അജയ് ദേവ്ഗൺ നായകനായ കൈതി ഹിന്ദി റീമേക്ക് ‘Bholaa’ ഒഫീഷ്യൽ ടീസർ 2 പുറത്തിറങ്ങി .ചിത്രം മാർച്ച് 30 ന് റിലീസ് ചെയ്യും. അജയ് ദേവ്ഗൺ സംവിധാനം ചെയ്ത ചിത്രത്തിൽ നായികയാവുന്നത് അമലാ പോളാണ്. അമലാ പോളിന്റെ ആദ്യ ബോളിവുഡ് ചിത്രമാണ് ഭോല.ചിത്രത്തിൽ തബുവും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.ഭോലാ എന്ന ചിത്രത്തിന്റെ ഛായാഗ്രാഹണം നിർവഹിക്കുന്നത് അസീം ബജാജാണ്.ഡ്രീം വാരിയേഴ്സ് പിക്ചേഴ്സ് ടി സീരിസ്, റിലയൻസ് എന്റർടെയ്ൻമെന്റ് എന്നിവർ ചേർന്നാണ് സിനിമ നിർമ്മിക്കുന്നത്. ദീപക് ഡോബ്റിയൽ, ഗജ്റാജ് റാവു, സഞ്ജയ് മിശ്ര എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ.

ബി ഗ്രേഡ് സിനിമകളും ചില കാണാക്കാഴ്ചകളും
ബി ഗ്രേഡ് സിനിമകളും ചില കാണാക്കാഴ്ചകളും 👇👇 Sunil Waynz ലൈംഗികതയുടെ അതിപ്രസരമുള്ള