Connect with us

Boolokam

സ്വന്തം പേരായ ‘ഭൂമി’യുടെ അർത്ഥം തേടുന്ന പെൺകുട്ടിയുടെ കഥ !

Published

on

Jaykrishnan Sreekumar സംവിധാനം ചെയ്ത ‘ഭൂമി’ എന്ന ഷോർട്ട് മൂവി തികച്ചും പുരോഗമനപരവും കാലികപ്രസക്തവുമായ ഒരു ആശയത്തെയാണ് നമുക്ക് മുന്നിൽ വയ്ക്കുന്നത്. സ്വന്തം പേരായ ‘ഭൂമി’യുടെ അർത്ഥം തേടുന്ന പെൺകുട്ടിയുടെ കഥയാണിത്. ഒടുവിൽ ഒരു പ്രത്യേകതയുള്ള ദിവസം അവൾ അതിന്റെ അർത്ഥം കണ്ടെത്തുന്നു. അതിങ്ങനെ ആയിരുന്നു …കാലിനു കീഴെയുള്ള പാതാളം തിരയേണ്ടവൾ അല്ല, തലയ്ക്കു മുകളിൽ ഉള്ള ആകാശം നേടേണ്ടവൾ ആണ് ഭൂമി .

തന്റെ പേരിന്റെ അർത്ഥം കണ്ടെത്താൻ അവൾ നടത്തിയ പോരാട്ടം ഏതൊരു പെൺകുട്ടിക്കും പ്രചോദനമാണ്. സർവ്വംസഹയെന്ന് വിളിച്ചുവിളിച്ചു നമ്മൾ ഭൂമിയെ ചൂഷണം ചെയ്തുകൊണ്ടേ ഇരിക്കുന്നു. പക്ഷെ ചിലപ്പോഴെങ്കിലും ഭൂമി പ്രകൃതിയെ കൂട്ടുപിടിച്ചു മനുഷ്യർക്കെതിരെ പ്രതികരിക്കാറുണ്ട് . സഹനം അമിതമായാൽ പിന്നെ പാതാളത്തോളം ചവുട്ടി താഴ്ത്താൻ എളുപ്പമാണ് .

vote for bhoomi

ഈ കഥയിലെ ഭൂമി അവളുടെ പേരിന്റെ അർത്ഥം സ്വയം കണ്ടുപിടിക്കുകയാണ്. എങ്ങനെയെന്നല്ലേ… അവളൊരു സർവ്വംസഹയാണ് എന്ന് കരുതി ലൈംഗികചൂഷണം ചെയ്യാൻ വന്നവനെ പൊതുജനമധ്യത്തിൽ മലർത്തിയടിച്ചുകൊണ്ട് … വീടിന്റെ കിടപ്പറയിൽ ഒളിഞ്ഞുനോക്കി ഹീനമായ രീതിയിൽ മൊബൈലിൽ ഷൂട്ട് ചെയ്ത ഏതെങ്കിലും ഒരു വീഡിയോ ക്ലിപ്പിന്റെ ബലത്തിൽ ‘ബ്ളാക്മെയിൽ ആണത്തം’ ചമയുന്നവർ സമൂഹത്തിൽ അനവധിയുണ്ട്. ഇവരുടെയൊക്കെ ധൈര്യവും ചങ്കൂറ്റവും പുരുഷത്വവും ആ ഒരൊറ്റ ക്ലിപ്പിന്റെ ബലത്തിൽ മാത്രമാണ്. പെണ്ണിന്റെ ചങ്കൂറ്റത്തോടെയുള്ള ഒരു നോട്ടത്തിനെ പോലും അതിജീവിക്കാൻ അറിയാത്ത ഇത്തരം ഭീരുക്കൾക്കു മുഖമടച്ചുള്ള അടിയാണ് ഈ മൂവി

മറ്റൊരു പ്രസക്തമായ കാര്യം, ഒരു പെൺകുട്ടിക്ക് എന്തെങ്കിലും സംഭവിച്ചാൽ അതിനെ ചോദ്യം ചെയ്യാനും അവളെ സഹായിക്കാനും ഏതെങ്കിലും പുരുഷൻ തന്നെ വേണമെന്ന അവസ്ഥ . ഇതിനെയും ഭൂമി പൊളിച്ചടുക്കുന്നുണ്ട്. നിനക്ക് നീ മാത്രമേ ഉള്ളൂ എന്ന അച്ഛന്റെ ബോധ്യപ്പെടുത്തൽ സ്വയാർജ്ജിതമായ കരുതിലേയ്ക്കും തന്റേടത്തിലേക്കുമാണ് അവളെ എത്തിക്കുന്നത്.

