Bibin Joy

തിയറ്ററുകളിൽ മലയാള സിനിമയുടെ മുന്നിലെ ഇരിപ്പിടങ്ങളിൽ ആളു കുറയുന്നതിന് പല കാരണങ്ങളുണ്ട് .
ഒന്ന്: അമിതമായ ടിക്കറ്റ് ചാർജ്ജ്.
രണ്ട് :പണ്ട് അവാർഡ് പടമെന്ന് പറയുന്ന സിനിമകൾ പോലെ പടച്ച് വിടുന്ന ന്യൂജെൻ സിനിമകൾ.
മൂന്ന്: 100 മുതൽ 350 വരെ മുടക്കി സിനിമയ്ക്ക് കയറുന്നവനെ പൊട്ടന്മാരാക്കുന്ന ചില തട്ടിക്കൂട്ട് സിനിമകൾ
നാല്: റിലീസ് ചെയ്ത സിനിമകൾ രണ്ടോ മൂന്നോ ആഴ്ച്ചകൊണ്ട് കാണാൻ പറ്റുന്ന OTT യുടെ സ്വാധീനം
അഞ്ച്: അഞ്ച് പൈസ കൊടുക്കാതെ സിനിമകൾ കാണാൻ പറ്റുന്ന ടെലിഗ്രാം പോലുള്ള മാർഗ്ഗങ്ങൾ.

കോവിഡിന് ശേഷം പ്രേക്ഷകൻ്റെ കാഴ്ച്ചപ്പാടിൽ വലിയ മാറ്റങ്ങൾ വന്നു കഴിഞ്ഞു .തിയറ്റർ അനുഭവങ്ങൾ ആവശ്യപ്പെടുന്ന സിനിമകൾക്ക് മാത്രം കയറുന്ന പ്രവണത വളർന്ന് കഴിഞ്ഞു .അതോടെ മികച്ച അഭിപ്രായം നേടിയിട്ടും പല കൊച്ചു സിനിമകളും പ്രേക്ഷകർ കൈയ്യൊഴിഞ്ഞു.അതേസമയം തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിൽ നിന്നും വന്ന സിനിമകൾ പണം വാരി പോകുന്ന കാഴ്ച്ചകളും നമ്മൾ കണ്ടുകൊണ്ടിരിക്കുന്നു.

മലയാള സിനിമയുടെ ഈ വലിയ പ്രതിസന്ധികൾക്കിടയിലാണ് ഇരുപത് കൊല്ലം മുമ്പ് തിയറ്ററുകളെ തൻ്റെ പേര് കൊണ്ട് ഉത്സവപറമ്പാക്കിയ പിന്നീട് പരാജയങ്ങൾ കൊണ്ട് അരങ്ങ് വിട്ടൊഴിഞ്ഞ പല്ല് കൊഴിഞ്ഞ സിംഹമെന്ന് വിശേഷിക്കപ്പെട്ട ഷാജി കൈലാസ് എന്ന സംവിധായകൻ്റെ തിരിച്ച് വരവ് അതും മലയാള സിനിമയിൽ അന്യം നിന്നുപോയ മാസ് മസാല വിഭവമായി .ഇതൊക്കെ ചെയ്യാൻ നമ്മൾ മലയാളികൾ മമ്മുട്ടി, മോഹൻലാൽ എന്നിവർക്കേ അനുവാദം കൊടുക്കാറുള്ളു എന്നാൽ ആ സ്ഥാനത്തേയ്ക്ക് ഇനി മറ്റൊരാൾക്കുകൂടി സ്ഥാനം നല്ക്കേണ്ടി വരും,പൃഥിരാജ് എന്ന നടന്. നമ്മൾ സ്വകാര്യ അഹങ്കാരമായി കൊണ്ടു നടക്കുന്നമംഗലശ്ശേരി നീലകണ്ഠൻ, രാജമാണിക്യം പോലുള്ള കഥാപാത്രങ്ങളൊന്നു ആ മഹാനടന്മാർക്ക് ശേഷം അന്യം നില്ക്കില്ല പൃഥിയെന്ന നടനിലൂടെ ഇനിയും പുനർജനിക്കുമെന്ന വലിയ സൂചനയാണ് കടുവയെന്ന സിനിമ.

പ്രതികാരമെന്ന സ്ഥിരം ക്ലീഷേ വിഷയത്തെ രണ്ടര മണിക്കൂർ പ്രേക്ഷകനെ പിടിച്ചിരുത്തുന്ന രീതിയിൽ ഗംഭീരമായി ഒരുക്കിയ ഷാജികൈലാസ് തൻ്റെ പഴയ മാറ്റിന് ഒട്ടും പോറൽ ഏറ്റില്ലെന്ന് കടുവയിലൂടെ തെളിയിക്കുന്നുണ്ട് . എന്നാലും രഞ്ജിത്ത്, രഞ്ജി പണിക്കർ എന്നിവരുടെ ആരുടെയെങ്കിലും സ്ക്രിപ്റ്റ് ആയിരുന്നെങ്കിൽ കുറച്ച് കൂടി വെടിച്ചില്ല് ഐറ്റം ലഭിക്കുമായിരുന്നെന്ന ചെറിയൊരു തോന്നൽ കണ്ടു കഴിഞ്ഞാൽ തീർച്ചയായും നിങ്ങളുടെ മനസ്സിലേക്ക് കയറി വരും.

