അഡ്വ ശ്രീജിത്ത് പെരുമന

ബിഗ് ബോസ്സും, ആത്മരതികളും

ജനിച്ച മണ്ണിലെ അസ്തിത്വം ചോദ്യം ചെയ്തുകൊണ്ട് ജനങ്ങളുടെയും, ജനാധിപത്യ ഭരണഘടനയുടെയും കഴുത്തിൽ ഫാസിസത്തിന്റെ കത്തിവെച്ച് കാത്തിരിക്കുന്ന വർഗ്ഗീയ ഭരണകൂട ഭീകരതയ്‌ക്കെതിരെയും, ഓരോ അണിക്കൂറിലും മനുഷ്യ ജീവനുകൾ കവർന്നുകൊണ്ട് പടർന്നുപിടിക്കുന്ന വൈറസ് ബാധയ്‌ക്കെതിരെയും നിലനിൽപ്പിന്റെ പോരാട്ടം നടത്തുന്ന മനുഷ്യരുടെയും സമൂഹത്തിന്റെയും ഇടയിലേക്ക് “ബിഗ് ബോസ്സിലെ ” കോണകം പാറിയ കഥകളും ഉയർത്തിപ്പിടിച്ച് ആത്മരതിയടയുന്നവർ ദയവുചെയ്ത് അകലം പാലിക്കുക.

ബിഗ് ബോസ്സിൽ നിയമലംഘനം നടക്കുന്നു, വക്കീൽ നിയമപരമായി ഇടപെടണം എന്ന ആവശ്യവുമായി നിരവധി ഫോൺ കോളുകളും, സന്ദേശങ്ങളും ലഭിക്കുന്നുണ്ട്. ഇത്തരമൊരു പരിപാടി കാണാത്തതുകൊണ്ടുതന്നെ അതിന്റെ സാമൂഹിക impact നെക്കുറിച്ചും, മെറിറ്റിനെ കുറിച്ചും ആധികാരികമായി വിർശിക്കുന്നത് അധാർമികമായിരിക്കും.

എന്നാൽ രാജ്യവും, രാജ്യത്തിലെ വിദ്യാർത്ഥി യുവജനങ്ങളും നിലനില്പിനായി തെരുവിൽ വെടിയുണ്ടകളേറ്റുവാങ്ങി രക്തസാക്ഷികളാകുന്ന ഈ മണിക്കൂറുകളിൽ രാഷ്ട്രീയമായും അല്ലാതെയും യുവജങ്ങളെയും, സ്ത്രീജങ്ങളെയും അവരുടെ ചർച്ചകളെയും സാമൂഹിക മാധ്യമങ്ങളിലൂടെ ഉൾപ്പെടെ വഴിതിരിച്ചുവിടാനും മലയാളിയെ അവന്റെ സ്വതസിദ്ധമായ മറ്റുള്ളവരുടെ ജീവിതത്തിലേക്ക് എത്തിനോട്ട സംസ്കാരത്തിൽ തളച്ചിടാനും കാറ്റിൽ കോണകം പാറിയ കഥാ സന്ദേശംപോലും നൽകാത്ത ഈ പരിപാടിക്ക് സാധിക്കുന്നുണ്ട്.

ഇന്ന് കോടതിയിൽ നിൽകുമ്പോൾപോലും പല അഭിഭാഷകരും, വ്യവഹാരികളും ഉൾപ്പെടെ കിട്ടുന്ന സമയത്തൊക്കെ യൂറ്റുബിലൂടെയും മറ്റും ഈ സൈബർ കിടപ്പറ വിശേഷങ്ങളിലേക്ക് എത്തിനോക്കി ആത്മരതിയടയുന്നുണ്ട് എന്നു മനസിലായി.
ഈ പരിപാടി കാണുന്നവരെ വിമർശിക്കാനോ, കാണരുതെന്ന് പറയാനോ അല്ല ഇത്രയും എഴുതിയത് മറിച്ച് സമയം കിട്ടുബോഴും സമയമുണ്ടാക്കിയും കണ്ണിമ ചിമ്മാതെ ഈ പരിപാടി കാണുകയും ആത്‌മരതിയടയുകയും ചെയ്ത ശേഷം പുറത്തുവന്ന് “പോക്ക് പരിപാടിയാണ് ” എന്ന് വിളിച്ചു പറയുന്നവരെ ചിലത് ഓര്മപ്പെടുത്താനാണ്.