മാത്രമല്ല ചില പുരോഗമനപരമായ രാഷ്ട്രീയവും ഇത് മുന്നോട്ടു വയ്ക്കുന്നുണ്ട്. ഫെമിനിസം എന്താണ് എന്നറിയാത്ത കുറെ അജ്ഞാനികൾ, ചില മൂന്നാംകിട സിനിമകളിലെ എലൈറ്റ് ക്ലാസ് കൊച്ചമ്മമാരുടെ പുരുഷവിരുദ്ധ പൊങ്ങച്ചങ്ങളാണ് ഫെമിനിസം എന്ന് ധരിച്ചുവച്ചിട്ടുണ്ട്. സ്ത്രീകളുടെ തുല്യാവകാശവും നിയമപരമായ സംരക്ഷവും ലക്ഷ്യമാക്കുന്ന പ്രവർത്തനമാണ് ഫെമിനിസം. അത് പുരുഷവിരുദ്ധമായ ഒരു ആശയസംഹിതയല്ല. പുതിയകാലത്തെ മീ ടൂ കാംപയ്‌നുകൾ നമ്മൾ ശ്രദ്ധിച്ചിട്ടുണ്ടാകും. പൂർവ്വകാലത്തും വർത്തമാനകാലത്തും സംഭവിക്കുന്ന ചില ലൈംഗിക ചൂഷണങ്ങൾ അവർ ഇന്ന് ആർജ്ജവത്തോടെ തുറന്നുകാണിച്ചു പ്രതികരിക്കുന്നു. എന്നാൽ ഇതിനെയൊക്കെ അസഹിഷ്ണുതയോടെ കാണുന്ന ഒരു കൂട്ടർ ഇന്നുണ്ട്. ഫെമിനിസം എന്നുകേട്ടാൽ തന്നെ ഹാലിളകുന്ന അവർ മുൻവിധിക്കാരായ സെക്സിസ്റ്റുകൾ മാത്രമാണ്.

Jaykrishnan Sreekumar

Jaykrishnan Sreekumar

നമ്മൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധിച്ചാൽ മതിയാകും , സ്ത്രീയുടെ കുറ്റമല്ലെങ്കിൽ പോലും അവർക്കു സ്ത്രീയെ പഴിപറയാൻ ആണ് ഇഷ്ടം. ലൈംഗികമായ വിഷയങ്ങൾ ആയാൽ പോലും ലൈംഗികതയ്ക്ക് വേണ്ടിയുള്ളത് ആയാൽ പോലും ഒരുസ്ത്രീയും ഒറ്റയ്ക്ക് തെറ്റ് ചെയ്യുന്നില്ല. അവളുടെ കൂടെയോ അവളുടെ മുന്നിലോ പിന്നിലോ തെറ്റുകാരനായ പുരുഷന്റെ സാന്നിധ്യം ഉണ്ടാകും. എന്നിട്ടും സ്ത്രീയെ പഴിപറയുന്നവർ ആണ് സെക്‌സിറ്റുകൾ. ഭൂമിയുടെ അച്ഛൻ പറയുന്നത് ആണ് ശരി.. മനുഷ്യരിൽ ഫെമിനിസ്റ്റുകളും സെക്സിസ്റ്റുകളും മാത്രമേ ഉള്ളൂ. ഒന്നുകിൽ ഒരാൾ ഫെമിനിസ്റ്റ് ആയിരിക്കും അല്ലെങ്കിൽ സെക്സിസ്റ്റ് ആയിരിക്കും.

എല്ലായിടത്തുമുള്ള പെൺപോരാട്ടങ്ങൾക്ക് കരുത്തും ഐക്യദാർഢ്യവും പകർന്നുകൊണ്ട് ‘ഭൂമി’ എന്നെന്നും ചർച്ച ചെയ്യപ്പെടട്ടെ… എല്ലാ അണിയറപ്രവർത്തകർക്കും അഭിനന്ദനങ്ങൾ.

