ഭീഷ്മപർവ്വം – മാസ്സ് വിത്ത്‌ ക്ലാസ്സ്‌

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
28 SHARES
335 VIEWS

Bheeshma parvam Review – Aneesh Nirmalan

ഭീഷ്മപർവ്വം – മാസ്സ് വിത്ത്‌ ക്ലാസ്സ്‌. (Spoilers Ahead)
Amal Neerad – Mammootty combo gave us a swag which we can’t refuse.

ബിഗ് ബിക്ക് ശേഷം മമ്മൂട്ടി – അമൽ നീരദ് എന്ന് കേട്ടപ്പോൾ തോന്നിയ പ്രതീക്ഷ അതേ പോലെ നില നിർത്തിയ തിയേറ്റർ അനുഭവമെന്ന് ഭീഷ്മപർവ്വത്തെ പറയാം. ഗോഡ്ഫാദറിന്റെ ആദ്യസീനിനെ ഓർമിപ്പിക്കുന്ന സീൻ തൊട്ട്, അവസാനത്തെ സീൻ വരെ വന്നവരും, പോയവരുമൊക്കെ വളരെ മികച്ച പ്രകടനങ്ങൾ കാഴ്ച്ച വെച്ചു. മമ്മൂട്ടി എന്ന നടന്റെ അതിഗംഭീര സ്ക്രീൻ പ്രെസെൻസ്, അദ്ദേഹത്തിന്റെ സ്വാഗ്, ഡയലോഗ് ഡെലിവറി തുടങ്ങി ഓരോ സീനിലും പരിപൂർണ്ണ പിതാമഹ ഇമ്പാക്ട് മൈക്കിൾ അഞ്ഞൂറ്റി (തറവാടിന്റെ പേര് കേട്ടപ്പോൾ അഞ്ഞൂറാനെ സ്മരിച്ചു. പാണ്ഡവരുടെ അഞ്ചും, കൗരവരുടെ നൂറ്റിയൊന്നും റെഫർ ചെയ്യാൻ ആയിരിക്കാം ഈ കുടുംബപേര് എടുത്തത്. എങ്കിലും അഞ്ഞൂറാൻ എന്ന കാരണവർക്ക് ഒരാദരവായും അമൽ ഈ പേര് കണ്ടിട്ടുണ്ടാകാം.)

സംഭാഷണങ്ങളിലൂടെ മാത്രം ഫ്ലാഷ്ബാക്ക് പറയുന്ന രീതി രസകരമായിരുന്നു. അലിക്ക, പൈലി തുടങ്ങിയവരെയൊക്കെ കണ്ടില്ലെങ്കിലും കണ്ട പോലെ തന്നെ ആയിരുന്നു ഫീൽ ചെയ്തത്. കൃത്യമായിട്ടല്ലെങ്കിലും മഹാഭാരതം റഫറൻസ് കഥാപാത്രങ്ങളിലും, സാഹര്യങ്ങളിലും നല്ല രീതിയിൽ തന്നെ മിക്സ്‌ ചെയ്തിട്ടുണ്ട്. ഭാസിയുടെ കഥാപാത്രത്തിന് ഒരു അഭിമന്യു ടച്ച്‌ കൊടുത്തപ്പോൾ, ഹരീഷ് ഉത്തമൻ ജയദ്രദനായി. ലെന ദുശ്ശളയും. അഭിമന്യുവിന്റെ മരണത്തിന് പ്രതികാരം അച്ഛന് പകരം, സഹോദരനായ സൗബിനെ കൊണ്ട് ചെയ്യിക്കുന്നു. ആയുധം നഷ്ടപ്പെട്ട കർണ്ണനായി സുദേവിനെ അവസാനം കാണാമെങ്കിലും, ഇവിടെ കർണ്ണനെന്ന കഥാപാത്രത്തിന്റെ നന്മ എലമെന്റ് വേണ്ടെന്ന്‌ വെച്ചിട്ടുണ്ട്. ഭർത്താവിൽ നിന്ന് ഗർഭം ധരിക്കാൻ കഴിയാതെ പോയ കുന്തിയായ നദിയക്ക്, പുത്രഭാഗ്യം നൽകിയ ദേവന്മാരുടെ സ്ഥാനം അലിക്ക് നൽകാം. അങ്ങനെ ദുര്യോധനനും, ദുശ്ശാസനനും, ശകുനിയും, ധൃതരാഷ്ട്രരും, ഗാന്ധാരിയും, ഉത്തരനും, ഉത്തരയും, ഭാനുമതിയും, സത്യവതിയും, വിദുരരുമൊക്കെ കൃത്യമായ ബന്ധങ്ങളിലൂടെയോ, സ്വഭാവങ്ങളിലൂടെയൊ അല്ലെങ്കിൽ പോലും സിനിമയിൽ വന്ന് പോകുന്നുണ്ട്.

