ആകാവുന്നതിലധികം നിയന്ത്രിക്കപ്പെടുന്ന യുവാക്കൾ പലപ്പോഴും അനുരൂപകളായ കന്യകമാരാലല്ല, വേശ്യകാളാലായേക്കും ആകർഷിക്കപ്പെടുക

532

Bibith Kozhikkalathil

വ്യാസന്റെ ചിരി എന്നൊരു അധ്യായമുണ്ട് കുട്ടികൃഷ്ണമാരാരുടെ ‘ഭാരതപര്യടന’ത്തിൽ.പാണ്ഡവരുടെ വനവാസകാലത്ത് കൗശകിനദിയുടെതീരത്തുവെച്ച് ലോമശമഹർഷി യുധിഷ്ഠിരനോട് പറയുന്ന കഥ.ഈ കഥയാണ് ഉജ്ജ്വലമായ കാവ്യമായി എം.ടിയും ഭരതനും അഭ്രപാളികളിലേക്ക് പകർന്നത്. ഇവിടേയും വില്ലൻ ബ്രാഹ്മണൻ തന്നെ.അംഗരാജ്യത്ത് ബ്രാഹ്മണശാപത്താൽ മഴപെയ്യുന്നില്ല.
“ഏതോ ഒരു ബ്രാഹ്മണനോട് രാജാവ് ദുർമുഖം കാട്ടിയതിന് ഈ രാജ്യത്തെയാകെ അടക്കിശപിച്ചവരല്ലേ നിങ്ങളെന്ന്” വൈശാലി പുരോഹിത പുത്രനോട് പറയുന്നുണ്ട്, സിനിമയിൽ.

ബ്രാഹ്മണകുമാരനുമായുള്ള ഉജ്ജ്വലമായ സംവാദം നടക്കുന്നുണ്ട് വൈശാലിയുമായി, സിനിമയുടെ തുടക്കത്തിൽ. കൊടുംതാപസ്സിയായ വിഭാണ്ഡകൻ ഒരിക്കൽ ഉർവശി കുളിക്കുന്നതു കണ്ട് നദിയിൽ സ്ഖലിക്കുകയും ആ വെള്ളംകുടിച്ച മാൻപേട ഒരു കുട്ടിയെ പ്രസവിക്കുകയും ചെയ്തതാണല്ലോ ഋഷ്യശൃംഗൻ.തനിക്ക് പറ്റിയ അമളി പറ്റാതിരിക്കാനാണ് മകനെ പുറംലോകവുമായോ സ്ത്രീകളുമായോ ബന്ധമില്ലാതെ വിഭാണ്ഡകൻ ആശ്രമത്തിൽ കഠിന ചിട്ടയോടെ വളർത്തിയത്.

Malayalam Classic Movie Vaisali Romantic Scene | Bharathan | Suparna Anand  & Sanjay Mitra | Full HD - YouTubeഅംഗരാജ്യത്ത് മഴപെയ്യണമെങ്കിൽ ഋഷ്യശൃംഗനെ നാട്ടിലെത്തിക്കണം. അതിനായി രാജ്യത്തെ വേശ്യകളെയാണ് രാജാവ് സമീപിക്കുന്നത്. തോണികളിൽ കൃത്രിമമായ ആശ്രമം നിർമ്മിച്ച് അവർ ഋഷ്യശൃംഗനെത്തേടിപ്പോവുകയാണ്. വിഭാണ്ഡകനില്ലാത്തനേരം നോക്കി വൈശാലി ഋശ്യശൃംഗനുമായി അടുക്കുകയും അയാൾക്ക് മദ്യമുൾപ്പെടെ നൽകുകയും ചെയ്തു. അയാളോടൊപ്പം മുട്ടിയുരുമ്മി കളിക്കുകയും ചെയ്യുന്നുണ്ട്. സിനിമയിൽ ഭരതൻ ചെയ്യുന്നത് കുട്ടികൃഷ്ണമാരാർ തന്റെ തൂലികയിൽ നിർവഹിച്ചതുതന്നെയാണ്. മേൽവസ്ത്രമുണ്ടെന്നുമാത്രം.

വിഭാണ്ഡകൻ തിരിച്ചുവരുന്പോൾ കാണുന്നത്. ആശ്രമത്തിലെ പതിവുരീതികളെല്ലാം മുടക്കി മനോരാജ്യത്തിലാണ്ടുകിടക്കുന്ന മകനെയാണ്. കാര്യമന്വേഷിച്ചപ്പോഴാണ് അവിടെ പുറത്തുനിന്നാരോ വന്നതായും മകൻറെ വിവരണത്തിൽ അതൊരു സ്ത്രീയാണെന്നും മനസ്സിലാക്കുന്നത്. അവർ പിശാചുക്കളാണെന്നും നിനക്ക് കുടിക്കാൻ തന്നത് മദ്യമാണെന്നും അത് പാപമാണെന്നുമൊക്കെപ്പറഞ്ഞ് മകനെ പേടിപ്പിക്കാൻ നോക്കുന്നുണ്ട് വിഭാണ്ഡകൻ.