 

Advertisement

ഭൂമിയുടെ സംവിധായകൻ Jaykrishnan Sreekumar ബൂലോകം ടീവിയോട് സംസാരിക്കുന്നു

ഞാനിപ്പോൾ ഷോർട്ട് മൂവീസ് ചെയുന്നുണ്ട്, വെബ് സീരീസ് ചെയുന്നുണ്ട്, ഷോർട്ട് വീഡിയോസ് അങ്ങനെ കുറച്ചു പരിപാടികൾ. എന്റെ സ്ഥലം ആലപ്പുഴ ജില്ലയിലെ മാന്നാർ.

അഭിമുഖത്തിന്റെ ശബ്‍ദരേഖ

BoolokamTV InterviewJaykrishnan Sreekumar

ഭൂമിയെ കുറിച്ച്

നമ്മുടെ ജീവിതത്തിൽ തന്നെ പലപ്പോഴും കണ്ടിട്ടുള്ള ചില കാര്യങ്ങളുണ്ട്. പെണ്ണെന്നു പറയുമ്പോൾ ആണിന്റെ സംരക്ഷണ ഭിത്തിയ്ക്കകത്ത് നിൽക്കേണ്ടവൾ ആണെന്ന ഒരു ധാരണ നമ്മുടെ സമൂഹത്തിലുണ്ട്. ഒരു പെണ്ണിന് എന്തിനെ പ്രിവെൻറ് ചെയ്യണമെങ്കിൽ പോലും ഒരു മെയിൽ ഹെല്പ് അവൾക്ക് വേണം എന്ന് നമ്മുടെ കാരണവന്മാർ പലരീതിയിൽ പറഞ്ഞിട്ടുണ്ട് . പെണ്ണെന്നാൽ ഇങ്ങനെയൊക്കെ ആണെന്ന് ചില പുരോഗമനവാദികൾ പോലും മുൻവിധിയോടെ പറയുന്നുണ്ട്. അവരും പെണ്ണിന് ചിട്ടവട്ടങ്ങൾ പറഞ്ഞുവയ്ക്കുന്നുണ്ട്. അതിനെയൊക്കെ എന്റേതായ രീതിയിൽ ഒന്ന് ബ്രെക് ചെയ്യണം എന്ന രീതിയിലാണ് അത് ചെയ്തത്.

vote for bhoomi

ഫീമെയിൽ ഷോവനിസം അല്ല ഫെമിനിസം

പലരും ഫെമിനിസത്തെ തെറ്റിദ്ധരിച്ചു വച്ചിട്ടുണ്ട്. ഫീമെയിൽ ഷോവനിസത്തെ ഫെമിനിസം ആയി ധരിച്ചു വയ്ക്കുന്നവർ ആണ് അധികവും. ഫെമിനിസ്റ്റ് എന്നുപറയുമ്പോൾ നമ്മുടെ മനസിലേക്ക് അടിച്ചേല്പിക്കപ്പെട്ട ചില മുഖങ്ങളുണ്ട്. മലയാളത്തിൽ ആണെങ്കിൽ ഫെമിനിസ്റ്റ് എന്നാൽ തന്നെ ചില ആൾക്കാരുടെ മുഖങ്ങൾ വരും. അവരൊന്നും ഫെമിനിസ്റ്റുകൾ അല്ല, ഫീമെയിൽ ഷോവനിസ്റ്റുകൾ ആണ്. ഫെമിനിസം എന്നത് ഒരുപാട് ആഴമുള്ള ഒരു സംഭവമാണ്. അതിനെ കുറിച്ച് അടിസ്ഥാന വിവരം പോലും ഇല്ലാത്തവർ ആണ് അതിനെ വിലയിരുത്തുന്നത്.

