ബോളിവുഡ് സൂപ്പർ താരം സണ്ണി ലിയോണിയെ നായികയായി ഒരുക്കുന്ന ആദ്യ മലയാള വെബ് സീരിസ് ‘പാൻഇന്ത്യൻ സുന്ദരി’ യുടെ ടീസർ പുറത്തുവിട്ട് അണിയറപ്രവർത്തകർ. ജയൻ – ഷീല ജോഡികളുടെ ഹിറ്റ് ഗാനരംഗത്തെ ഓർമിപ്പിക്കുന്ന തരത്തിലാണ് ടീസർ തയാറാക്കിയിരിക്കുന്നത്. ഹൈ റിച്ച് ഗ്രൂപ്പിന്റെ എച്ച് ആർ ഒടിടിയിലൂടെ പ്രദർശനത്തിന് എത്തിക്കുന്ന ‘പാൻ ഇന്ത്യൻ സുന്ദരി’യുടെ കഥയും സംവിധാനവും നിർവഹിക്കുന്നത് സതീഷാണ്. HR productions ന്റെ ബാനറിൽ ശ്രീന പ്രതാപൻ ആണ് ചിത്രം നിർമിക്കുന്നത്. പ്രിൻസി ഡെന്നിയും ലെനിൻ ജോണിയും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

മലയാളത്തിലെ ആദ്യത്തെ ബിഗ് ബഡ്ജറ്റ് കോമഡി ആക്ഷൻ ത്രില്ലർ സീരിസാണ് ‘പാൻ ഇന്ത്യൻ സുന്ദരി’. അപ്പാനി ശരത്തും മാളവികയും നായിക നായകന്മാർ ആകുന്ന ഈ സീരീസിൽ മണിക്കുട്ടൻ, ഐശ്വര്യ അനിൽകുമാർ,ജോണി ആന്റണി, ജോൺ വിജയ്, ഭീമൻ രഘു, സജിത മഠത്തിൽ, കോട്ടയം രമേശ്, അസീസ് നെടുമങ്ങാട്, ഹരീഷ് കണാരൻ, നോബി മർക്കോസ് തുടങ്ങി വലിയ താരനിര തന്നെ അണിനിരക്കുന്നുണ്ട്. മലയാളം തമിഴ് കന്നഡ തെലുങ്ക് ഹിന്ദി എന്നീ ഭാഷകളിലായി HR OTTയിലൂടെയാണ് സീരിസ് റിലീസ് ചെയ്യുക. ഛായഗ്രഹണം രവിചന്ദ്രൻ, കലാസംവിധാനം മധു രാഘവൻ, ചിത്ര സംയോജനം അഭിലാഷ് ബാലചന്ദ്രൻ എന്നിവരാണ്. ശ്യാം പ്രസാദാണ് ‘പാൻ ഇന്ത്യൻ സുന്ദരി’ എന്ന ഈ സീരീസിന് വേണ്ടി ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത്.

ബാക്ക്ഗ്രൗണ്ട് മ്യുസിക് ഗോപി സുന്ദർ, ചീഫ് അസോസിയേറ്റ് : അനന്തു പ്രകാശൻ ,എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ : സംഗീത് ശ്രീകണ്ഠൻ ലൈൻ പ്രൊഡ്യൂസർ :എൽദോ സെൽവരാജ്, , ഡാൻസ് കൊറിയോഗ്രാഫർ : DJ സിബിൻ, ആക്ഷൻ കോറിയോഗ്രഫർ: അഭിഷേക് ശ്രീനിവാസ്, പിആർഒ ആതിര ദിൽജിത് എന്നിവരാണ്.

You May Also Like

സൂര്യയ്ക്കും ജ്യോതികക്കും എതിരെ കേസ്

വണ്ണിയാർ സമുദായത്തെ അപകീത്തിപ്പെടുത്തി എന്ന പരാതിയിന്മേൽ ജയ് ഭീം എന്ന സിനിമക്കെതിരെയും അണിയറപ്രവർത്തകർക്കെതിരെയും കേസ്. സിനിമയുടെ…

എത്ര എത്ര ഗായകർ ആയിരിക്കാം സംഗീത സംവിധായകർ ആയിരിക്കാം ഇങ്ങനെ എങ്ങും എത്താതെ ഒരു വെള്ളിയാഴ്ച അറിയപ്പെടാതെ പോയിട്ടുണ്ടാകുക

രാഗീത് ആർ ബാലൻ കുറച്ചു ദിവസങ്ങൾക്കു മുൻപ് യൂട്യൂബിൽ ധന്യ വർമ്മയും ഗായികയും സംഗീതസംവിധായകയുമായ ഗൗരി…

‘മാമന്നൻ’ ചിത്രത്തിന്റെ സെറ്റിൽ നിന്നുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു

പരിയേറും പെരുമാൾ, കർണ്ണൻ അണ്ണൻ എന്നീ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം മാരി സെൽവരാജ് സംവിധാനം ചെയ്യുന്ന…

‘ഉഗ്രം’ ഉഗ്രൻ പടം

Ananthan Vijayan ▪️ഉഗ്രം(2023) ▪️ഭാഷ : തെലുങ്ക് ▪️സംവിധാനം : വിജയ് ▪️ജോണർ : ക്രൈം,…