തൃശ്ശൂർ ജില്ലയിലെ തിരുവല്ലാമല എന്നാ കൊച്ചു ഗ്രാമത്തിൽ നിന്നും മോഡലിംഗ് രംഗത്തേക്ക് വന്ന പെൺകുട്ടിയാണ് ഭുവനേശ്വരി ദേവി പൊതുവാൾ. മിഡ് സൈസ് മോഡൽ, ഇൻഫ്ലുവൻസർ, അസിസ്റ്റൻറ് ഡയറക്ടർ, മേക്കപ്പ് ആർട്ടിസ്റ്റ് എന്നിങ്ങനെ നിരവധി മേഖലകളിൽ പ്രവർത്തിക്കുന്ന ഭുവനേശ്വരി പങ്കുവെക്കാനുള്ള ചിത്രങ്ങളും വീഡിയോകളും വിശേഷങ്ങളും എല്ലാം തന്നെ വളരെ പെട്ടെന്നാണ് ആരാധകർ ഏറ്റെടുക്കാറുള്ളത്.
ബോഡി പോസിറ്റിവിറ്റിയും അനാരോഗ്യകരമായ ജീവിതശൈലിയും തമ്മിലുള്ള വ്യത്യാസം കൃത്യമായി അറിയാവുന്ന ആളാണ് ഭുവനേശ്വരി . അനാരോഗ്യകരമായ ഒരു ജീവിതശൈലി പ്രചരിപ്പിക്കാൻ നോക്കുന്നുമില്ല. നമ്മുടെ സമൂഹത്തിൽ ഒരു പെൺകുട്ടി അവൾക്കിഷ്ടമുള്ളത് ധരിച്ച്, അവളുടെ ശരീരം ആഘോഷമാക്കുമ്പോള്‍ കേൾക്കേണ്ടി വരുന്ന കമന്റുകൾ സുഖകരമല്ല എന്നറിയാമല്ലോ. സ്വന്തം ശരീരത്തിൽ അരക്ഷിതരായ പലർക്കും ബിയ ഒരു പ്രചോദനമാണ്.
നിരന്തരം ബോഡി ഷെയിമിങ്ങും പരിഹാസവും ഏറ്റ് വാങ്ങിയിട്ടുള്ള താരമാണ് ഭുവനേശ്വരി എന്ന ബിയ. മോഡല്‍, ഇന്‍ഫ്ളുവന്‍സര്‍, മേക്കപ്പ് ആര്‍ട്ടിസ്റ്റ്, അസിസ്റ്റന്റ് ഡയറക്ടര്‍ എന്നിങ്ങനെ പല മേഖലകളിലും തിളങ്ങി നില്‍ക്കുകയാണ് ഭുവനേശ്വരി ദേവി പൊതുവാള്. ശരീരഭാരം കൂടുതലുള്ളതിന്റെ പേരിലാണ് ബിയ പലപ്പോഴും കളിയാക്കുകള് നേരിടേണ്ടതായി വന്നത്.
മോഡലാവാനും നടിയാവാനുമൊക്കെ ശരീര സൗന്ദര്യം വേണം. വടിവൊത്ത ശരീരവും നിറവും വസ്ത്രങ്ങളുമൊക്കെ ചേരുമ്പോഴാണ് പല താരങ്ങള്‍ക്കും അവര്‍ ആഗ്രഹിക്കുന്ന തരത്തിലൊരു കരിയര്‍ ലഭിക്കുന്നത്. സിനിമയിലെത്തിയതിന് ശേഷവും അല്ലാതെയും നിരന്തരം ബോഡി ഷെയിമിങ്ങ് നേരിടേണ്ടി വരുന്ന ഒട്ടനവധി നടിമാരുണ്ട്.സീറോ സൈസ് അല്ലാതെ തന്നെ നമ്മുടെ ശരീരത്തെ നാം തന്നെ അക്സെപ്റ്റ് ചെയ്യാനും, വണ്ണം ഉള്ളതാണെങ്കിലും മെലിഞ്ഞതാണെങ്കിലും ശരീരത്തെ സ്നേഹിക്കാനും വേണ്ടി എല്ലാവരെയും പ്രേരിപ്പിക്കുന്ന പെൺകുട്ടിയാണ് ഭുവനേശ്വരി.
തന്റെ ശരീരത്തെ സ്നേഹിച്ച് അതിന് അനുസരിച്ചുള്ള മോഡലിങ് ചെയ്താണ് ഭുവനേശ്വരി ആരാധകരുടെ മനസില്‍ ഇടംനേടിയത്. ഇത്രയും കാലത്തെ തന്റെ ജീവിതത്തെ കുറിച്ചും ആളുകളില്‍ നിന്നും നേരിടേണ്ടി വന്ന മോശം അനുഭവങ്ങളെ പറ്റിയും മനോരയ്ക്ക് നല്കിയ അഭിമുഖത്തിലൂടെ ഭുവനശ്വേരി പറയുകയാണ്.