Advertisement

മുൻവർക്കുകൾ

ഒരുപാട് പ്രമുഖമായ വർക്കുകൾ ഒന്നും ചെയ്തിട്ടില്ല. പത്തുപതിനാല് ഷോർട്ട് ഫിലിം ചെയ്തിട്ടുണ്ട്. എന്റെ ആദ്യത്തെ ഷോർട്ട് മൂവി Dion And The Devil ഇതുമായൊന്നും ബന്ധമില്ലാത്ത ഒരു ഷോർട്ട് മൂവിയാണ്. അതൊരു ത്രില്ലർ സംഭവമാണ്. ‘ഓളം’ എന്ന ഷോർട്ട് മൂവി പറയുന്നത് എഴുപത് വയസുള്ള വൃദ്ധദമ്പതിമാരുടെ നൊസ്റ്റാൾജിയ ആണ്. ഇന്നത്തെ തലമുറയുടെ ഇടയിൽ അവർ അവരുടെ യൗവ്വനം എങ്ങനെ വർക്ക്ഔട്ട് ചെയുന്നു എന്നുള്ളതാണ്. പിന്നെ 30+ അവിവാഹിത സമാജം എന്ന ഷോർട്ട് മൂവി ചെയ്‌തിട്ടുണ്ട്. പിന്നെ കോമഡി ഷോർട്ട് ഫിലിമുകൾ അനവധി ചെയ്തിട്ടുണ്ട്. ‘ഒറ്റനോട്ടം’ എന്ന ഷോർട്ട് മൂവി ചെയ്തിട്ടുണ്ട് . അത് കുറച്ചു ഫെമിനിസം പറയുന്ന ഷോർട്ട് മൂവിയാണ്. പെണ്ണുകാണലുമായി ബന്ധപ്പെട്ടുള്ള സംഭവം. പെണ്ണുകാണലിൽ പെണ്ണ് ആദ്യമായി കാണുന്ന പയ്യനെ അവൾക്കു ഇഷ്ടമല്ല എന്ന് പറയാൻ അവൾക്കു വേറെ കാരണങ്ങൾ ഒന്നും വേണ്ട , അവൾ അയാളെ ആദ്യമായി കാണുന്നു, അയാളെ അറിയത്തില്ല. പിന്നെ ഞാൻ ചെയുന്ന വെബ് സീരീസ് ആണ് ‘സൂപ്പർ ലോട്ടോ’.

സെക്സിസ്റ്റുകൾ ആണ് സമൂഹത്തിൽ കൂടുതൽ, സെക്സിസ്റ്റുകൾ സമൂഹത്തിൽ കുറയുകയും ഫെമിനിസ്റ്റുകൾ വർദ്ധിക്കുകയും ചെയ്യുമോ ?

ശരിക്കും ഒരു മാറ്റം വരുന്നുണ്ട് ഇപ്പോൾ.. സമൂഹം മാറുന്നുണ്ട്. പതിനഞ്ചു വര്ഷം മുൻപുള്ള സാഹചര്യമല്ല ഇപ്പോൾ .സോഷ്യൽ മീഡിയയുടെ അതിപ്രസരം കാരണം ഒരുപാട് ആശയങ്ങൾ പ്രചരിക്കപ്പെടുന്നുണ്ട്. പരസ്യവിമർശനങ്ങൾ പതിവായി. തെറ്റുകാരെ പരസ്യമായി വിചാരണചെയ്യുന്നു. ആൾക്കാരുടെ കാഴ്ചപ്പാടുകൾ ഒക്കെ മാറിവരുന്നുണ്ട്.. ഇതൊക്കെ നല്ലൊരു മാറ്റത്തിന്റെ തുടക്കമാണ് എന്നാണു എന്റെ വിശ്വാസം.

പഴയകാല നടിമാർ കൂടുതൽ എക്സ്പോസ്ഡ് വേഷങ്ങൾ ചെയ്തിട്ടുണ്ട്, അന്നൊക്കെ അത് സഹിഷ്ണുതയോടെ ആസ്വദിച്ചവർ പ്രായമേറിയപ്പോൾ ഇന്നത്തെ നടിമാരുടെ ഫോട്ടോകൾക്കടിയിൽ സദാചാരം പറയുന്നു. നമ്മൾ തൊട്ടു മുൻപ് സംസാരിച്ചതിന് വിരുദ്ധമല്ലേ ആ ലക്ഷണങ്ങൾ ??

