അമൽ നീരദ് മമ്മൂട്ടി ടീമിന്റെ ഭീഷ്മപർവ്വം കോവിഡിനുശേഷം നൂറുകോടി ക്ലബിൽ എത്തുന്ന ആദ്യ മലയാള സിനിമയായി. ലോകമെമ്പാടും നിന്ന് ഈ ചിത്രം 115 കോടിയാണ് ഇതുവരെ വാരിക്കൂട്ടിയത്. തിയേറ്ററുകളിൽ നിന്നും സാറ്റലൈറ്റ്, ഡിജിറ്റല്‍, മറ്റു റൈറ്റുകളിൽ നിന്നെല്ലാം കൂടിയാണ് ചിത്രം 100 കോടി പിന്നിട്ടത്.സിനിമ അനലിസ്റ്റായ ശ്രീധര്‍ പിള്ളയാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. കൊവിഡിന് ശേഷം ഈ രീതിയില്‍ കളക്ഷന്‍ ലഭിക്കുന്ന ആദ്യ മലയാള ചിത്രമാണ് ഭീഷ്മപര്‍വമെന്നും ശ്രീധര്‍ പിള്ള കുറിച്ചു . മാർച്ച് മൂന്നിനാണ് ഭീഷ്മപർവ്വം തിയേറ്ററുകളിൽ എത്തിയത്. മമ്മൂട്ടിയുടെ മൈക്കിളപ്പനെ രണ്ടുകയ്യും നീട്ടിയാണ് ആരാധകർ വരവേറ്റത്. റിലീസ് ദിനത്തില്‍ 406 സ്‌ക്രീനുകളിലായി 1775 ഷോകള്‍ കളിച്ച ഭീഷ്മപര്‍വം ആദ്യ ദിനം 3 കോടിക്ക് മുകളില്‍ നേടിയിരുന്നു . ഏപ്രിൽ ഒന്നുമുതൽ ചിത്രം ഒടിടിയിൽ ഹോട്ട്സ്റ്റാറിലും എത്തുന്നുണ്ട്.

Leave a Reply
You May Also Like

വായിൽ കൊള്ളാത്ത ഫിലോസഫിയും അടിച്ചു ആ കൊച്ചിനെ തിരിച്ചു അയക്കാതിരുന്നാൽ ഒരു കിടുക്കൻ ജീവിതം നിങ്ങളെ കാത്തിരുപ്പുണ്ട്

Sanal Kumar Padmanabhan : യുദ്ധത്തിൽ കാലിനു പരുക്കേറ്റ്‌ പട്ടാളത്തിൽ നിന്നും വിരമിച്ച പ്രായം 45…

വെളിച്ചം കാണാതെ പോയ സിനിമകൾ – ‘ചക്രം’

വെളിച്ചം കാണാതെ പോയ സിനിമകൾ – ‘ചക്രം’ Ananthan Vijayan 2003ൽ ലോഹിതദാസിൻ്റെ തിരക്കഥയിൽ കമൽ…

നമ്പി നാരായണനായി ആർ.മാധവൻ ‘റോക്കറ്റ്റി : ദി നമ്പി ഇഫക്റ്റ്’ ന്യൂ ട്രെയിലർ

നമ്പി നാരായണനായി ആർ.മാധവൻ ‘റോക്കറ്റ്റി : ദി നമ്പി ഇഫക്റ്റ്’ ന്യൂ ട്രെയിലർ . ജൂലൈ…

ലോകത്തിലെ ആദ്യത്തെ നോൺ ലീനിയർ സിംഗിൾ ഷോട്ട് മൂവിയാണ് ഇരവിൻ നിഴൽ

വിമൽ എ എൻ ലോകത്തിലെ ആദ്യത്തെ നോൺ ലീനിയർ സിംഗിൾ ഷോട്ട് മൂവി ആയ ഇരവിൻ…