POSTSCRIPTm: 25 MEMORABLE PERFORMANCES BY NON-MALAYALI ACTORS in Malayalam  filmsപക്ഷേ അഛന്റെ എല്ലാ നിയന്ത്രണങ്ങളേയും തട്ടിമാറ്റി മകൻ അവളോടൊപ്പം അംഗരാജ്യത്തേക്ക് പുറപ്പെടുകയും അവിടെ മഴപെയ്യുകയും രാജാവിന്റെ മകൾ ശാന്തയെ വിവാഹം ചെയ്തുവെന്നുമാണ് കഥ.കോപാകുലനായ വിഭാണ്ഡകൻ അംഗരാജ്യത്ത് വരികയും വഴിയിലുടനീളം അദ്ദേഹത്തെ സമ്മാനങ്ങളും ഭൂവിഭാഗങ്ങളും നൽകി സ്വീകരിക്കാൻ ഏർപ്പാട് ചെയ്ത രാജാവിന്റെ ബുദ്ധിയിൽ വിഭാണ്ഡകൻ വീഴുകയും കൊട്ടാരത്തിലെത്തുന്പോഴേക്കും കോപം തണുക്കുകയും ചെയ്യുന്നുണ്ട്.
കഥ പറഞ്ഞശേഷം കുട്ടികൃഷ്ണമാരാർ ഇങ്ങനെ പറയുന്നുണ്ട് :

“ഭഗവാൻ വേദവ്യാസൻ ഈ ചെറുകഥയിൽ ഒന്നു പൊട്ടിച്ചിരിച്ചിട്ടുള്ളത് ആർക്കും കാണാം. അത് എവിടെച്ചെന്ന് കൊള്ളുന്നു.?”
ഋഷ്യശൃംഗനെ നാഗരിക വ്യവഹാരങ്ങളിലും കാമവിഷയങ്ങളിലും ഇത്രമാത്രം മൂഢനാക്കിത്തീർത്ത വിഭാണ്ഡകന്റെ നേർക്കാണ് വ്യാസന്റെ പരിഹാസം ചെന്നുകൊള്ളുന്നത് എന്നാണ് മാരാർ പറയുന്നത്. വിഭാണ്ഡകൻ ഇന്പാച്ചി പേടി കാണിച്ചിട്ടും പഴുതുകിട്ടിയപ്പോൾ നിഷ്കൃഷ്ട നിരോധനങ്ങളുടെ നിസ്സാരതയെ ഉദാഹരിക്കുകയാണ് കവി ചെയ്തതെന്നും അളവറ്റ സന്പത്തും മറ്റും കൈവന്നതോടെ സ്വന്തം കാമനകളെപ്പോലും അടക്കിനിർത്താൻ താപസിക്കു കഴിഞ്ഞില്ലെന്നും പറയുന്നു മാരാർ.
വ്യാസന്റെ ആ പരിഹാസം പിന്നീടെത്തിച്ചേരുന്നത് നമ്മിലേക്കാണെന്നുപറയുകയാണ് മാരാർ ചെയ്യുന്നത്.

“മനുഷ്യരിലുള്ള പ്രകൃതി പ്രേരണകളെ അനങ്ങരുതാത്തവിധം കെട്ടിയിട്ടാൽ തപസ്സ് -സദാചാരം, തനിയേ ശരിപ്പെട്ടുകൊള്ളുമെന്ന മിഥ്യാസങ്കൽപത്തിൽ കുട്ടികളെ കണ്ണും ചെവിയും പൊത്തി വളർത്തുകയും ഒടുക്കം ആ പ്രകൃതി പ്രേരണ അരുതാത്ത പഴുതുകളിലൂടെ തലനീട്ടി പലപ്പോഴും അവരെ അപകടത്തിൽപ്പെടുത്തിയാതായിക്കണ്ടു പകച്ചുപോകയും ചെയ്തുപോരുന്ന നമ്മുടെ സാമുദായിക ജീവിതത്തിലെ തമുറകളിലേയ്ക്കെല്ലാം അത് പരന്നൊഴുകുന്നു.

ആകാവുന്നതിലധികം നിയന്ത്രിക്കപ്പെടുന്ന യുവാക്കൾ പലപ്പോഴും അനുരൂപകളായ കന്യകമാരാലല്ല, വേശ്യകാളാലായേക്കും ആകർഷിക്കപ്പെടുക എന്ന ആപത്സൂചനകൂടി ഈ കഥയിൽ ഉൾച്ചേർന്നിരിക്കുന്നു.”വെന്നും ഋശ്യശൃംഗൻ വേശ്യയാൽ ആകർഷിക്കപ്പെട്ട് രാജാധികാരം കൈവന്നെങ്കിലും എല്ലാവർക്കും അത് കൈവരില്ലല്ലല്ലോ എന്നുമാണ് മാരാർപറയുന്നത്.

നിയമങ്ങൾക്കോ നിയന്ത്രണങ്ങൾക്കോ വ്യക്തിയുടെ കാമനകളെ നിയന്ത്രിക്കാൻ കഴിയില്ലെന്നുതന്നെയാണ് പറയാനുള്ളത്. പതിനെട്ട് വയസ്സിൽ ലൈംഗികബന്ധത്തിലേർപ്പെടാൻ സ്വാതന്ത്ര്യമുള്ള രാജ്യത്ത്, ഇരുപത്തിയൊന്നുവയസ്സാക്കി നിലവിലെ നിയമത്തെ മറികടക്കാനുള്ള ശ്രമമാണോ നടത്തുന്നതെന്ന സംശയം സ്വാഭാവികമായും ഉയരാവുന്നതാണ്. കാരണം ഇത് കൊണ്ടുവരുന്നത് ഹിന്ദുത്വഫാസിസ ശക്തികളാണ്. മോദിയാണ്. ബി.ജെ.പിയാണ്. അവരാകട്ടെ സ്ത്രീകൾ പുറത്തിറങ്ങാൻ പാടില്ലെന്നുപറയുന്നവരുമാണ്.