ബാഗ്ലൂർ നടക്കുന്ന കഥ ചീറ്റ് ചെയ്ത് കേരളത്തിൽ ചിത്രീകരിച്ചതാണ് ബിഗ് ബ്രദറിൽ തനിക്ക് പറ്റിയ തെറ്റെന്ന് സിദ്ദിഖ്

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
17 SHARES
208 VIEWS

Manu Udaya

സഫാരി ചാനലിലെ ഇൻറർവ്യൂല് സിദ്ദിഖ് തൻ്റെ വിജയിക്കാതെ പോയ രണ്ട് സിനിമകളുടെ അങ്ങനെ ആവാനുള്ള അവസ്ഥയുടെ കാരണങ്ങൾ പറയുകയുണ്ടായി. ഫുക്രി, ബിഗ്ബ്രദർ എന്നിവയാണ് ആ രണ്ട് സിനിമകൾ. ഫുക്രിയിൽ സിദ്ദിഖ് അവതരിപ്പിച്ച ഫുക്രി ഉപ്പുപ്പാൻ്റെ റോളിലേക്ക് ആദ്യം പ്രശസ്ഥനായ മറ്റൊരാളെയാണ് സമീപിച്ചിരുന്നത്. അദ്ദേഹത്തിന് ആ റോൾ ഭയങ്കരമായി ഇഷ്ടമാവുകയും ചെയ്തു. അതായത് ഗോഡ്ഫാദറിലേക്ക് അഞുറാനെ പ്ലേസ് ചെയ്ത പോലത്തെ ഒരു ഇത്.കൂടാതെ ഒരു ഫാൻ്റസി എ ല മൻ്റു കൂടി സ്ക്രിപ്റ്റിൽ വർക്ക് ചെയ്തിരുന്നുവത്രേ.പക്ഷെ സ്ക്രിപ്റ്റ് വായിച്ച ജയസൂര്യ- തൻ്റെ വരാനിരിക്കുന്ന സിനിമയിൽ ഇതേ ഫാൻ്റസി എലമൻ്റ് ഉണ്ടെന്നും അത് കൊണ്ട് ഇത് മാറ്റണമെന്നും പറഞ്ഞുവത്രേ. അങ്ങനെ മാറ്റി കൊണ്ടു ചെന്നപ്പോൾ – മറ്റേ -ഫുക്രി ഉപ്പുപ്പാൻ്റ റോൾ ചെയ്യാമെന്നേറ്റ ആ വലിയ നടന് ഇഷ്ടമായില്ല. ജയസൂര്യയെ വേണോ ഇദ്ദേഹത്തെ വേണോ എന്ന ആലോചനയിൽ ഇദ്ദേഹത്തെ ഉപേക്ഷിച്ച് ജയസൂര്യയുമായി ഇന്ന് നമ്മൾ കാണുന്ന ഫുക്രിയുണ്ടാക്കി.

സ്വന്തം കാശ് മുടക്കി. ഒരു നല്ല സ്ക്രിപ്റ്റ് തിരുത്തി, മോശം സ്ക്രിപ്റ്റിൽ തല വെയ്ക്കാൻ മാത്രം മണ്ടനല്ല സിദിഖ്.തിരുത്തിയ സ്ക്രിപ്റ്റിലും, ഉപേക്ഷിച്ച ഫാൻ്റസി എലമൻ്റിനെക്കാളും സാധ്യതയും വിശ്വാസവും പുതിയ സ്ക്രിപ്റ്റിൽ ഉള്ളത് കൊണ്ട് മാത്രം തന്നെയാവും ഫ്രുക്രി സംഭവിച്ചിട്ടുണ്ടാവുക. ഫുക്രി സൂപ്പർ ഹിറ്റായിരുന്നെങ്കിൽ ഈ പറഞ്ഞ കഥ തന്നെ മാറുമായിരുന്നില്ലേ? ഒരു പക്ഷേ അന്ന് സിദ്ദിഖ് ഇങ്ങനെ പറയുമായിരിക്കും.  “എഴുതി കഴിഞ്ഞപ്പോഴാണ് എനിക്ക് മനസ്സിലായത് ഇതിൽ ഫാൻ്റസി യുടെ ആവശ്യമില്ലാന്ന്. അപ്പോ തന്നെ ഞാൻ മൊത്തം പൊളിച്ചെഴുതി. എൻ്റെ കൃത്യ സമയത്തുള്ള ആ തീരുമാനത്തിൻ്റെ ഫലമാണ് ഇന്ന് ഈ ചിത്രത്തിനുള്ള വലിയ അംഗീകാരം ”
ഇനി ബിഗ് ബ്രദർ.

