മമ്മൂട്ടി നായകനായ ഭീഷ്മപർവ്വത്തിലെ ചാമ്പിക്കോ എന്ന ഡയലോഗ് ഇതിനോടകം വൈറലായി കഴിഞ്ഞു. സോഷ്യൽ മീഡിയകളിൽ നിറഞ്ഞു നിൽക്കുകയാണ് ആ വാക്ക്. എന്നാൽ ഈ ട്രെൻഡ് ഏറ്റുപിടിച്ചിരിക്കുകയാണ് ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബായ ടോട്ടൻഹാമും. ടോട്ടൻഹാമിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലാണ് ‘ചാമ്പിക്കോ’ പ്രത്യക്ഷപ്പെട്ടത്. ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടത് ടീമിലെ നോര്‍ത്ത് കൊറിയന്‍ താരം സണ്‍ ഹ്യും മിന്‍ ആണ്. സണ്‍ ഹ്യും മിനിന്റെ ഗോൾ ആഘോഷമാണ് ചാമ്പിക്കോ എന്ന കാപ്‌ഷനിൽ പ്രത്യക്ഷപ്പെട്ടത്. ഭീഷ്മപർവ്വം എന്ന ഹാഷ് ടാഗും ചേർത്തിട്ടുണ്ട്.

ഫോട്ടോ ട്വിറ്ററില്‍ പങ്കുവെച്ചത് ന്യൂകാസിലുമായുള്ള മത്സര ശേഷമാണ് . സണ്‍ ഹ്യൂം ഈ മത്സരത്തില്‍ ഗോള്‍ നേടിയിരുന്നു. ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്കായിരുന്നു ടോട്ടൻഹാമിന്റെ വിജയം. ട്വീറ്റിന് മറുപടി ട്വീറ്റുകളുമായി മലയാളികളായ സിനിമാരാധകരും തടിച്ചുകൂടിയതോടെ ഫോട്ടോയും ക്യാപ്ഷനും വൈറലായി .

Leave a Reply
You May Also Like

ജയരാജ് വാക്കു പാലിച്ചു, ‘പൈതൃക’ത്തിന്റെ വർക്കിലേക്ക് (എന്റെ ആൽബം- 38)

സിനിമയിൽ നാല് പതിറ്റാണ്ടോളം അസിസ്റ്റന്റ് ഡയറക്റ്റർ, സ്ക്രിപ്റ്റ് റൈറ്റർ എന്നീ നിലങ്ങളിൽ പ്രവർത്തിച്ച കലാകാരനാണ് ഗോപിനാഥ്‌…

നമ്പി നാരായണനായി ആർ.മാധവൻ ‘റോക്കറ്റ്റി : ദി നമ്പി ഇഫക്റ്റ്’ ന്യൂ ട്രെയിലർ

നമ്പി നാരായണനായി ആർ.മാധവൻ ‘റോക്കറ്റ്റി : ദി നമ്പി ഇഫക്റ്റ്’ ന്യൂ ട്രെയിലർ . ജൂലൈ…

നീല ഗൗണിൽ അതി മനോഹരിയായി പ്രിയാമണി.

തെന്നിന്ത്യയുടെ സൂപ്പർ നായികമാരിൽ ഒരാളാണ് പ്രിയമണി. അഭിനയത്തിനു പുറമേ മികച്ച ഒരു നർത്തകി കൂടിയാണ് താരം. തെലുങ്ക്ലൂടെയാണ് സിനിമാജീവിതം ആരംഭിച്ചതെങ്കിലും പിന്നീട് മലയാളത്തിലും അഭിനയിച്ച താരം ഒട്ടനവധി നിരവധി ആരാധകരെ മലയാളത്തിൽ നിന്നും സ്വന്തമാക്കിയിട്ടുണ്ട്.

രൺബീർ ആദ്യമായി ആക്ഷൻ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘അനിമൽ’ ടീസർ പുറത്തിറങ്ങി

സംവിധായകൻ സന്ദീപ് റെഡ്ഡി വംഗ അർജുൻ റെഡ്ഡി എന്ന തന്റെ ആദ്യ സംവിധാനത്തിൽ ഒരു ബ്ലോക്ക്ബസ്റ്റർ…