“ഞാൻ മാത്രം കൊതിച്ചതെല്ലാം കിട്ടണം”, ഉണ്ണി മുകുന്ദൻ അസോസിയേറ്റ്സിന്റെ തിയേറ്ററുകളിൽ കയ്യടിനേടിയ തീം സോങ്

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
48 SHARES
580 VIEWS

ഇപ്പോൾ നിരൂപക-പ്രേക്ഷക പ്രശംസ പിടിച്ചുപറ്റി പ്രദർശനം തുടരുന്ന ചിത്രമാണ് വിനീത് ശ്രീനിവാസൻ നായകനായി എത്തിയ ‘മുകുന്ദൻ ഉണ്ണി അസോസിയേറ്റ്‌സ് . ചിത്രത്തിലെ തീം സോം​ഗ് റിലീസ് ചെയ്തു. മനു മഞ്ജിത്തിന്റെതാണ് വരികൾ, സം​ഗീതം നൽകിയിരിക്കുന്നത് സിബി മാത്യു അലക്‌സ് . വിപിൻ രവീന്ദ്രൻ ആണ് ആലാപനം. തിയറ്ററുകളിൽ കൈയ്യടി നേടിയ ഗാനം ഇപ്പോൾ യുട്യൂബിൽ റിലീസ് ചെയ്തിരിക്കുകയാണ്.

ഇതുവരെ കാണാത്ത ​ഗെറ്റപ്പിൽ വിനീത് എത്തിയ ചിത്രം നവംബർ 11നാണ് ‘റിലീസ് ചെയ്തത്. സംവിധാനം ചെയ്തത് അഭിനവ് സുന്ദര്‍ നായക് ആണ്. ജോയ് മൂവി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡോക്ടര്‍ അജിത് ജോയ് ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. വിമല്‍ ഗോപാലകൃഷ്‍ണനും സംവിധായകനും ചേര്‍ന്നാണ് ചിത്രത്തിന്റെ രചന. വിനീത് ശ്രീനിവാസനു പുറമേ സുരാജ് വെഞ്ഞാറമൂട്, സുധി കോപ്പ, തന്‍വി റാം, ജഗദീഷ്, മണികണ്ഠന്‍ പട്ടാമ്പി, ബിജു സോപാനം, ജോര്‍ജ് കോര, ആര്‍ഷ ചാന്ദിനി നോബിള്‍ ബാബു തോമസ്, അല്‍ത്താഫ് സലിം, റിയ സൈറ, രഞ്ജിത്ത് ബാലകൃഷ്‍ണന്‍, സുധീഷ്, വിജയന്‍ കാരന്തൂര്‍ എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ചിത്രത്തിന്റെ രണ്ടാം ഭാ​ഗത്തിന്റെ സൂചനയും വിനീത് ശ്രീനിവാസൻ നൽകിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

LATEST

വീട്ടുവേലക്കാരനെതിരെ മോഷണക്കുറ്റം ആരോപിച്ച പാർവതി നായർക്കെതിരെ വീട്ടുവേലക്കാരന്റെ അപവാദ ആരോപണം

നടി പാർവതി നായരുടെ ചെന്നൈ നുങ്കമ്പാക്കത്ത് വീട്ടിൽ നിന്ന് വാച്ചുകൾ, ലാപ്‌ടാപ്പ്, സെൽഫോൺ

അറബി യുവാക്കളുടെ ഹൃദയം കവർന്ന സുന്ദരി ആരാണ് ? അറിയാം ഇവാന നോൾ എന്ന മോഡലിനെ കുറിച്ച്

ഖത്തർ എന്ന ചെറുരാജ്യത്തിന്റെ ആർജ്ജവം വെളിപ്പെടുത്തുന്നതാണ് അവർ അതിമനോഹരമായി സംഘടിപ്പിക്കുന്ന വേൾഡ് കപ്പ്.

പഴയകാലത്തെ അപേക്ഷിച്ചു പുതിയകാലത്തെ തമാശ സീനുകൾ ആസ്വദിക്കാൻ നമുക്ക് പറ്റാത്തത് എന്തുകൊണ്ടാകും ?

പലരും പറയുന്നത് കേട്ടിട്ടുണ്ട് പുതിയ തലമുറയുടെ ഹ്യുമർ സെൻസും ചിന്താഗതികളും ആകെ മാറിയതുകൊണ്ടാണ്