”ഐ സി യു ” ഫസ്റ്റ് ലുക്ക് പോസ്റ്റർ.

ബിബിൻ ജോർജ്ജ്, ബാബുരാജ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ‘താന്തോന്നി’ ക്ക് ശേഷം ജോർജ് വർഗീസ് സംവിധാനം ചെയ്യുന്ന” ഐ സി യു ” എന്ന സസ്പെൻസ് ത്രില്ലർ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ, പ്രശസ്ത താരം പൃഥ്വിരാജ് തന്റെ സോഷ്യൽ മീഡിയ പേജിലൂടെ റിലീസ് ചെയ്തു.വെടിക്കെട്ടിന് ശേഷം ബിബിൻ ജോർജ് പ്രധാന വേഷത്തിൽ എത്തുന്ന സിനിമ കൂടിയാണിത്.മിനി സ്റ്റുഡിയോ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ കഥ തിരക്കഥ സംഭാഷണം സന്തോഷ് കുമാർ എഴുതുന്നു.

സൂര്യ തമിഴിൽ നിർമിച്ച ഉറിയടി ഫെയിം വിസ്മയ ഈ ചിത്രത്തിലൂടെ മലയാളത്തിൽ നായികയാവുന്നു. മുരളി ഗോപി, ശ്രീകാന്ത് മുരളി,മീര വാസുദേവ് , എന്നിവരാണ് മറ്റു പ്രധാന താരങ്ങൾ.സി ലോകനാഥൻ ഛായാഗ്രാഹണം നിര്‍വഹിക്കുന്നു. എഡിറ്റർ-ലിജോ പോൾ, സംഗീതം-ജോസ് ഫ്രാങ്ക്‌ളിൻ,
പ്രൊഡക്ഷൻ കൺട്രോളർ-ഷിബു സുശീലൻ, കലാസംവിധാനം- ബാവ,കോസ്റ്റ്യൂം ഡിസൈനർ-സ്റ്റെഫി സേവ്യർ,മേക്കപ്പ്- റോണക്സ് സേവ്യർ,ആക്ഷന്‍-മാഫിയ ശശി,സൗണ്ട് ഡിസൈന്‍-വിക്കി, കിഷൻ,ശബ്ദ മിശ്രണം -എം.ആര്‍ രാജാകൃഷ്ണന്‍, പി ആർ ഒ-എ എസ് ദിനേശ്.

Leave a Reply
You May Also Like

90കളുടെ തുടക്കത്തിൽ രൂപപ്പെട്ട ലേഡീപോലീസ് ട്രെൻഡ്

Roy VT 1990ൽ വിജയശാന്തിയുടെ കർത്തവ്യം എന്ന തെലുങ്കുചിത്രം (തമിഴ് ഡബ്ബിംഗ്: വൈജയന്തി I.P.S) തെന്നിന്ത്യയെമ്പാടും…

ആ ചിത്രത്തിൽ താൻ മമ്മൂട്ടിയുടെ നായികയാണെന്നോ ഇറോട്ടിക് സീനില്ലെന്നോ സിൽക് സ്‌മിത വിശ്വസിച്ചില്ല

ഡെന്നിസ് ജോസഫ് മമ്മൂട്ടിയെ നായകനാക്കി സംവിധാനം ചെയ്‌‌ത ചിത്രമായിരുന്നു ദു‌ർമന്ത്രവാദത്തിന്റെയും പകയുടെയും കഥ പറഞ്ഞ അഥർവം.…

മാരക ഹോട്ട് ലുക്കിൽ മീര ജാസ്മിൻ

മാരക ഹോട്ട് ലുക്കിൽ മീര ജാസ്മിൻ. ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത ചിത്രങ്ങൾക്ക് Like the wildflower,…

ബിക്കിനിയിൽ സെക്‌സി ബാത്ത് നടത്തി അമല പോൾ

നടി അമല പോൾ ബിക്കിനി ധരിച്ച് ബീച്ചിൽ കുളിക്കുന്ന വീഡിയോ ഇൻസ്റ്റാഗ്രാമിൽ വൈറലാകുകയും നിറയെ ലൈക്കുകൾ…