ഫോട്ടോ പ്രെസെൻസ് ആയി അമൽ നീരദ് പി ജെ ആന്റണിയെ കൊണ്ട് വരുന്നുണ്ട്. ഇയ്യോബിൽ ആഷിഖ് അബുവിന്റെ കഥാപാത്രത്തിലൂടെ അമൽ അദ്ദേഹത്തിന് മറ്റൊരു ഡെഡിക്കേഷൻ നൽകിയിരുന്നു. സൗബിൻ എന്ന നടന്റെ ഒരു നല്ല തിരിച്ചുവരവാണീ ചിത്രം. അനിയന്റെ മരണശേഷമുള്ള അജാസിന്റെ തറവാട്ടിലോട്ടുള്ള എൻട്രിയൊക്കെ മാസ്സ് ആയിരുന്നു. ശ്രദ്ധിച്ച് കഥാപാത്രങ്ങൾ എടുത്താൽ അയാൾക്ക്‌ ഇനിയും അത്ഭുതങ്ങൾ കാണിക്കാൻ കഴിയുമെന്ന് തീർച്ചയാണ്. ഷൈൻ ടോം ചാക്കോ ഒരു വിസ്മയമാണ്. ഓരോ സീനിലും അയാളുണ്ടാക്കുന്ന ഇമ്പാക്ട് വളരെ വലുതാണ്. ഭാസി-അനഘ ലവ് ട്രാക്ക് നന്നായി വന്നിട്ടുണ്ട്. ഭാസിയുടെ കഥാപാത്രം ഒരു വേദനയായ്‌ തന്നെ മനസ്സിൽ കിടക്കും. നദിയ മൊയ്‌തുവിന് ലഭിച്ച നല്ലൊരു വേഷമാണ് ഇതിലെ ഫാത്തിമ. സുദേവ് നായർ, ഫർഹാൻ ഫാസിൽ, ശ്രിന്ദ, ലെന, ഹരീഷ് ഉത്തമൻ, വീണ നന്ദകുമാർ, അബുസലീം, ദിലീഷ് പോത്തൻ, അനസൂയ ഭരദ്വാജ്, ഷെബിൻ ബെൻസൺ, മനോഹരി ജോയ്, മാല പാർവതി, ജിനു ജോസഫ്, നിസ്‌താർ അഹമ്മദ് തുടങ്ങി ഒരൊറ്റ സീനിൽ വന്ന് പോകുന്ന പോളിയും, ധന്യയുമടക്കം എല്ലാവരും തങ്ങളുടെ റോളുകൾ ഗംഭീരമാക്കിയിട്ടുണ്ട്.

സുഷിന്റെ ബിജിഎം, വിനായകിന്റെയും, റഫീഖ് അഹമ്മദിന്റെയും വരികൾ, ആനന്ദിന്റെ ഫ്രയ്മുകൾ, വിവേകിന്റെ എഡിറ്റിങ്ങ്, കുറിക്ക് കൊള്ളുന്ന സംഭാഷണങ്ങൾ തുടങ്ങി ഒരു സിനിമക്ക് വേണ്ട എല്ലാ ചേരുവകളും അടങ്ങിയ മികച്ചൊരു എക്സ്പീരിയൻസ് തന്നെയാണ് ഈ സിനിമ. “ആകാശം പോലെ”, “പറുദീസ”, “രതിപുഷ്പം” തുടങ്ങിയ ഗാനങ്ങളും ഗംഭീരമായിരുന്നു. നെടുമുടി വേണുവിനെയും, കെപിഎസി ലളിതയേയും സ്‌ക്രീനിൽ ഒരുമിച്ച് കാണുമ്പോൾ, സിനിമാപ്രേമികൾക്ക് ഇനി ആ രസവാദവിദ്യ സ്‌ക്രീനിൽ കാണാൻ കഴിയില്ല എന്നൊരു സങ്കടം മാത്രം ബാക്കി നിർത്തി. പക്ഷേ അവർക്ക് കൊടുക്കാവുന്ന മനോഹരമായ ഒരു tribute തന്നെയാണ് ഈ സിനിമ.

നിർത്തുന്നതിന് മുൻപ് ഒരു വട്ടം കൂടി പറയട്ടെ – അമൽ നീരദ് എന്ന മമ്മൂട്ടി ഫാൻ ബോയ്ക്ക്, ബിലാലിന് ശേഷം ആ ലെജന്ററി ആക്ടറിന് കൊടുക്കാവുന്ന ഏറ്റവും സ്റ്റൈലിഷായ കഥാപാത്രം തന്നെയാണ് മൈക്കിളപ്പൻ. കാലങ്ങൾക്ക് ശേഷം അദ്ദേഹത്തിന് “മമ്മൂട്ടി ഫാക്ടർ” സമ്മാനിക്കാൻ കഴിഞ്ഞ ഈ സിനിമ തീയേറ്ററിൽ തന്നെ അനുഭവിക്കണം. Don’t miss that experience.

My Rating: 4.5/5

LATEST

കാന്താരയിലെ ശിവയ്ക്ക് മാനസികരോഗമെന്ന്, ജുറാസിക് പാർക്ക് ദിനോസറുകളെ തുരത്തുന്ന സിനിമയാണെന്ന് പറയുന്നവരോട് എന്ത് പറയാൻ

കാന്താരയിലെ ശിവക്ക് മാനസികാരോഗ്യ പ്രശ്നമാണ് എന്നാണു അനു ചന്ദ്രയുടെ പോസ്റ്റിൽ പറയുന്നത്. വിഷ്വൽ