പെണ്ണുകാണാൻ ചെല്ലുന്ന ചെക്കനും കൂട്ടരും പെണ്ണിന്റെ വീടൊക്കെ ഒന്നുചുറ്റിനടന്നു കാണും. വീടും പെണ്ണിനെയും ഇഷ്ട്ടപ്പെട്ടാൽ മുക്കാൽ ഭാഗം തൃപ്തിയായി. പെണ്ണിന്റെ വീട്ടുകാരും അങ്ങനെതന്നെ. കല്യാണം ആലോചിക്കുമ്പോൾ തന്നെ വീടിനെക്കുറിച്ചു തിരക്കും. രണ്ടു നിലയാണെന്നു കേട്ടാൽ ‘ബഹുത് അച്ഛാ’. കുടുംബം സാമ്പത്തികശേഷി ഉള്ളതാണെന്ന് അപ്പോഴേ തീരുമാനിച്ചുകൊള്ളും.പല കേസുകളിലും ഇത് മുഴുവൻ ബാങ്ക് ലോൺ ആണെന്ന സത്യം ചെറുക്കന്റെ വീട്ടുകാർക്കല്ലേ അറിയൂ. ചെക്കനെ കണ്ടു തിരിച്ചു വീട്ടിൽ വരുമ്പോൾ പെണ്ണിന്റെ അമ്മ പറയും ”നമ്മുടെ പെങ്കൊച്ചിനു ചെന്നു കയറാൻ പറ്റിയ വീടാ”. കടത്തിൽ മുങ്ങി കൈകാലിട്ടടിക്കുന്ന ചെക്കന്റെ വീട്ടുകാർ ആ സമയം പറയുന്നത് ഇങ്ങനെയായിരിക്കും : ”വിവാഹസമ്മാനമായി കിട്ടുന്ന കാശുകൊണ്ട് കുറെ കടം വീട്ടി നമുക്ക് ജപ്തി ഒഴിവാക്കാം ”.അനഭിലഷണീയമായ പ്രവണതയാണെങ്കിലും, ഓരോ വ്യക്തിയുടേയും സമൂഹത്തിലെ നിലയും വിലയും നിശ്‌ചയിക്കുന്നത് വീടുകളുടെ വലുപ്പവും ഭംഗിയുമാണ് എന്ന പൊതുചിന്ത സമൂഹത്തിൽ ശക്തമാണ്.കാശൊരു പ്രശ്നമാക്കാതെ ലോൺ എടുത്തും ഇന്ന് പലരും കൊട്ടാരം പോലുള്ള വീടുകൾ പണിതുയർത്തുന്നു. അയൽക്കാരന്റെ വീടിനേക്കാൾ വലതുതായിരിക്കണം തന്റെ വീടെന്ന് ഓരോ മലയാളിയും ആഗ്രഹിക്കുന്നു. ഒപ്പം പുതുമയും കണ്ടെത്താനുള്ള ശ്രമങ്ങളായി . വീടിനുള്ളിൽ വെള്ളച്ചാട്ടം, മുറിയിൽ കണ്ണഞ്ചിപ്പിക്കുന്ന ലൈറ്റ് സംവിധാനങ്ങൾ, ഭിത്തിയിൽ അക്വേറിയം തുടങ്ങി പുതുമയുള്ള കാഴ്ചകൾ നിരവധി.വീടുകളുടെ മുന്നിലെ പൂന്തോട്ടം മനോഹരമായ കാഴ്ചയാണ്. സ്വന്തമായി ചെടികൾ നട്ടുപിടിപ്പിക്കുന്ന രീതി മാറി. ആവശ്യപ്പെടുന്ന ചെടികൾ കൊണ്ടുവന്നു പൂന്തോട്ടം ഒരുക്കിക്കൊടുക്കുന്നവർ ഇന്ന് ഏറെയുണ്ട്. നനയ്ക്കാൻ സ്പ്രിങ്ലർ സംവിധാനവും ഒരുക്കിക്കൊടുക്കും. വീട്ടുകാർ വെറുതെ നോക്കി ഇരുന്നാൽ മതി.തലചായ്ക്കാൻ ഒരിടം എന്നതിനപ്പുറം കാശുള്ളവർക്ക് പണക്കൊഴുപ്പ് കാണിക്കുന്നതിനുള്ള ഒരു ഉപാധി കൂടിയായി മാറി ഇന്ന് വീടുകൾ. ഡിമാൻഡ് കൂടിയതോടെ കമ്പി, സിമന്റ് അടക്കമുള്ള പല അടിസ്ഥാന നിർമാണ സാമഗ്രികൾക്കും തീവിലയായി. വാസയോഗ്യമായ വീടില്ലാത്ത എത്രയോ ആളുകൾ ഇന്നും കേരളസമൂഹത്തിലുണ്ട് എന്ന വസ്തുത കൂടി ഓർക്കണം. വീട്ടിൽ അനാവശ്യ ആർഭാടത്തിനായി ധൂർത്തടിക്കുന്ന പണത്തിന്റെ ഒരു ചെറിയ പങ്ക് ഇത്തരത്തിൽ വീടില്ലാത്തവർക്കായി മാറ്റിവയ്‌ക്കുന്നത് എത്ര നല്ല മാതൃകയായിരിക്കും…

