ഭ്രമം പറയുന്നത് കാലികപ്രസക്തമായ ആശയം

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
68 SHARES
814 VIEWS

സിനിമയിൽ നാല് പതിറ്റാണ്ടോളം അസിസ്റ്റന്റ് ഡയറക്റ്റർ, സ്ക്രിപ്റ്റ് റൈറ്റർ എന്നീ നിലങ്ങളിൽ പ്രവർത്തിച്ച കലാകാരനാണ് ഗോപിനാഥ്‌ മുരിയാട് . അദ്ദേഹം കഥയും തിരക്കഥയും സംഭാഷണവും സംവിധാനവും നിർവഹിച്ച ഷോർട്ട് ഫിലിം ആണ് ഭ്രമം. അരമണിക്കൂറോളം ആണ് ദൈർഘ്യം . സിനിമയിൽ ഒരുപാട് അനുഭവസമ്പത്തുള്ള അദ്ദേഹത്തിന്റെ ഓർമ്മക്കുറിപ്പുകൾ എന്റെ ആൽബം എന്ന പേരിൽ ബൂലോകത്തിലും സിനിമാ ഗൂപ്പുകളിലും പല ഭാഗങ്ങളായി പ്രസിദ്ധീകരിക്കുകയാണ്. ഭ്രമം എന്ന ഷോർട്ട് ഫിലിം പറയുന്നത് ക്രൂശിക്കപ്പെട്ട ഒരു നിരപരാധിയുടെ കഥയാണ്. അതോടൊപ്പം നമ്മുടെ കുട്ടികളെ നമ്മൾ സൂക്ഷിക്കേണ്ടതിന്റെ ആവശ്യകതയും ഈ ഷോർട്ട് ഫിലിം എടുത്തുപറയുന്നുണ്ട്.

ഭ്രമം ബൂലോകം ടീവി ഒടിടി പ്ലാറ്റ്‌ഫോമിൽ കാണാം

ഇത് പ്രധാനമായും ഒരു കുടുംബത്തിനുള്ളിൽ നടക്കുന്ന കഥയാണ്. വീടിനു പ്രിയങ്കരികളായ രണ്ടു പെൺകുട്ടികൾ, കലാരംഗത്തും അവർ പ്രാവീണ്യം തെളിയിക്കുന്നുണ്ട്. അമ്മയാകട്ടെ വിദേശത്തു ജോലിചെയ്യുന്നു. അച്ഛനാണ് മക്കളുടെ മുഴുവൻ സംരക്ഷണവും. അമ്മയുടെ അഭാവത്തിൽ അച്ഛൻ വളരെ കൂടുതലായി തന്നെ കുട്ടികളെ കെയർ ചെയുന്നുണ്ട്. എന്നാൽ പിന്നീട് നടന്നൊരു സംഭവം ആ കുടുംബത്തിന്റെ തന്നെ സ്വസ്ഥത കെടുത്താൻ പോന്ന ഒന്നായി മാറുകയാണ് .

നമ്മൾ പത്രമാധ്യമങ്ങളിൽ കാണാറുള്ള ചില വാർത്തകൾ ഒന്നോർത്തുനോക്കുക. എവിടെ നോക്കിയാലും പീഡനം, ബലാത്‌സംഗം ഒക്കെ തന്നെ. എന്നാലോ ചില നിരപരാധികൾ കൂടി ആരോപണങ്ങളിൽ കുടുങ്ങാറുണ്ട്. അവർ നിരപരാധികളാണ് എന്ന് ലോകവും കുടുംബവും അറിയുന്നതിന് മുൻപ് അനുഭവിച്ച വേദന എത്രത്തോളമെന്നു നമുക്ക് ഒരുപക്ഷെ അറിയാൻ പറ്റില്ല. ചെയ്യാത്ത തെറ്റിന് ആരോപണങ്ങളുടെ വിരലുകൾ ഒരാൾക്ക് നേരെ നീണ്ടുവരുമ്പോൾ തന്റെ ജീവിതം തന്നെ അവസാനിച്ചതായി തോന്നും. ഈ ഷോർട്ട് ഫിലിമിലെ കഥാപാത്രവും അങ്ങനെയൊരു പ്രതിസന്ധിയിലൂടെ കടന്നുപോകുന്നുണ്ട്.

