മനുസ്മൃതി സംബന്ധിച്ച വളരെ അഗാധമായ പഠനംനടത്തിയ വ്യക്തിയായിരുന്നു അംബേദ്ക്കർ, അതുകൊണ്ടാണ് അത് അദ്ദേഹം കത്തിച്ചുകളഞ്ഞതും

67

Bibith Kozhikkalathil

മനുസ്മൃതി
സവർക്കർ, അംബേദ്ക്കർ

ഹിന്ദുക്കൾക്ക് മനുസ്മൃതി എത്രമാത്രം പവിത്രവും വിശുദ്ധവുമാണെന്ന് ഹിന്ദുത്വത്തിന്റെ താത്വികാചാര്യനും മാർഗദർശിയുമായ സവർക്കറുടെ താഴെ ചേർക്കുന്ന വാക്കുകളിൽ നിന്നും മനസിലാക്കാം

“നമ്മുടെ ഹിന്ദുരാഷ്ട്രത്തിന് വേദങ്ങൾ കഴിഞ്ഞാൽ ഏറ്റ ആരാധനായോജ്യമായ വിശുദ്ധ ഗ്രന്ഥമാണ് മനുസ്മൃതി. പ്ര ചീനകാലം മുതൽ തന്നെ അത് നമ്മുടെ സംസ്കാരത്തിന്റെ പ്രയോഗത്തിന്റെയും അടിസ്ഥാനമായി തീർന്നു. നൂറ്റാണ്ടു കളായി ഈ ഗ്രന്ഥം നമ്മുടെ രാഷ്ട്രത്തിന്റെ ആത്മീയവും ദിവ്യവുമായ മുന്നേറ്റത്തിനുളള നിയമാവലിയാണ്. ഇന്നും കോടിക്കണക്ക് ഹിന്ദുക്കൾ അവരുടെ ജീവിതത്തിലും പ്രയോഗങ്ങളിലും പിന്തുടരുന്ന നിയമങ്ങൾ മനുസ്മൃതിയെ അടിസ്ഥാനമാക്കിയുള്ളതാണ്. ഇന്ന് മനുസ്മൃതി ഹിന്ദു നിയമമാണ്.ഹിന്ദുക്കൾ അവരുടെ ജീവിതത്തിലും പ്രയോഗങ്ങളിലും മുന്നേറ്റത്തിനുളള നിയമാവലിയാണ്. ഇന്ന് മനുസ്മൃതി ഹിന്ദു നിയമമാണ്.”

മനുസ്മൃതിയിലെ ഏതാനും നിയമങ്ങൾ ചുവടെ ചേർക്കുന്നു.

 1. ദിവ്യമായ ലോകങ്ങളുടെ സമ്പൽസമൃദ്ധിക്കായി ബ്രാഹ്മണൻ, ക്ഷത്രിയൻ, വൈശ്യൻ, ശൂദ്രൻ എന്നിവർ യഥാക്രമം ബ്രഹ്മാവിന്റെ വായ, കരം, തുടകൾ, പാദങ്ങൾ എന്നിവിടങ്ങളിൽ നിന്നും ഉത്ഭവിച്ചു.. (1/31)
 2. ഈ (മറ്റ്) മൂന്ന് ജാതികളെയും വിനയപൂർവം സേവിക്കുന്നത് മാത്രമാണ് പ്രഭു ശൂദ്രന് നിഷ്കർഷിച്ചിട്ടുള്ള തൊഴിൽ. (1/91).

3.ബ്രാഹ്മണന്റെ പേരിന്റെ ആദ്യഭാഗം ശുഭസൂചകവും ക്ഷതിയന്റേത് അധികാരവുമായി ബന്ധപ്പെട്ടതും വൈശ്യന്റേത് സമ്പത്തുമായി ബന്ധപ്പെട്ടതും, എന്നാൽ, ശൂദ്രന്റേത് അപലപനീയമായതും ആയിരിക്കട്ടെ. (1/31)

 1. നിയമം തീർപ്പാക്കാൻ ഒരു ശൂദ്രനെ ആശ്രയിക്കുന്ന രാജാവ്, നോക്കി നിൽക്കേ, രാജ്യം ചതുപ്പിൽ ഒരു പശുവിനെപ്പോലെ ആഴത്തിൽ ആണ്ടുപോകും. (VIII/21)