കടപ്പാട്- സമൂഹമാധ്യമം (facebook)

Leave a Reply
You May Also Like

വീട്ടിൽ ഏറ്റവും മനസ്സമാധാനത്തൊടെ ഇരിക്കേണ്ട ഒരു സ്ഥലം മനസ്സമാധാനം കളയേണ്ട ഇടം ആകരുത്, വാൾ മൗണ്ട് ടൈപ്പ് സുരക്ഷിതമാണോ ?

വാൾ മൗണ്ട് കമോഡ് പൊട്ടി വീണ്‌‌ വീട്ടമ്മയ്ക് ഉണ്ടായ ദാരുണാന്ത്യ വാർത്തയുടെ പശ്ചാത്തലത്തിൽ എഴുതിയത്

മെയിൻ റോഡിന്റെ സൈഡിൽ വീടുവച്ചു കടത്തിൽ മുങ്ങിച്ചാകുന്ന മലയാളികൾ

മലയാളികൾ വീണ്ടിനു വേണ്ടി മരിക്കുന്നവരാണ്. കയ്യിലൊതുങ്ങുന്ന പൈസയ്ക്ക് വീടുവയ്ക്കാൻ അല്ല അമ്പതും അറുപതും ലക്ഷമൊക്കെ ലോണെടുത്തു…

വീട്ടിൽ നാം നിത്യം ഉപയോഗിക്കുന്ന ഏതാനും ഉപകരണങ്ങൾ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാം?

ഇപ്പോൾ സ്മാർട് അടുക്കളയുടെ കാലമാണ്. അരയ്ക്കാനും, പൊടിക്കാനും പാചകം ചെയ്യാനുമെല്ലാം സ്മാർട് യന്ത്രങ്ങൾ അടുക്കളയിൽ ഇടംപിടിച്ചു. പക്ഷേ ഇവ ഉപയോഗിക്കുമ്പോൾ ശ്രദ്ധിച്ചില്ലെങ്കിൽ കറണ്ട് ചാർജ് ഒരു ഷോക്കായി മാറാൻ സാധ്യതയുണ്ട്

എന്തുകൊണ്ടാണ് കേരളത്തിൽ ഈയിടെയായി ഇത്രയധികം വീടുകൾ തകർന്നു വീഴുന്നത് ?

ഇത് നിങ്ങൾ നിർബന്ധമായും കാണേണ്ട വീഡിയോ ആണ്. എന്തുകൊണ്ടാണ് കേരളത്തിൽ ഈയിടെയായി ഇത്രയധികം വീടുകൾ തകർന്നു…