അഭിനേത്രിയും കേരളത്തിലെ ആദ്യത്തെ ഫീമെയില്‍ ഡിജെയുമാണ് സൂര്യ മേനോന്‍. കൂടാതെ ബിഗ് ബോസ് മലയാളം മൂന്നാം സീസണിലെ മത്സരാര്‍ത്ഥി കൂടിയാണ്. സമൂഹ മാധ്യമങ്ങൾ വഴിയാണ് താരം കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത്. ബിഗ് ബോസ് സീസൺ മൂന്നിലെ മത്സരാർത്ഥി കൂടിയായിരുന്നു താരം. വളരെയേറെ പ്രേക്ഷക പ്രശംസ ആയിരുന്നു താരം പിടിച്ചു പറ്റിയത്. ഷോയിലെ മറ്റൊരു മത്സരാർത്ഥി ആയിരുന്നു മണിക്കുട്ടൻ. ഇദ്ദേഹത്തിനോടുള്ള പ്രണയം താരം തുറന്നു പറഞ്ഞിരുന്നു. ഇതിനുശേഷം ധാരാളം ആളുകൾ ആയിരുന്നു ഇവരെ അധിക്ഷേപിച്ചുകൊണ്ട് സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടത്. പരിപാടിയുടെ അവസാനം വരെ ഇവർ നിന്നു എങ്കിലും ഗ്രാൻഡ് ഫിനാലയിലേക്ക് കടന്നില്ല. ഇപ്പോഴും ധാരാളം ആരാധകർ ആണ് ഇവർക്ക് സമൂഹമാധ്യമങ്ങളിൽ ഉള്ളത്. ഒരു ഡിജെ കൂടിയാണ് ഇവർ. മലയാളത്തിലെ ആദ്യത്തെ ഡിജെമാരിൽ ഒരാൾ കൂടിയാണ് സൂര്യ മേനോൻ എന്ന പ്രത്യേകതയും ഉണ്ട്

 തന്നെ മോശം രീതിയിൽ ചില ആളുകൾ സമീപിച്ചിട്ടുണ്ട് എന്ന് സൂര്യ പറയുന്നു. . ഒരിക്കല്‍ ഒരു സിനിമ ചെയ്യാൻ പോയപ്പോൾ അതിൽ രണ്ടു നായികമാർ ഉണ്ട് എന്നാണ് പറഞ്ഞിരുന്നത്. സിനിമയ്ക്ക് വേണ്ടി താമസം ഒരുക്കിയത് പോലും ഒരു ഫോർ സ്റ്റാർ ഹോട്ടലിൽ ആയിരുന്നു..പിന്നീടാണ് അന്ന് രാത്രിയിൽ സിനിമയുടെ ഡയറക്ടർ സൂര്യ മുറിയിലേക്ക് ഒന്നു വരണം എന്നു പറഞ്ഞത്. കഥയെക്കുറിച്ച് സംസാരിക്കാനാണ് എന്നും പറഞ്ഞിരുന്നു. അങ്ങനെ ഞാനും അമ്മയും കൂടി മുറിയിലേക്ക് ചെന്നപ്പോൾ അദ്ദേഹം സൂര്യയെ ഞാൻ ഒറ്റയ്ക്കല്ലേ വിളിച്ചത്. അമ്മയെ എന്തിനാ കൂടെ വന്നത് എന്ന് ചോദിക്കുകയാണ് ചെയ്തത്.

