മാഡം ജഡ്ജി യുവർ ഓണർ, ചന്ദ്രശേഖർ ആസാദ് രാവണിന് ജാമ്യം നൽകാനുള്ള അങ്ങയുടെ നീതിബോധത്തിന് നന്ദി

371

Adv. Jahangeer Amina Razaq

മാഡം ജഡ്ജി യുവർ ഓണർ,
ചന്ദ്രശേഖർ ആസാദ് രാവണിന് ജാമ്യം നൽകാനുള്ള അങ്ങയുടെ നീതിബോധത്തിന് നന്ദി…
പ്രതിഷേധിക്കാൻ സകലർക്കും അവകാശമില്ലേ എന്ന നിരീക്ഷണത്തിന് നന്ദി…
ഡൽഹി ജുമാമസ്ജിദ് പാകിസ്ഥാനിലാണോ എന്ന തീക്ഷ്ണമായ ചോദ്യത്തിന് നന്ദി…
ഭരണഘടനയുടെ Preamble വായിക്കുന്നത് ക്രിമിനൽ കുറ്റമാകുന്നത് എങ്ങിനെയെന്ന ചോദ്യത്തിന് നന്ദി…
“താങ്കൾ ജീവിതത്തിൽ ഒരിക്കലെങ്കിലും ഇന്ത്യൻ ഭരണഘടന വായിച്ചിട്ടുണ്ടോ” എന്ന് മോഡിസർക്കാർ ശമ്പളം നൽകുന്ന സർക്കാർ വക്കീലിനോട് ചോദിച്ചതിന് നന്ദി..
ഇനി ജാമ്യവ്യവസ്ഥകളിൽ ഒന്ന് –
ഷഹീൻ ബാഗിലേക്ക് ചന്ദ്രശേഖർ ഒരു മാസത്തേക്ക്, ഡൽഹി നിയമസഭ ഇലക്ഷൻ കഴിയുന്നതുവരെ, കടക്കരുത്.
Agreed യുവർ ഓണർ, സമ്മതിച്ചു.!
ഷഹീൻ ബാഗ് ഇനി ആസാദിൻറെ നിശ്വാസവും വാക്കുകളും തേടി അയാളുള്ളിടത്തേക്ക് വരും. കാരണം അയാൾ ഉള്ളിടത്താണ് ഇനി ദളിതരുടെയും, പാർശ്വവൽക്കരിക്കപ്പെട്ടവരുടെയും, ന്യൂനപക്ഷങ്ങളുടെയും പോരാട്ടം… ആയിരംവട്ടം ഉറപ്പ്…!
ജാമ്യവ്യവസ്ഥകളിൽ രണ്ടാമത്തേത്-
ഫെബ്രുവരി 16 വരെ നേരത്തെ തീരുമാനിച്ചുറപ്പിച്ച പ്രക്ഷോഭങ്ങളിൽ പങ്കാളിയാവരുത്.
ഇല്ല മാഡം യുവർ ഓണർ.
ആസാദ് രാവൺ സെമിനാറുകളിലും പൊതുയോഗങ്ങളിലും സംസാരിക്കും. പ്രക്ഷോഭങ്ങളിലേക്ക് ഒരു മാസത്തേക്കില്ല.! പക്ഷേ, യുവതയടങ്ങുന്ന ആയിരങ്ങൾ അയാൾ മിണ്ടുന്ന ഇടങ്ങളിലേക്ക് പ്രവഹിക്കും.! അത് പ്രക്ഷോഭമായിത്തീരുന്നുവോ എന്ന് തീരുമാനിക്കാനുള്ള വിവേകം അങ്ങയുടെ Judicial mind ന് വിടുന്നു…!!
ഇനി ഡൽഹി പോലീസ് ആസാദ് രാവണിന് സഞ്ചാര സ്വാതന്ത്ര്യം നിഷേധിച്ചാൽ…
ഡൽഹിയിലെ അംബേദ്കർ ആരാധകരായ യുവത അയാളെ തോളിൽ ചുമന്ന് ലക്ഷ്യസ്ഥാനത്തെത്തിക്കും.!
പോലീസ് സ്റ്റേഷനിൽ ഒപ്പിടാനായാലും, തെരുവിൽ പ്രസംഗിക്കാനായാലും…!!
ഇനി രാജ്യതലസ്ഥാനത്തെ കാക്കാമാരോടാണ്…
ഖുർആനും, ഹദീസും പഠിപ്പിച്ചു ആസാദ് രാവണിനെ ഡൽഹി ഇമാമാക്കാൻ അയാൾകൂടി തയ്യാറാണെങ്കിൽ സമ്മതമാണോ…?!
കാരണം,
ചില മരപ്പാഴുക്കളെ ഇമാമാക്കി നിർത്തിയാണ് നിങ്ങൾ ഒരുപാട്കാലം ജമാഅത്ത് നമസ്ക്കരിച്ചിരുന്നത്…!!
ഈ രാജ്യത്തിലെ ഈ കാലത്തെ തലമുറയാണ് സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും മരണമാസ്സ്‌ യുവർ ഓണർ… 2020 ൽ ഈ രാജ്യത്ത് ജീവിക്കുന്ന ഞങ്ങളുടെ ഈ തലമുറയാണ് രാജ്യം കണ്ടതിൽ ബെസ്റ്റ്…!!
മാഡത്തിന് സ്വസ്‌ഥി…
ശുഭരാത്രി…!!

Adv. Jahangeer Amina Razaq
8136 888 889.