ബലാത്സംഗം ചെയ്ത മൂന്നുപേരെ പാർട്ടിയിലേക്ക് തിരിച്ചെടുത്തു കഴിഞ്ഞു, പക്ഷെ ശശിധരനെ പോലുള്ളവർ ?

94

Bibith Kozhikkalathil

റേഷൻ കടയിൽ തൻറെ ബിപിഎൽ കാർഡുമായി അരിക്ക് വേണ്ടി നിൽക്കുന്ന ഈ മനുഷ്യൻ കേരളത്തെ ഇളക്കിമറിച്ച പ്രാസംഗികൻ ആയിരുന്നു. ഡിവൈഎഫ്ഐയുടെ സംസ്ഥാന സെക്രട്ടറിയായിരുന്നു. സിപിഐഎമ്മിൻറെ സംസ്ഥാന കമ്മിറ്റി അംഗമായിരുന്നു. സഖാവ് ടീ ശശിധരൻ. എസ്എഫ്ഐ സംസ്ഥാന ഭാരവാഹി ആകാതെ ഡിവൈഎഫ്ഐ നേതാവായ വ്യക്തിയാണ് സഖാവ് ടീ.ശശിധരൻ.കേരളത്തെ ഇളക്കിമറിച്ച പ്രാസംഗികനായിരുന്നു വൈക്കം വിശ്വൻ എന്ന് കേട്ടിട്ടുണ്ട്, ആവേശകരമായി പ്രസംഗിച്ച എം വി രാഘവൻ വരെയുള്ള ആളുകൾ. ഇവരുടെയൊന്നും പ്രസംഗം നേരിൽ കേട്ടിട്ടില്ല.

T Sasidharan for LDF - YouTubeഒട്ടും ആകർഷകമല്ലാതെ വാക്കുകൾ വിക്കിവിക്കി പുറത്തേക്കു വരുന്ന സഖാവ് ഇഎംഎസിനെ ഒരുപാട് തവണ കേട്ടിട്ടുണ്ട്. ആ പ്രസംഗം സാകൂതം നിശബ്ദരായി കേട്ടിരിക്കുന്ന ജനലക്ഷങ്ങളെ കണ്ടിട്ടുണ്ട്. ഇഎംഎസിനെപ്പോലെ ജനകോടികളെ ആകർഷിച്ച വേറെ നേതാവ് ഉണ്ടോ എന്ന് സംശയമാണ്.കേട്ട പ്രസംഗങ്ങളിൽ തികച്ചും വ്യത്യസ്തവും ആകർഷകവും സമഗ്രവും പാണ്ഡിത്യപരവും സഖാവ് ശശിധരൻറെത് തന്നെ. സംഘടനാ സമ്മേളനങ്ങളിലാകട്ടെ പൊതുവേദികളിലാകട്ടെ കുമാരനാശാൻറെയും വൈലോപ്പള്ളിയുടെയും കവിതകൾ ഉൾപ്പെടെ കോർത്തിണക്കി അനർഗളമായി ഒഴുകുന്ന നിർഝരിപോലെ ധവളഗിരിയിലെ ഉത്തുംഗങ്ങളിൽ നിന്നും പൊട്ടിച്ചിതറുന്ന മഹാപ്രവാഹമായി.

വിഭാഗീയതക്ക് എന്ത് നയം?, വിഭാഗീയത പ്രസവിക്കുന്നത് വിഭാഗീയത തന്നെ, താന്‍  ഇപ്പോള്‍ സ്ഥാനങ്ങള്‍ ആഗ്രഹിക്കുന്നില്ല'; പ്രതികരണങ്ങള്‍ക്ക് ...ആരാകിലെന്ത് മിഴിയുള്ളവർ നോക്കി നിന്നിടും എന്നു പറഞ്ഞതുപോലെ കേട്ടുപോയാൽ പെട്ടുപോകും.യുക്തിയുക്തമായതെല്ലാം യാഥാർത്ഥ്യമാണ്… യാഥാർഥ്യമായതെല്ലാം യുക്തിയുക്തവും.പ്രസംഗിക്കുന്ന ശശിധരൻ യാഥാർഥ്യമായത് പോലെ തന്നെയാണ് റേഷൻ കടയിൽ നിൽക്കുന്ന ശശിധരനും. ബലാത്സംഗം ചെയ്ത മൂന്നുപേരെ പാർട്ടിയിലേക്ക് തിരിച്ചെടുത്തു കഴിഞ്ഞു. കഴിഞ്ഞ 17 വർഷമായി താൻ ക്വാറൻ്റൈനിൽ ആയിരുന്നുവെന്ന് ഈയിടെ ശശിധരൻ ഒരു ഇൻറർവ്യൂവിൽ പറഞ്ഞുകേട്ടപ്പോൾ വല്ലാത്ത പ്രയാസം തോന്നി. എന്താണ് ശശിധരൻ ചെയ്ത കുറ്റം എന്ന് കേരളീയസമൂഹം അറിയേണ്ടതുണ്ട്.കൊയ്തെടുത്ത തലകളെക്കാൾ ദയനീയമാണ് ദയാവധം കാത്തുനിൽക്കുന്ന ജീവനുകൾ.