5.ശൂദ്രർ ധാരാളമുള്ളതും നാസ്തികരും ദ്വിജൻമാരിലെ അഗതികൾ നിറഞ്ഞതുമായ രാജ്യം വൈകാതെ നശിച്ചുപോവുകും ദുര്ഭിക്ഷതയും രോഗങ്ങളും ബാധിക്കുകയും ചെയ്യും. (VIII/22)

 1. ഒരു വട്ടം പിറന്ന ശൂദൻ ദ്വിജനെ ആക്ഷേപിക്കുന്ന പക്ഷം അവന്റെ നാവ് ഛേദിച്ചുകളയണം.കാരണം താഴ്ന്ന ഉൽപ്പത്തിയാണവന്റേത്. (VII27)

7.അവൻ ധിക്കാരപൂർവം ദ്വിജന്റെ ജാതിയും പേരും പറയുന്ന പക്ഷം പത്തംഗുലം നീളമുള്ള പഴുപ്പിച്ച ഇരുന്പാണി അവന്റെ തൊണ്ടയിൽ 1കുത്തിയിറക്കണം (VIII/271)

 1. അവൻ ധിക്കാരപൂർവം ബ്രാഹ്മണരെ അവരുടെ ചുമതലകളെക്കുറിച്ച് പഠിപ്പിക്കുകയാണെങ്കിൽ രാജാവ് അവന്റെ വായയിലും ചെവികളിലും തിളച്ച എണ്ണയൊഴിക്കണം. (VIII/272)

9.ഏത് അവയവം കൊണ്ടാണോ താഴ്ന്നജാതിക്കാരൻ ഉയർന്ന മൂന്ന് ജാതിക്കാരനിലൊരുവനെ ക്ഷതപ്പെടുത്തിയത്, ആ അവയവം ഛേദിച്ചുകളയണം. അതാണ് മനു പഠിപ്പിക്കുന്നത് (VIII/279).

 1. തന്റെ കരമോ വടിയോ ഉയർത്തുന്ന ശൂദ്രന്റെ കരം ചേദിച്ചുകളയണം. കോപം മൂലം കാലുകൊണ്ട് തൊഴിക്കുന്നവന്റെ പാദങ്ങൾ മുറിച്ചുകളയണം (VIII/280)

11.മേൽജാതിക്കാരനൊപ്പം അവന്റെ അതേ ഇരിപ്പിടത്തിൽ ഇരിക്കാൻ ശ്രമിക്കുന്ന താഴ്ന്ന ജാതിക്കാരന്റെ പൃഷ്ഠത്തിൽ ചാപ്പകുത്തി നാടു കടത്തുകയോ രാജാവ് അവന്റെ പൃഷ്ഠഭാഗം ചോദിക്കുകയോ വേണം. (VIII/281).

 1. അഹങ്കാരം മൂലം ശൂദൻ മേൽജാതിക്കാരന്റെ കേശത്തിൽ പിടിച്ചാൽ യാതൊരു വൈമനസ്യവുമില്ലാതെ രാജാവ് അവന്റെ കരം ചോദിക്കണം. അതുപോലെ പാദത്തിലോ, താടിയിലോ, കണ്ഠത്തിലോ പിടിച്ചാലും അങ്ങനെ ചെയ്യണം. (VIII/283)

13, (ധിക്കാരം മൂലം) (മേൽജാതിക്കാരന് മേൽ അവൻ തുപ്പുകയാണെങ്കിൽ (രാജാവ് അവന്റെ രണ്ട് ചുണ്ടുകളും ചേദിച്ചു കളയട്ടെ. അവൻ (അവന് മേൽ) മൂത്രമൊഴിക്കുകയാണെങ്കിൽ ലിംഗവും അധോവായു വിട്ടാൽ ഗുദവും ഛേദിക്കണം. (VIII/282)