നായകനും വില്ലനും തമ്മിലുള്ള പ്രശ്നങ്ങൾക്ക് കാരണമായ ഓട്ടിസം ബാധിച്ച കുട്ടിയെ പറ്റിയുള്ള പരാമർശമാണെങ്കിൽ വില്ലനോടൊപ്പം നില്ക്കാൻ നമ്മുക്ക് തോന്നാം. ഈ പരാമർശം വിവാദമായതോടെ ചില മാറ്റങ്ങൾ വരുത്തിയെന്ന് പറഞ്ഞെങ്കിലും പഴയ അതേ അർത്ഥം തന്നെയാണ് ഇപ്പോഴും നിലനില്ക്കുന്നത്.ഇതിനെ പറ്റി വിവാദങ്ങൾ പലതും നടന്നെങ്കിലും സിനിമയിലെ ചില രംഗങ്ങളെ വിവാദമാക്കേണ്ട ചില മത സംഘടനകളുടെ മൗനം എന്താണെന്ന് മനസ്സിലാക്കുന്നില്ല. പുരോഹിതനെയൊക്കെ തല്ലുന്ന സീനിന് തിയറ്ററിൽ ഇരുട്ടിൽ നിന്ന് വന്ന കയ്യടിയും ആർപ്പ് വിളികളും മലയാളിയുടെ മാറ്റങ്ങളെ അടിവരയിടുന്നുണ്ട്.

വലിയ സംഭവമാണെന്ന ധാരണയിൽ ടിക്കറ്റെടുക്കാതെ കയറിയാൽ നമ്മുക്ക് കുറേ വർഷങ്ങളായി ലഭിക്കാതിരുന്ന നല്ല നാടൻ തല്ല് പടം കണ്ടിറക്കാം. പൃഥിയുടെ ഒറ്റയാൻ പ്രകടനം അതിനിടയിൽ കലാഭവൻ ഷാജോൺ മാത്രമാണ് നമ്മുടെ മനസ്സിൽ കയറുന്നത് . രണ്ടെണ്ണം കൊടുക്കാൻ തോന്നുന്ന വില്ലൻ പോലീസായി അദ്ദേഹം തിളങ്ങിയിട്ടുണ്ട്. സംഘടന രംഗങ്ങൾ, അതിന് കരുത്തേക്കുന്ന BGM, കളർ ഫുള്ളായ ഫ്രെയിമുകൾ ഇതൊക്കെ സിനിമയുടെ നല്ല വശങ്ങളാണ്.

തിരകഥയിലെ കരുത്ത് കുറവും, സീമയ്ക്ക് മല്ലിക സുകുമാർ നലകിയ ശബ്ദവും ,സിനിമയിലെ ഗാനങ്ങളും സിനിമയുടെ നെഗറ്റീവ് ആയി പറയാം. വലിയ പ്രതിസന്ധിയിലും തിയറ്ററുകളിൽ തുടർച്ചയായി നാല് വിജയങ്ങൾ സ്വന്തമാക്കി പൃഥിരാജ് എന്ന നടൻ്റെ തേരോട്ടം ഇതിനിടയിൻ പറയാതെ പോകുന്നത് ശരിയല്ല. എല്ലാത്തരം റോളുകളും തനിക്ക് ചേരുമെന്നത് വീണ്ടും വീണ്ടും തെളിയിക്കുകയാണ് കടുവയിലൂടെ അദ്ദേഹം.

Leave a Reply
You May Also Like

ദസറ ആശംസകൾ അറിയിച്ച് പുതിയ പോസ്റ്റർ പുറത്തുവിട്ടു ‘ഹനു-മാൻ’ ടീം ! തേജ സജ്ജയാണ് നായകൻ, ചിത്രം 2024 ജനുവരി 12ന് റിലീസ്.

ദസറ ആശംസകൾ അറിയിച്ച് പുതിയ പോസ്റ്റർ പുറത്തുവിട്ടു ‘ഹനു-മാൻ’ ടീം ! ചിത്രം 2024 ജനുവരി…

അഭിനയരംഗത്തെത്താൻ കഷ്ടപ്പെട്ട ഒരാൾ പതിയെ വിജയം കണ്ട് തുടങ്ങുമ്പോൾ സന്തോഷമുണ്ട്

Praveen Prabhakar “Acting is my Happy Agony ” അധ്രി ജോയുടെ ഇൻസ്റ്റാഗ്രാം പ്രൊഫൈലിലെ…

സിനിമാ തിരക്കുകൾക്കു ഇടവേള നൽകി നാട്ടിൽ ഓണാഘോഷങ്ങളിലേക്ക് (എന്റെ ആൽബം -72)

സിനിമയിൽ നാല് പതിറ്റാണ്ടോളം അസിസ്റ്റന്റ് ഡയറക്റ്റർ, സ്ക്രിപ്റ്റ് റൈറ്റർ എന്നീ നിലങ്ങളിൽ പ്രവർത്തിച്ച കലാകാരനാണ് ഗോപിനാഥ്‌…

നടി മഹാലക്ഷ്മിയുടെ ഭർത്താവും നിർമ്മാതാവുമായ രവീന്ദർ ചന്ദ്രശേഖരൻ അറസ്റ്റിൽ

വ്യവസായിയിൽ നിന്ന് 16 കോടി തട്ടിയെടുത്ത കേസിൽ സീരിയൽ നടി മഹാലക്ഷ്മിയുടെ ഭർത്താവും നിർമ്മാതാവുമായ രവീന്ദറിനെ…