പൊതുവിദ്യാഭ്യാസത്തിലെ ഒരു കുട്ടി ഇംഗ്ലീഷ് ട്രാൻസലേഷൻ നടത്തിയത് കേരളീയവിദ്യാഭ്യാസം നേടിയ നേട്ടങ്ങളുടെ തുടർച്ചതന്നെയാണ്

155

Bibith Kozhikkalathil

രാഹുൽഗാന്ധിയുടെ മുത്തശ്ശിയും മുതുമുത്തഛനും അഛനും ഭരിച്ചയിടമാണ് ഈ ഇന്ത്യ. അവരിൽ പലരും അതത് കാലങ്ങളിൽ ഉയർത്തിയ മുദ്രാവാക്യങ്ങളായിരുന്നു ഗരീബീ ഹഠാവോ ബേക്കാരി ഹഠാവോ എന്നൊക്കെ…… ഏതാണ്ട് അഞ്ചുപതിറ്റാണ്ട് ഭരിച്ചിട്ടും സ്കൂളുകൾ കാണാതെ പൊഴിഞ്ഞുപോകുന്ന വിദ്യാർഥികൾ ലോകത്ത് ഏറ്റവുമധികമുള്ള രാജ്യങ്ങളിൽ ഒന്നായിത്തന്നെ ഇന്ത്യ തുടരുകയാണ്.

സ്കൂളുകൾ കണ്ടവരെ കാണാത്തവരുള്ള ഉത്തരേന്ത്യപോലുള്ള സംസ്ഥാനങ്ങളിൽനിന്നും എന്തു വ്യത്യാസമാണ് ഇങ്ങുതെക്കേയറ്റത്തു സ്ഥിതിചെയ്യുന്ന കേരളത്തിനുള്ളതെന്ന് ഫെബിനയുടെ നേട്ടത്തിന് കാരണക്കാരാണ് തങ്ങളെന്ന് മത്സരിച്ച് അവകാശവാദമുന്നയിക്കുന്നവർ ആലോചിക്കുന്നത് നല്ലതായിരിക്കും.

കേരളത്തിലെ ക്രിസ്ത്യൻ മിഷണറിമാരും കേരളീയ നവോത്ഥാന പ്രസ്ഥാനങ്ങളും തുടർന്നുവന്ന കമ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിൽ എല്ലാ പഞ്ചായത്തുകളിലും സ്ഥാപിച്ച ഹൈസ്കൂളുകളും പ്രൈമറി സ്കൂളുകളും താലൂക്ക് തലങ്ങളിൽ സ്ഥാപിക്കപ്പെട്ട കോളേജുകളുമാണ് ഇത്തരമൊരു നേട്ടത്തിനിടയാക്കിയത്. ഇതിൽ സർക്കാർ മേഖലയിലെന്നപോലെ എയ്ഡഡ് മേഖലയുടെ പങ്കും നിസ്തുലമാണ്.

പൊതുവിദ്യാഭ്യാസത്തിലെ ഒരു കുട്ടി ഇംഗ്ലീഷ് ട്രാൻസലേഷൻ നടത്തിയത് കേരളീയവിദ്യാഭ്യാസം നേടിയ നേട്ടങ്ങളുടെ തുടർച്ചതന്നെയാണ്. കുട്ടിയുടെ വ്യക്തിപരമായ മിടുക്കുകൂടി കണക്കിലെടുക്കണം. അതല്ലേൽ കേരളീയ വിദ്യാഭ്യാസത്തെക്കുറിച്ചുള്ള തെറ്റായ വിലയിരുത്തലിലേക്കാണ് അത് നമ്മെക്കൊണ്ടുചെന്നെത്തിക്കുക. കാരണം മലയാളംപോലും നേരാംവണ്ണം അറിയാത്തവരാണ് നമ്മുടെ കുട്ടികൾ.

രാഹുൽഗാന്ധിക്ക് ജീവിതത്തിൽ മറക്കാനാവാത്ത അനുഭവമായിരിക്കും ഇതെന്നകാര്യത്തിൽ തർക്കമില്ലെന്ന് ആ മുഖത്തെ ആരാധന വ്യക്തമാക്കുന്നുണ്ട്. ഇക്കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പുകാലത്ത് കേരളത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളില്ലേ എന്നു രമേശന്റെ ചോദ്യം ആവർത്തിച്ച രാഹുലിന് കിട്ടിയ ഏറ്റവും നല്ല മറുപടിയാണ് ഇത്.
സഫ ഫെബിന്
അഭിനന്ദനങ്ങൾ.