അത് തലമുറകളുടെ ഒരു പ്രശ്നമാണ്. നമ്മൾ ജനറേഷൻ ഗ്യാപ്പ് എന്നൊക്കെ പറയുന്നില്ലേ ..ഒരാൾ ഇരുപത് വയസുള്ളപ്പോൾ ചെയ്തിരുന്ന കാര്യങ്ങൾ അയാൾക്കൊരു 40 വയസ് എത്തുമ്പോൾ ഇന്നത്തെ ഇരുപതുകാരൻ ചെയുന്നത് കാണുമ്പൊൾ ഉണ്ടാകുന്ന അസഹിഷ്ണുത. എല്ലാര്ക്കും അവരുടെ ശീലങ്ങൾ മാത്രമാണ് പെർഫെക്റ്റ്, അവർ കണ്ടുവന്നതാണ്, അവരുടെ കാര്യങ്ങളാണ് പെർഫെക്റ്റ് എന്നുള്ള ധാരണവച്ചിട്ടാണ് പലരും സംസാരിക്കുന്നത്. ഞാൻ മാത്രമാണ് പെർഫെക്റ്റ് എന്നൊരു ധാരണ പലർക്കുമുണ്ട്.. ‘മലയാളികൾക്ക് മൊത്തത്തിൽ ഒരു കുഴപ്പമുണ്ട് ‘ എന്ന് പലരും പലയിടത്തും പറയാറുണ്ട്. അങ്ങനെ പറയുമ്പോൾ അതിൽ അവരില്ല , മറ്റുളളവർ മാത്രമാണ് ഉള്ളതെന്നാണ് പറയുന്നവർ അർത്ഥമാക്കുന്നത്.

vote for bhoomi

Advertisement

സംവിധാന താത്പര്യങ്ങൾ ഉണ്ടായത് ?

ചെറുപ്പത്തിൽ തന്നെ സിനിമയൊരു കൗതുകം ആയിരുന്നു. സിനിമ കാണാൻ തുടങ്ങിയതുമുതൽ സിനിമയൊരു അട്രാക്ഷൻ ആയിരുന്നു. ആ താത്പര്യങ്ങൾ നമ്മുടെ കൂടെ തന്നെ വളർന്നു . പിന്നെ സിനിമ പഠിക്കാൻ പോകാനുള്ള മാർഗ്ഗമൊന്നും ഇല്ലായിരുന്നതുകൊണ്ടു സിനിമ ഞാൻ കണ്ടാണ് പഠിക്കുന്നത്. ശരിക്കും എന്റെ ഫിലിം ഇൻസ്റിറ്റ്യൂട്ടുകൾ എന്നത് തിയേറ്ററുകൾ ആണ്. തിയേറ്ററിനകത്തിരുന്ന് പഠിച്ച സിനിമയാണ് ഞാൻ ചെയ്യാൻ ശ്രമിക്കുന്നത്.

അടുത്ത പ്രോജക്റ്റ് ?

ഇപ്പോൾ ഞാൻ ചെയ്തുകൊണ്ടിരിക്കുന്ന വെബ് സീരീസിന്റെ രണ്ടാമത്തെ എപ്പിസോഡ് ചെയ്തുകൊണ്ടിരിക്കുന്നു. ആദ്യത്തെ എപ്പിസോഡ് റിലീസ് ചെയ്തു. അതൊരു കോമഡി സബ്ജക്റ്റ് ആണ് . പേര് സൂപ്പർ ലോട്ടോ. ഒരു സിനിമ ചെയ്യാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്.

 

This story is about a girl named Bhoomi who is facing a crisis that she does not know how to solve.

Written & Directed By : Jaykrishnan Sreekumar
Produced By. : Biju Varghese
DOP. : Aneesh Kumar
BGM& Sound Mixing. : EJAY JAYP
Cuts. : Procuts Studio
Creative Head : Arya Jaykrishnan
Sound Effects. : Jithin Eapen Chacko
Assistant Directors. : Shabin Sabari
Gouthami Krishna J
Title Design. : PrimosCreationz
Asst:Camera. : Kannan
Studio. : Alicia Audios

Cast
——–
Aswitha Ramesh – Bhoomi
Biju Varghese. – Roy
Jithesh Chennithala – Benny
Sunil Souparnika. – Paappan
Jayan. – Kurian
Kishor Kumar. – Man in Shop

