ഏഷ്യാനെറ്റിലെ ബിഗ് ബോസ് എന്ന പരിപാടി ഷൂട്ട് ചെയ്തത് എങ്ങനെയാണ് ?

അറിവ് തേടുന്ന പാവം പ്രവാസി

പുറംലോകവുമായി ബന്ധമില്ലാത്ത ഒരു വലിയ വീട്ടില്‍ തുടര്‍ച്ചയായി 100 ദിവസം കഴിയേണ്ടിവരുന്ന വ്യത്യസ്ത ദിക്കുകളിലുള്ള ഒരുകൂട്ടം മനുഷ്യര്‍. ഇതാണ് പ്രേക്ഷകര്‍ കാണുന്ന ബിഗ് ബോസ്. കാണികളെ സംബന്ധിച്ച് ദിവസം ഒന്നരയോ, രണ്ടോ മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഒരു കാഴ്ചാനുഭവ മാണ് ബിഗ് ബോസ്. എന്നാല്‍ ഇതിന്റെ പിന്നണിയില്‍ 24 മണിക്കൂറും കണ്ണുതുറന്നിരിക്കുന്ന 73 ക്യാമറകള്‍ക്കാപ്പം, 350 ഓളം മനുഷ്യർ രാവും ,പകലും പല ഷിഫ്റ്റുകളിലായി പ്രവര്‍ത്തിച്ചു

കൊണ്ടിരിക്കുകയാണ്. 24 മണിക്കൂർ ഷൂട്ട് ആണ് നടക്കുന്നത്. സാധാരണയുള്ള ഷൂട്ടുകളൊക്കെ രാത്രിയില്‍ പാക്കപ്പ് ആവാറാണ് പതിവെങ്കില്‍ ബിഗ് ബോസില്‍ പാക്കപ്പ് എന്ന് പറയുന്ന ഒരു സംഭവം ഷോ കഴിയുമ്പോഴേ ഉള്ളൂ. ഷോ കഴിഞ്ഞിട്ടേ പിസിആറിന് വിശ്രമമുളളൂ. അതുകൊണ്ട് തന്നെ പകലും, രാത്രിയും ഇവിടെ ക്രൂ ഉണ്ട്. 24 മണിക്കൂര്‍ ഷൂട്ട് ചെയ്യുന്നതില്‍ പ്രേക്ഷകരെ കാണിക്കാനായി ഉള്ള ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങള്‍ എന്തൊക്കെയാണ് എന്ന് നോക്കിയിട്ടാണ് എഡിറ്റ് ചെയ്യുന്നത്. ഈ ഷോയ്ക്ക് റീടേക്ക് ഇല്ല.

മത്സരാര്‍ഥികള്‍ ചെയ്യുന്നതിനനുസരിച്ച് കൂടെ പോവുക എന്നേയുള്ളൂ. ടാസ്‌കും, കാര്യങ്ങളുമൊക്കെ പ്ലാന്‍ ചെയ്യും. പക്ഷേ ടാസ്‌കുകളോട് അവര്‍ എങ്ങനെ പ്രതികരിക്കുന്നു എന്നത് അവരുടെ തന്നെ തീരുമാനമാണ്. ചെന്നെയില്‍ ഇവിപി ഫിലിം സിറ്റിയിലാണ് ബിഗ് ബോസ് വീട് നില്‍ക്കുന്നത്. ചെന്നൈ നഗരത്തില്‍ റോഡില്‍ നിന്നും ഒരു കിലോമീറ്റര്‍ മാറി മൂന്ന് കെട്ടിടങ്ങള്‍. ഒന്ന് ബിഗ് ബോസ് വീട്, രണ്ട് അവതാരകന്‍ മോഹന്‍ലാലിന്റെ വീക്കെന്‍ഡ് ഷൂട്ട് നടക്കുന്ന സ്ഥലം, മൂന്നാമത്തേത് പ്രൊഡക്ഷന്‍ ടീമിന്റെ ഓഫീസ്. അതൊരു ഫിലിം സിറ്റി ആയതു കൊണ്ട് തന്നെ അവിടെ നിരവധി ഷൂട്ട് വേറെയും നടക്കുന്നുണ്ട്. അതിലെ മൂന്ന് കെട്ടിടങ്ങള്‍ മാത്രമാണ് മലയാളം ബിഗ് ബോസ് നടക്കുന്നത്. ആ വീടിനു ചുറ്റും നിരവധി കെട്ടിടങ്ങളുണ്ട്, ആളുകളുണ്ട് . ചെന്നൈ നഗരത്തില്‍ തന്നെയാണ് ഇത് സ്ഥിതി ചെയ്യുന്നതും. ഈ ഷോയുമായി ബന്ധപ്പെട്ടു നില്‍ക്കുന്ന മനുഷ്യര്‍ താമസിക്കുന്നത് അതിന് തൊട്ടടുത്തുള്ള ഒരു റിസോര്‍ട്ടിലാണ്.