ഇവിടെ നിരപരാധി എങ്കിൽ മറ്റു ചിലയിടങ്ങളിൽ ഒരാൾ അപരാധി തന്നെ ആകാം. കുടുംബത്തിന്റെ ഏറ്റവും അടുത്ത സുഹൃത്തോ ബന്ധുവോ തന്നെ വില്ലനായി മാറിയേക്കാം. പെൺകുട്ടികളെ തക്കത്തിന് കിട്ടിയാൽ അവരിലെ സിരാരോഗം മൂർച്ഛിക്കാൻ സാധ്യതയുണ്ട്. അതുകൊണ്ടുതന്നെയാണ് പറയുന്നത് കുട്ടികൾ കുടുംബങ്ങളിൽ പോലും സുരക്ഷിതർ അല്ല എന്ന്. എന്നാൽ തെറ്റുശരികൾ നിശ്ചയിക്കുന്നതിന് മുൻപ് കുറ്റം നടന്നിട്ടുണ്ടോ എന്ന് ഉറപ്പുവരുത്തേണ്ടതുണ്ട് . അതിനു മുൻപ് ആരെയും ശരിയായോ തെറ്റായോ വിധിക്കാതിരിക്കുക. ഈ ഷോർട്ട് ഫിലിം മുന്നോട്ടു വയ്ക്കുന്ന ആശയം സമകാലിക പ്രസക്തിയുള്ളതാണ്. അതുകൊണ്ടുതന്നെ ചർച്ച ചെയ്യപ്പെടേണ്ട ഒരു ഷോർട്ട് മൂവിയാണ് ഭ്രമം എന്ന് നിസംശയം പറയാം.

ഭ്രമം ബൂലോകം ടീവി ഒടിടി പ്ലാറ്റ്‌ഫോമിൽ കാണാം > ക്ലിക്ക് > ഭ്രമം 

ഇത്തരമൊരു സിനിമയെ അണിയിച്ചൊരുക്കിയ ഗോപിനാഥ്‌ മുരിയാടിനും ഈ ഷോർട്ട് ഫിലിം നിർമ്മിച്ച ടിടി ഉഷയ്ക്കും ഇതിന്റെ പിന്നിൽ പ്രവർത്തിച്ച സാങ്കേതിക പ്രവർത്തകർക്കും അഭിനേതാക്കൾക്കും എല്ലാവിധ ആശംസകളും അഭിനന്ദനങ്ങളും .

ഗോപിനാഥ്‌ മുരിയാട് ബൂലോകം ടീവിയോട് സംസാരിക്കുന്നു

ശബ്‌ദരേഖ

[zoomsounds_player artistname=”BoolokamTV Interview” songname=”ഗോപിനാഥ്‌ മുരിയാട്” config=”sample–skin-wave-simple” type=”audio” dzsap_meta_source_attachment_id=”323164″ source=”https://boolokam.com/wp-content/uploads/2022/01/bhh.ogg” thumb=”https://boolokam.com/wp-content/uploads/2021/10/BoolokamFavicon-wh.png” autoplay=”off” loop=”off” play_in_footer_player=”default” enable_download_button=”off” enable_downloads_counter=”off” download_custom_link_enable=”off” open_in_ultibox=”off”]

“നമസ്കാരം സുഹൃത്തുക്കളെ പത്തുപതിനഞ്ചു വർഷത്തോളം ആക്റ്റീവ് ആയി സിനിമാ രംഗത്ത് പ്രവർത്തിച്ചശേഷം പെട്ടന്ന് ജീവിതത്തിലുണ്ടായ ഒരപകടം മൂലം എനിക്ക് കുറേക്കാലം സിനിമയിൽ നിന്നും വിട്ടുനിൽക്കേണ്ടിവന്നു. വളരെ സീരിയസ് ആയ ഒരപകടം തന്നെ ആയിരുന്നു അത് .അതുകൊണ്ടുതന്നെ രണ്ടുമൂന്നുവര്ഷത്തെ ട്രീറ്റ്മെൻറ്റ് കഴിഞ്ഞിട്ടും പെട്ടന്നൊന്നും ചെയ്യാൻ എനിക്ക് കഴിയുമായിരുന്നില്ല. പിന്നെ പതിയെ ജീവിതം കരുപിടിപ്പിച്ചത് സീരിയൽ റൈറ്റിങ്ങിലൂടെയാണ്. ”

ഗോപിനാഥ്‌ മുരിയാട്
ഗോപിനാഥ്‌ മുരിയാട്

“വര്ഷങ്ങള്ക്കു ശേഷം പഴയ സുഹൃത്തായ ടിടി ഉഷ എന്ന ആർട്ടിസ്റ്റ് ഇങ്ങനെയൊരു ചെറിയ ഷോർട്ട് ഫിലിമിനെ കുറിച്ച് സംസാരിച്ചപ്പോൾ എനിക്ക് തോന്നിയ ഒരാശയം . ബാലപീഡനം എന്ന് പറയാവുന്ന തരത്തിൽ ഒരുപാട് സംഭവങ്ങൾ ഈയിടെ നമ്മൾ മീഡിയയിലൂടെ ഒരുപാട് കേൾക്കുന്നുണ്ട്. ഇത് ചെറിയ കുട്ടികളിൽ ഉണ്ടാക്കുന്ന ആഘാതം , അതിനെ പറ്റി ചെറിയൊരു സ്ക്രിപ്റ്റ് എഴുതി ഉഷയ്ക്ക് ഞാൻ അയച്ചുകൊടുത്തു. അത് ഇഷ്ടപ്പെട്ട ഉഷ ഇത് ചേട്ടന് തന്നെ ചെയ്തുകൂടെ എന്ന് ചോദിച്ചു . അങ്ങനെയാണ് വര്ഷങ്ങള്ക്കു ശേഷം പിന്നെയും ക്യാമറയ്ക്കു പിന്നിലേക്ക് ഞാൻ വരാനുണ്ടായ കാരണം. ”