Dubbing Artist
———————–
Mohan Kumar ( Voice for Paappan)

Advertisement

*****

 4,190 total views,  12 views today

Continue Reading
Advertisement

Comments
Advertisement
cinema17 hours ago

ജെയിംസിന്റെ മരണം (എന്റെ ആൽബം- 14)

Entertainment22 hours ago

യാഥാസ്ഥിതികതയുടെ കണ്ണാടികളെ തച്ചുടയ്ക്കുന്ന ഛായാമുഖി

cinema2 days ago

മീണ്ടും ഒരു കാതൽ കതൈ (എന്റെ ആൽബം- 13)

cinema3 days ago

ബ്യുട്ടിപാലസ് ഷൂട്ടിംഗിനിടെ രസകരമായ ഒരു സംഭവം (എന്റെ ആൽബം- 12)

cinema4 days ago

ബ്യൂട്ടി പാലസും അഭിപ്രായ വ്യത്യാസങ്ങളും (എന്റെ ആൽബം- 11)

Entertainment4 days ago

നിങ്ങളുടെ വർത്തമാനകാലത്തെ വേട്ടയാടാൻ ‘ഭൂതകാലം’

cinema5 days ago

ബ്യൂട്ടി പാലസ് (എന്റെ ആൽബം- 10)

Uncategorized6 days ago

ബാലുസാറിനെ സ്ഥിരമായി കാണാറുള്ള കാലം (എന്റെ ആൽബം- 9)

cinema7 days ago

രാധികാ തിലക് (എന്റെ ആൽബം – 8 )

cinema1 week ago

മൗനദാഹം (എന്റെ ആൽബം- 7)

cinema1 week ago

നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ (എന്റെ ആൽബം -6)

cinema1 week ago

ജയറാമിന്റെ വളർച്ച (എന്റെ ആൽബം -5 )

Boolokam1 month ago

ആരുംപറയാത്ത പുരുഷ വേശ്യകളുടെ കഥയുമായി ‘ജിഗോള’

Entertainment4 weeks ago

ഏവരും കാത്തിരുന്ന ബൂലോകം ടീവി അവാർഡുകൾ പ്രഖ്യാപിച്ചു

Entertainment1 month ago

ആതുരസേവനവും സിനിമയും, അഭിമുഖം : ഡോക്ടർ ജിസ് തോമസ്

Boolokam2 months ago

വിവേകാനന്ദൻ പറഞ്ഞതു തന്നെയാണ് ‘കാലമാടൻ’ പറയുന്നതും

Entertainment2 months ago

ജീവിതം അവസാനിക്കുമ്പോഴല്ല, ജീവിക്കുമ്പോഴാണ് ചിന്തിക്കേണ്ടതെന്നു ‘പൂജ്യം’ പറയുന്നു

Entertainment2 months ago

‘അന്നുപെയ്ത മഴയിൽ’ അപവാദക്കുരുക്കുകളിൽ ജീവിതം നഷ്ടപ്പെടുത്തിയവർക്കു വേണ്ടി

Entertainment1 month ago

ചലനമറ്റ വാളും ചിലമ്പും പിന്നെ കോമരവും

Boolokam1 month ago

വിനോദത്തിന്റെ കലവറയായി ബൂലോകം ടീവീ വെബ് ആപ്പ് പ്രവർത്തനക്ഷമം ആയിരിക്കുന്നു

Entertainment4 weeks ago

മികച്ച സംവിധാനത്തിനുള്ള അവാർഡ്, മൂന്നു വ്യത്യസ്തമായ സബ്‌ജക്റ്റുകൾ

Entertainment2 months ago

അടിച്ചുപൊളി ഞായർ ദീപുവിന് തല്ലിപ്പൊളി ഞായർ ആയതെങ്ങനെയാണ് ?

Entertainment4 weeks ago

സണ്ണിചാക്കോ, സാമൂഹിക പ്രതിബദ്ധതയിൽ ഊന്നിയ ബിസിനസും കലയും

Entertainment4 weeks ago

ഐശ്യര്യയുടെ കരച്ചിൽ നമ്മുടെ ഉച്ചിയിൽ മിന്നൽപ്പിണറുകൾ ആയി പതിക്കാതിരിക്കട്ടെ

Advertisement