 

18 ഏക്കറില്‍ സ്ഥിതി ചെയ്യുന്ന ഈ ഫോര്‍ സ്റ്റാര്‍ റിസോര്‍ട്ടിനോട് ചേര്‍ന്ന് നിരവധി ടൂറിസ്റ്റുകളും, തദ്ദേശീയരും, കുട്ടികളും ഒക്കെ വരുന്ന ഒരു അമ്യുണ്‍സ്‌മെന്റ് പാര്‍ക്ക് ഉണ്ട്. റിസോര്‍ട്ടില്‍ ബിഗ് ബോസുമായി ബന്ധപ്പെട്ട ആളുകള്‍ മാത്രമല്ല താമസിക്കുന്നത്. വിദേശികള്‍ ഉള്‍പ്പെടെയുള്ള നിരവധി മനുഷ്യര്‍ അവിടെ താമസിക്കുന്നുണ്ട്. നമുക്ക് അറിയാം ബിഗ് ബോസ് മത്സരാര്‍ത്ഥികള്‍ക്ക് കൊടുക്കുന്ന ടാസ്‌ക്കുകളുടെ രീതി. അതിന്റെ മുന്നൊരുക്ക ങ്ങള്‍ക്കായി പ്ലമ്പറോ, ഇലക്ട്രീഷ്യനോ, കാര്‍പ്പെന്ററോ ഒക്കെ പുറത്തു നിന്ന് വരേണ്ടി വരും. ജോലി ചെയ്യുന്ന 350 ആളുകള്‍ക്ക് ഭക്ഷണം കഴിക്കാനായി അവിടെയൊരു കാന്റീന്‍ പോലെ നടത്തുന്നുണ്ട്.ഇത്തരത്തില്‍ നമുക്ക് കാണുമ്പൊള്‍ മത്സരാര്‍ത്ഥികള്‍ ഒറ്റപ്പെട്ടു കഴിയുന്നുവെന്ന് തോന്നും.

You May Also Like

ഈ വർഷം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സലാറിന്റെ ബ്രഹ്മാണ്ഡ ട്രെയ്‌ലർ റിലീസ് ചെയ്തു, പ്രഭാസിന്റെയും പൃഥ്വിരാജിന്റെയും അഴിഞ്ഞാട്ടം

ഈ വർഷം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യൻ ചിത്രങ്ങളിലൊന്നാണ് പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്ന ‘സലാർ’…

30 ലക്ഷത്തിലേറെ ഫോളോവേഴ്സ് ഉള്ള മമ്മൂട്ടി ഫോളോ ചെയുന്നത് രണ്ടേരണ്ടുപേരെ, ആരൊക്കെയെന്നറിയാമോ ?

മലയാളികളുടെ സ്വന്തം മെഗാസ്റ്റാറിനു സോഷ്യൽ മീഡിയ നിറയെ ആരാധകരാണ് എന്നത് നമുക്കറിയാം. അദ്ദേഹത്തിന്റെ പോസ്റ്റുകൾക്കും ഫോട്ടോകൾക്കും…

‘ക്ലാര സോള’, ഏകാകിയുടെ വിപ്ലവം

‘ക്ലാര സോള’, ഏകാകിയുടെ വിപ്ലവം. Arunima Krishnan അക്ഷരാർത്ഥത്തിൽ യുവത്വത്തിൻ്റെ ആഘോഷമായിരുന്നു ഇത്തവണത്തെ IFFK International…

ആവേശം മുറ്റിയ 50 മിനിറ്റ്

ആവേശം മുറ്റിയ 50 മിനിറ്റ്. ഖത്തർ ലോകകപ്പിനെ അവിസ്മരണീയമാക്കിയ നിമിഷങ്ങൾ, ഫൈനലിനെ ഇങ്ങിനെ വിശേഷിപ്പിക്കാനാണ് എനിക്കിഷ്ട്ടം.ആദ്യ…