എന്താണ് പ്രശ്നം എന്ന് ഞാൻ ചോദിച്ചപ്പോൾ പുള്ളി വേറൊരു മീറ്റിംഗ് ഉണ്ട് പിന്നെ വിളിക്കാം എന്ന് പറഞ്ഞു ഒഴിവാക്കുകയും ചെയ്തു. അപ്പോഴാണ് ഞങ്ങൾക്ക് കാര്യം എന്താണെന്ന് മനസ്സിലായത്. റൂമിലേക്ക് ചെന്നപ്പോൾ തന്നെ അമ്മയ്ക്ക് പിന്നീട് ടെൻഷനായിരുന്നു. നമുക്ക് പോകാം മോളെ എന്ന് അമ്മ അപ്പോൾ തന്നെ പറഞ്ഞു.അയാൾ ഉദ്ദേശിച്ച കാര്യം നടക്കാത്തത് കൊണ്ട് തന്നെ സെറ്റിൽവെച്ച് പിന്നീട് തന്നോട് കുറച്ചുകൂടി ദേഷ്യത്തോടെയാണ് പെരുമാറിയിട്ടുള്ളത്. തന്റെ ടേക്ക് ശരിയാകുന്നില്ല എന്ന് പറഞ്ഞു ഒരു മൂന്നാംകിട ഹോട്ടലിലേക്ക് തന്നെ മാറ്റുകയും ചെയ്തു. അദ്ദേഹം ഉദ്ദേശിച്ച കാര്യങ്ങൾ ഒന്നും നടക്കില്ല എന്ന് അയാൾക്ക് മനസ്സിലായി. കാരണം ഒരിക്കൽ ആരുമില്ലാത്തപ്പോൾ വിളിച്ചു എന്നോട് ചോദിച്ചു, ഞാൻ ഒറ്റയ്ക്ക് വരാനല്ലേ പറഞ്ഞത് എന്ന്.

ഞാൻ ഒരിക്കലും ഒറ്റയ്ക്ക് വരില്ല എന്ന് പറഞ്ഞപ്പോൾ അയാൾക്ക് അത് ദേഷ്യം ആയി മാറുകയും ചെയ്തിരുന്നു. ഒരാഴ്ച മാത്രമാണ് പിന്നീട് ഷൂട്ടിംഗ് ഉണ്ടായിരുന്നത് പൈസ പോലും തരാതെയാണ് തന്നെ പറഞ്ഞു വിട്ടത്. സിനിമ റിലീസ് ആയപ്പോൾ താന്‍ അഭിനയിച്ച രംഗങ്ങളും ഉണ്ടായിരുന്നില്ല. സൂര്യ പറയുന്നു.

 

You May Also Like

അനശ്വരയുടെ ഗ്ലാമർ ലുക്കിലുള്ള പുതിയ ചിത്രങ്ങളാണ് ശ്രദ്ധനേടുന്നത്

മഞ്ജു വാര്യരുടെ മകളായി ആദ്യ സിനിമയിൽ അഭിനയിക്കുകയും മൂന്നമത്തെ ചിത്രത്തിൽ തന്നെ നായികയായി മാറുകയും ചെയ്ത…

സുമേഷ് ചന്ദ്രനും, ശിവദയും ഒന്നിക്കുന്ന ‘ജവാനും മുല്ലപ്പൂവും’ ! ട്രെയിലർ റിലീസായി

സുമേഷ് ചന്ദ്രനും, ശിവദയും ഒന്നിക്കുന്ന ‘ജവാനും മുല്ലപ്പൂവും’ ! ട്രെയിലർ റിലീസായി ചിത്രം മാർച്ച് 31ന്…

അറബി കടലിന്റെ അടിത്തട്ടിലേക്കുള്ള ഒരു വേട്ടക്കുള്ള യാത്ര

Muhammed Sageer Pandarathil അടിത്തട്ട്  മിഡിൽ മാർച്ച് സ്റ്റുഡിയോസിന്റെയും കാനായിൽ ഫിലിംസിന്റെയും ബാനറുകളിൽ സൂസൻ ജോസഫും…

കാക്കിപ്പടയ്ക്ക് ദുബായ് ഇന്റർനാഷണൽ സിനി കാർണിവൽ അവാർഡ്

കാക്കിപ്പടയ്ക്ക് ദുബായ് ഇന്റർനാഷണൽ സിനി കാർണിവൽ അവാർഡ് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത കാക്കിപ്പട എന്ന…