“വെറും രണ്ടര ദിവസത്തെ ഷൂട്ടിങ് കൊണ്ടാണ് ഞാൻ അരമണിക്കൂർ ദൈർഘ്യമുള്ള ഈ ഷോർട്ട് ഫിലിം ഞാൻ ചെയ്തത്. ഒരുപാട് സാമ്പത്തിക പരിമിതികൾക്കുള്ളിൽ നിന്ന് കൊണ്ട് ചെയ്തതുകൊണ്ടുതന്നെ ഞാൻ ഉദ്ദേശിച്ചതുപോലെ ചെയ്യാൻ കഴിഞ്ഞോ എന്ന് സംശയമുണ്ട്. എങ്കിലും ഇത് പുറത്തുവന്നപ്പോൾ കണ്ടവരെല്ലാം നല്ല അഭിപ്രായമാണ് പറഞ്ഞത്. അങ്ങനെ ബൂലോകം പ്രേക്ഷകർക്ക് വേണ്ടിയും ഞാനിത് സമർപ്പിക്കുകയാണ്. ഇത് കാണുന്നവർ അവരുടെ വിലയേറിയ അഭിപ്രായങ്ങൾ കമന്റ്സ് ആയി നൽകണം എന്ന് അപേക്ഷിക്കുന്നു. താങ്ക് യു …”

BHRAMAM ShortFilm Official Trailer

Leave a Reply

Your email address will not be published. Required fields are marked *

LATEST

ശിവാജി ഭരിച്ചിരുന്നത് 1674 മുതൽ 1680 വരെ, എഡിസൺ വൈദ്യുത ബൾബ് കണ്ടു പിടിച്ചത് 1880 ൽ, അക്ഷയ്കുമാറിന്റെ ശിവാജിയെ ട്രോളുകാർ ഏറ്റെടുത്തു

മറാഠരുടെ അഭിമാനമായ ഛത്രപതി ശിവജിയെ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് ബോളീവുഡിന്റെ സ്വന്തം അക്ഷയ്കുമാർ.അക്ഷയ് കുമാര്‍

ആനക്കൊമ്പ് കേസ്, മോഹൻലാൽ നിയമലംഘനം നടത്തിയില്ലെന്ന് സർക്കാർ, ഒരു സാധാരണക്കാരന് ഈ ഇളവ് നൽകുമോ എന്ന് സർക്കാരിനോട് കോടതി

മോഹൻലാലിനെതിരായ ആനക്കൊമ്പ് കേസില്‍ സർക്കാർ മോഹൻലാലിന് അനുകൂലമായും ഹൈക്കോടതി സർക്കാരിനെ തിരുത്തിയും പറഞ്ഞതാണ്

“അച്ഛനമ്മാർ ഉണ്ടാക്കിയ സ്വർണമിട്ട് പട്ടുസാരിയും ഉടുത്ത് ഇളിച്ചു നിന്ന് മണവാട്ടി വേഷം കെട്ടാൻ എങ്ങനെ ഇപ്പോഴും പെൺകുട്ടികൾക്ക് മനസ്സ് വരുന്നു ? ” സരയുവിന്റെ കുറിപ്പ്

അഭിനേത്രിയും ഹ്രസ്വ ചിത്ര സംവിധായകയുമാണ് സരയു മോഹന്‍.1990 ജൂലൈ 10ന് ജനനം. മോഹനന്‍,

“ഇന്ത്യൻ കോടതികളിൽ കെട്ടിക്കിടക്കുന്ന അരക്കോടി കേസുകൾക്ക് വേണ്ടി ഇത്രയും ഹൃദ്യമായി ഈ സിനിമയെടുത്തിരിക്കുന്നത് പോലീസുകാരനോ വക്കീലോ അല്ലാത്ത തരുൺ മൂർത്തിയാണ് “- കുറിപ്പ്

സിവിൽ പൊലീസ് ഓഫീസർ ഉമേഷ് വള്ളിക്കുന്ന് സൗദി വെള്ളക്കയെ പ്രകീർത്തിച്ച് സമൂഹ മാധ്യമങ്ങളിലെഴുതിയ