ബിഗ് ബ്രദർ FDFS കണ്ടിറങ്ങിയ ഞാൻ ഓർത്തു.” ലാലേട്ടൻ കഥ കേൾക്കാതെയാണോ ഇതിൽ അഭിനയിച്ചത്?”
ആ സംശയം ഈ ഇൻ്റർവ്യൂ കണ്ടപ്പോൾ തീർന്നു.പുറം ലോകവുമായി ഒരു ബന്ധവുമില്ലാതെ പത്ത് 30 വർഷം ജയിലിൽ കിടന്ന് പുറത്തിറങ്ങുന്ന ഒരാൾ.അയാൾ ഈ ആധുനിക ലോകത്ത് മിസ്സ് ഫിറ്റായിരിക്കും.

നല്ലൊരു ത്രെഡ്.വൺ ലൈൻ കേട്ടാൽ തന്നെ കൈ കൊടുക്കാൻ തോന്നും. അപ്പോ ലാലേട്ടനെ കുറ്റം പറയാൻ പറ്റില്ല.ഫുക്രിയിൽ എടുക്കാൻ പറ്റാത്ത ആ ഫാൻ്റസി എലമൻ്റ് അദ്ദേഹം ഇവിടെ എടുത്തു. ഒരു ലോജിക്കും നോക്കാതെ.പക്ഷെ ത്രെഡ് ഒഴിച്ച് വർക്ക് ചെയ്തതെല്ലാം മിസ്സ് ഫിറ്റായപ്പോൾ ആ സിനിമയും ചരമമടഞ്ഞു.
ബാഗ്ലൂർ നടക്കുന്ന കഥ ചീറ്റ് ചെയ്ത് കേരളത്തിൽ ചിത്രീകരിച്ചതാണ് ബിഗ് ബ്രദറിൽ തനിക്ക് പറ്റിയ തെറ്റെന്ന് പറയുന്നു.പക്ഷെ ലോകത്തെവിടെ ചിത്രീകരിച്ചാലും രക്ഷപ്പെട്ടു പോകാനുള്ള സാധാനം ഇതിലില്ലയെന്ന് എനിക്ക് തോന്നുന്നു. കെട്ടുറപ്പുള്ള തിരക്കഥ.നല്ലൊരു എഴുത്തുകാരനും സംവിധായകനുമാണ് സിദ്ദിഖ്. അദ്ദേഹത്തിൻ്റെ ഏറ്റവും നല്ല സിനിമ വരാനിരിക്കുന്നേയുള്ളൂ എന്ന് വിശ്വസിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

LATEST

കോണ്ടം കൂടാതെ, മറ്റ് ഗർഭനിരോധന ഉൽപ്പന്നങ്ങളെക്കുറിച്ച് നിങ്ങൾക്ക് അറിയാമോ?

കുട്ടികളെ വേണ്ടെന്ന് കരുതുന്ന പല ദമ്പതികളും ഗർഭനിരോധനത്തിനായി കോണ്ടം ഉപയോഗിക്കുന്നതായി പഠനങ്ങൾ കാണിക്കുന്നു.

ഉണ്ണിമുകുന്ദൻ സഹോദരനാണ് പ്രതിഫലമേ വേണ്ടാന്നു പറഞ്ഞു അഭിനയിച്ച ബാലയ്ക്ക് ഇതെന്തുപറ്റിയെന്ന് ലൈൻ പ്രൊഡ്യൂസർ

ഷെഫീക്കിന്റെ സന്തോഷം എന്ന സിനിമയുടെ നിർമാതാക്കൾ പ്രതിഫലം നൽകാതെ വ​ഞ്ചിച്ചുവെന്ന ബാലയുടെ ആരോപണത്തിനു