 1. ബ്രാഹ്മണനല്ലാത്ത ഒരുവൻ വ്യഭിചരിച്ചാൽ അവൻ മരണശിക്ഷ അനുഭവിക്കണം. എന്തായാലും നാല് ജാതികളിലെയും ഭാര്യമാരെ എല്ലായ്പ്പോഴും ശ്രദ്ധാപൂർവം സംരക്ഷിക്കേണ്ടതാണ്. (VIII/359)
 • മേൽജാതിക്കാരിയായൊരു കന്യകയുമായി ലൈംഗിക ബന്ധത്തിലേർപ്പെടുന്ന താഴ്ന്ന ജാതിക്കാരൻ മരണശിക്ഷ അനുഭവിക്കണം. തുല്യജാതിയിലുള്ള കന്യകയുമായി ലൈംഗിക ബന്ധത്തിലേർപ്പെടുന്നവൻ അവളുടെ പിതാവ് ഇച്ഛിക്കുന്ന പക്ഷം, സ്ത്രീധനം നൽകിയാൽ മതി. (VIII/366)
 • സംരക്ഷിക്കപ്പെടുന്നവളോ അല്ലാത്തവരോ ആയ,ദ്വിജജാതി യിൽപ്പെട്ട ഒരു സ്ത്രീയുമായി ലൈംഗിക ബന്ധത്തിലേർപ്പെടുന്ന ഒരു ശൂദ്രനെ താഴെപറയുന്ന പ്രകാരം ശിക്ഷിക്കണം. അവൾ സംരക്ഷിക്കപ്പെട്ടവളല്ലെങ്കിൽ കുറ്റകൃത്യത്തിനുപയോഗിച്ച ശരീരഭാഗവും അവന്റെ എല്ലാ സ്വത്തുക്കളും നഷ്ടപ്പെടണം, അവൾ സംരക്ഷിക്കപ്പെടുന്നവളാണെങ്കിൽ അവന്റെ ജീവനുൾപ്പെടെ സകലതും. (VII/ 374)

 • ഒരു ബ്രാഹ്മണന് വധശിക്ഷയ്ക്ക് പകരം ശിരസ്സ് മുണ്ഡനം ചെയ്യാൻ വിധിച്ചിരിക്കുന്നു. എന്നാൽ, മറ്റ് ജാതികളിലെ പുരുഷന്മാർക്ക് വധശിക്ഷ വിധിച്ചിരിക്കുന്നു. (VIII/379)

 • 18.(സാധ്യമായ) സകലകുറ്റങ്ങളും ചെയ്താലും അവൻ ഒരിക്കലും ഒരു ബ്രാഹ്മണനെ കൊല്ലാതിരിക്കട്ടെ. അത്തരമൊരു കുറ്റവാളിയെ അവന്റെ സകലസ്വത്തുക്കളോടും ഉടലിന് യാതൊരു ക്ഷതവുമേൽപ്പിക്കാതെ നാടുകടത്തട്ടെ. (VII/380) 19. യജമാനനാൽ മോചിപ്പിക്കപ്പെട്ടാലും ഒരു ശൂദ്രൻ അവന്റെ അടിമത്തത്തിൽ നിന്നും മോചിതനാവുകയില്ല. അത് (അടിമത്തം) അവനിൽ അന്തർലീനമായിട്ടുള്ളതിനാൽ ആർക്കാണ് അവനെ മോചിപ്പിക്കാനാവുക. (VIII/414)

  മനുസ്മൃതി സംബന്ധിച്ച വളരെ അഗാധമായ പഠനംനടത്തിയ വ്യക്തിയായിരുന്നു അംബേദ്ക്കർ അതുകൊണ്ടാണ് അത് അദ്ദേഹം കത്തിച്ചുകളഞ്ഞതും. ഹിന്ദുത്വത്തെക്കുറിച്ച് അംബേദ്ക്കർ പറയുന്നത് നോക്കൂ.