സ്വന്തം ശരീരത്തെ വളരെയധികം സ്നേഹിക്കുന്ന ഭുവനേശ്വരിയുടെ കാൽപാദം വരെ നീണ്ടുനിൽക്കുന്ന മുടിയാണ് ഏറ്റവും ഹൈലൈറ്റ്. ഇത്രയും നീളമുള്ള മുടി വെട്ടിക്കളഞ്ഞാൽ പലരീതിയിൽ ഹെയർ സ്റ്റൈൽ ചെയ്യാം എന്നൊക്കെ തോന്നാറുണ്ട് എന്ന് താരം പറഞ്ഞിട്ടുണ്ട്. എന്നാൽ 13 വർഷമായി കൂടെയുള്ള മുടിയോട് താരത്തിന് വലിയ ഇഷ്ടമാണ്. 2014 ലാണ് ഭുവനേശ്വരി മോഡലിംഗ് രംഗത്തേക്ക് കടന്നുവന്നത്. ആദ്യമൊക്കെ നല്ല മെലിഞ്ഞ ശരീരമുള്ളതായിരുന്നു. പിന്നീട് ജീവിതശൈലിയിൽ മാറ്റങ്ങൾ വന്നു, യാത്രകൾ ചെയ്യാൻ തുടങ്ങി, പല വെറൈറ്റി ഫുഡുകൾ കഴിക്കാൻ തുടങ്ങി.
“2014 ലാണ് മോഡലിങ്ങ് ചെയ്ത് തുടങ്ങുന്നത്. ആദ്യമൊക്കെ മെലിഞ്ഞ ആളായിരുന്നു ഞാന്‍. പിന്നെ ജീവിതശൈലി മാറി, യാത്രകള്‍ ചെയ്യാന്‍ തുടങ്ങി. പലതരം ഭക്ഷണം കഴിക്കാന്‍ തുടങ്ങി. എനിക്ക് കുറേ മാറ്റങ്ങള്‍ വന്നു. ഭാരം പെട്ടെന്ന് കൂടി. അപ്പോള്‍ തന്നെ വര്‍ക്കുകള്‍ കിട്ടാതായി. തടി കൂടുതലാ, തടിച്ചിയാ എന്നൊക്കുയള്ള കമന്റുകളും കേട്ട് തുടങ്ങി. ഇതെല്ലാം കേട്ടപ്പോള്‍ ആദ്യം സങ്കടം വന്നു. പിന്നെ കുഴപ്പമില്ലെന്ന് വിചാരിച്ചു” – ഭുവനേശ്വരി പറഞ്ഞു
നല്ല രീതിയിൽ വണ്ണം വച്ചപ്പോൾ വർക്ക് കിട്ടാതെയായി. വണ്ണം കൂടുതലാണ്, തടിച്ചിയാണ് എന്നൊക്കെ പറഞ്ഞ് ഓരോരുത്തരും തള്ളി കളഞ്ഞു. എല്ലാവരും തള്ളിക്കളയാൻ തുടങ്ങിയപ്പോൾ മാനസികമായി വളരെയധികം വിഷമിച്ചു. അങ്ങനെയാണ് വണ്ണം കുറയ്ക്കാനായി ശസ്ത്രക്രിയ ചെയ്യാമെന്ന് വിചാരിച്ചത്. എന്നാൽ ശസ്ത്രക്രിയ വളരെ നീണ്ട ഒരു പ്രക്രിയ ആണെന്ന് അറിഞ്ഞപ്പോൾ താരം അതിൽ നിന്നും പിന്മാറി. അങ്ങനെയിരിക്കെ ഒരു ഡോക്ടറെ കണ്ട് എന്തുകൊണ്ടാണ് ഇത്രയും വേഗം വണ്ണം വയ്ക്കുന്നത് എന്ന് പരിശോധിച്ചു. അങ്ങനെയാണ് ശരീരത്തിലെ ചില ഹോർമോണുകളുടെ ക്രമാതീതമായ വർദ്ധനവ് കാരണമാണ് ഇങ്ങനെ അമിതമായി വണ്ണം വയ്ക്കുന്നതെന്ന് മനസ്സിലാക്കി. പിന്നീട് ഡോക്ടർ പറഞ്ഞ ഡയറ്റിൽ ആയിരുന്നു ജീവിതം.
അങ്ങനെ ഒരു ആരോഗ്യകരമായ ജീവിതം വീണ്ടും തുടങ്ങി. ഏതൊരു ഘട്ടത്തിലും വളരെയധികം സപ്പോർട്ട് ആയ ഒരു ഫാമിലിയാണ് ഭുവനേശ്വരിക്ക് ഉള്ളത്. എത്ര വണ്ണം വെച്ചാലും എൻറെ മകൾ സുന്ദരിയാണ് എന്നാണ് മാതാപിതാക്കളുടെ അഭിപ്രായം. അവരുടെ സപ്പോർട്ട് തന്നെയാണ് തന്നെ ഈയൊരു നിലയിൽ കൊണ്ടുവന്ന് എത്തിച്ചതെന്നും താരം പറയുന്നുണ്ട്. ഇപ്പോഴിതാ താരം പങ്കുവെച്ചിരിക്കുന്ന പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ആരാധകർ ഏറ്റെടുക്കുന്നത്.