഭാഗമായി സ്ത്രീ സിനിമയിലെ ചില കഥാപാത്രങ്ങൾ അവസാനം മുഖം കാണിക്കുന്നുണ്ട്. എല്ലാ കാലത്തും, എല്ലായിടത്തും പ്രസക്തമായ ഒരു മെസ്സേജ്, ഹൊറർ, കോമഡി പശ്ചാത്തലത്തിൽ അവതരിപ്പിക്കുന്ന “ഭേഡിയ” കുടുംബസമേതം തീയറ്ററിൽ കണ്ടാൽ നഷ്ടം തോന്നാത്ത സിനിമയാണ്.

Leave a Reply

Your email address will not be published. Required fields are marked *

LATEST

വീട്ടുവേലക്കാരനെതിരെ മോഷണക്കുറ്റം ആരോപിച്ച പാർവതി നായർക്കെതിരെ വീട്ടുവേലക്കാരന്റെ അപവാദ ആരോപണം

നടി പാർവതി നായരുടെ ചെന്നൈ നുങ്കമ്പാക്കത്ത് വീട്ടിൽ നിന്ന് വാച്ചുകൾ, ലാപ്‌ടാപ്പ്, സെൽഫോൺ

അറബി യുവാക്കളുടെ ഹൃദയം കവർന്ന സുന്ദരി ആരാണ് ? അറിയാം ഇവാന നോൾ എന്ന മോഡലിനെ കുറിച്ച്

ഖത്തർ എന്ന ചെറുരാജ്യത്തിന്റെ ആർജ്ജവം വെളിപ്പെടുത്തുന്നതാണ് അവർ അതിമനോഹരമായി സംഘടിപ്പിക്കുന്ന വേൾഡ് കപ്പ്.

പഴയകാലത്തെ അപേക്ഷിച്ചു പുതിയകാലത്തെ തമാശ സീനുകൾ ആസ്വദിക്കാൻ നമുക്ക് പറ്റാത്തത് എന്തുകൊണ്ടാകും ?

പലരും പറയുന്നത് കേട്ടിട്ടുണ്ട് പുതിയ തലമുറയുടെ ഹ്യുമർ സെൻസും ചിന്താഗതികളും ആകെ മാറിയതുകൊണ്ടാണ്