  “ഹൈന്ദവീയത ഐക്യത്തിന് പകരം വിഭജനമാണ് പഠിപ്പിക്കുന്നത് എന്നത് ഏവർക്കും അറിയുന്ന വസ്തുതയാണ്. കൂടിക്കലരാതിരിക്കുകയും സകലതിലും വിഭജനം ഏർപ്പെടുത്തുകയും എന്നതാണ് ഹിന്ദുവെന്നാൽ അർഥം. ഒരുപക്ഷെ പ്രഛന്നമായി സത്തയെ മറച്ചുകൊണ്ട് ജാതിയെയും അയിത്തത്തിനേയും ഉയർത്തിപ്പിടിക്കുന്ന തരത്തിലുള്ളതാണ് ഹൈന്ദവീയതയിൽ സാധാരണയായി ഉപയോഗിക്കുന്ന ഭാഷ. ഹൈന്ദവീയതയുടെ യഥാർഥ സത്ത വിഭജിക്കുന്നതിനാലാണ്. അത് തർക്കമറ്റ സംഗതിയാണ്. ജാതിയും അയിത്തവും എന്തിന് വേണ്ടി നിലകൊള്ളുന്നു ? പ്രകടമായിത്തന്നെ വിഭജനത്തിന് വേണ്ടിയാണ്. വിഭജനത്തിന്റെ മറ്റൊരു പേരു മാത്രമാണ് ജാതി. സമുദായത്തെ സമുദായത്തിൽ നിന്നും വിഭജിക്കുന്നതിന്റെ മൂർധന്യാവസ്ഥയാണ് അയിത്തം.

  യഥാർഥത്തിൽ ഹിന്ദുക്കളും അയിത്തക്കാരും മുള്ളുകമ്പിയാൽ തീർത്ത വേലി കൊണ്ടാണ് വിഭജിക്കപ്പെട്ടിരിക്കുന്നത്. ആ വേലി മുറിച്ചുകടക്കാൻ അയിത്തക്കാരെ ഒരിക്കലും അനുവദിച്ചിട്ടില്ലെന്ന് മാത്രമല്ല, അത് എന്നെങ്കിലും സാധിക്കുമെന്ന് അവർക്ക് പ്രതീക്ഷിക്കാനുമാവില്ല. പൊതുവായി പറഞ്ഞാൽ, ഹൈന്ദവീയതയും സാമൂഹ്യമായ ഐക്യവും അന്യോന്യം പൊരുത്തപ്പെടുന്നവയല്ല. സത്താപരമായി, ഹൈന്ദവീയത സാമൂഹികമായ വിഭജനത്തിൽ വിശ്വസിക്കുന്നു. സാമൂഹികമായ അനൈക്യമെന്ന് മറ്റൊരു പേരുള്ള അത് സാമൂഹ്യവിഘടനം സൃഷ്ടിക്കുക പോലും ചെയ്യുന്നു. ഹിന്ദുക്കൾക്ക് ഒന്നായിത്തീരാൻ ആഗ്രഹമുണ്ടെങ്കിൽ അവർ ഹൈന്ദവീയതയെ കയ്യൊഴിയേണ്ടതാവശ്യമാണ്.”

  ഒരു ഹിന്ദുവായി ജനിച്ച താൻ ഹിന്ദുവായി മരിക്കില്ലെന്നു പ്രഖ്യാപിച്ച അംബേദ്കർ, 1956ൽ ആ മതം ഉപേക്ഷിച്ച് ബുദ്ധമതം സ്വീകരിക്കുകയുണ്ടായി.മനുസ്മൃതി കേരളത്തിൽ പാഠ്യപദ്ധതിയാക്കിയാൽ അത് ഗുണമാണോ ദോഷമാണോ ചെയ്യുക. പലപ്പോഴും ഇതൊക്കെ വായിക്കപ്പെടാതെയാണ് കത്തിക്കുന്നത്. വായിച്ചാൽ സ്വാഭാവികമായും ഇതുസംബന്ധിച്ച ധാരണ ജനങ്ങൾക്ക് ലഭിക്കും. അംബേദ്ക്കർ ഇത് വായിച്ചതുകൊണ്ടാണ് കത്തിച്ചത്. എന്താണ് ഇവിടെ നിലനിന്ന വ്യവസ്ഥയെന്നു കൊട്ടിഘോഷിക്കപ്പെടുന്ന ഈ പുസ്തകമെന്താണെന്നെങ്കിലും ആളുകൾ മനസ്സിലാക്കട്ടെ.