പറഞ്ഞു വരുമ്പോൾ ബിഗ് ബോസ്
മലയാളികളാരും കാണാറില്ല, അത് സദാചാരവിരുദ്ധമാണെത്രെ.പക്ഷെ പണ്ട് ഏതോ സാബുമോൻ നന്നായി കളിച്ച്‌ ഒന്നാമതായി എന്ന് എല്ലാവർക്കും അറിയാം .സീരിയലുകളും മലയാളികൾ കാണാറില്ല പക്ഷേ പരസ്പരം സീരിയലിന്റെ ക്ളൈമാക്സ് ശരിയായില്ല എന്ന അഭിപ്രായം എല്ലാ മലയാളികൾക്കുമുണ്ട് എന്നപോലെ .പണ്ട് ഏഷ്യാനെറ്റിൽ രാത്രി പതിനൊന്നു മണിക്ക് ഷക്കീലയുടെ കിന്നാരത്തുമ്പികൾ എന്ന കുടുംബചിത്രം കണ്ട മലയാളികളുടെ എണ്ണം അറിഞ്ഞപ്പോൾ ടെലിവിഷൻ റേറ്റിങ് പോയന്റിടാൻ നിന്ന ചേട്ടൻവരെ ഞെട്ടിപ്പോയിരുന്നു. മലയാളികൾ യൂട്യൂബിൽ ഏറ്റവും കൂടതൽ തിരഞ്ഞത് കിന്നാരത്തുമ്പിയും, ഷക്കീലയുമാണ്. എന്നാൽ നാലു ചുമരുകൾക്കോ, ഇരുട്ടിന്റെ മറവിലോ ഉള്ള ആത്മരതി കഴിഞ്ഞാൽ ഷക്കീല മലയാളിക്ക് “പോക്ക് കേസും” “മറ്റേ നടിയും ” അശ്ലീലവുമാണ്. ആ സുപ്രസിദ്ധ സംസ്‌കരാനുസരിച്ചു മ്മടെ അക്ക ഷക്കീലയ്ക്ക് അശ്ലീല നടിയായി പിൻവാങ്ങേണ്ടിവന്നത് മലയാളിയുടെ നന്ദികേടായിരുന്നു എന്ന് ഈ അവസരത്തിൽ പറയാതെ വയ്യ !

(വക്കീലും അത് കണ്ടതല്ലേ എന്ന കമന്റ് വേണ്ട… ഞാൻ റിലീസിങ്ങിന് തന്നെ കണ്ടതാണ് ബിഗ്‌ബോസോക്കെ കാണുന്ന മലയാളികളാണ് നാഗസാക്കിയിൽ വീണ ഗർഭം കലക്കിയേക്കാൾ വലിയ വലിയ ദുരന്തങ്ങൾ എന്ന് പറയാതെ പറയാനാണ് ഈ ഉദാഹരണം ചൂണ്ടിക്കാണിച്ചത്.പറഞ്ഞുവരുന്നത് ബിഗ്‌ബോസിനെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് എന്നെ ബന്ധപ്പെടുന്നവരോടാണ്. അതായത് ബിഗ് ബോസ്സിലെ ഈ കിടപ്പറ /അണിയറ രഹസ്യ വായ്പ്പാട്ടിനോട് മലയാളിക്കുള്ള താത്പര്യംതന്നെയാണ് അത്തരമൊരു പരിപാടിയുടെ വിജയവും. ഒരു സുപ്രഭാതത്തിൽ നമുക്ക് ഇല്ലാതെയാക്കാൻ സാധിക്കുന്നതല്ല നമ്മുടെയീ “ഒളിഞ്ഞുനോട്ട ത്വര “. പ്രസ്തുത പരിപാടിയിൽ പങ്കെടുക്കുന്ന ആർക്കെങ്കിലും പരാതി ഇല്ലാത്തിടത്തോളം കാലം അതിലെ ആരെയെങ്കിലും അപമാനിച്ചു എന്നോ, തെറിപറഞ്ഞു എന്നോ കാണിച്ചുകൊണ്ട് മറ്റൊരാൾക്കും കേസു കൊടുക്കാനോ, പരാതി നൽകാനോ സാധ്യമല്ല. പ്രസ്‌തുത പരിപാടിയിലെ ഒരു അധ്യാപകനെ മറ്റുള്ളവർ അപമാനിച്ചു എന്ന് ചൂണ്ടിക്കാണിച്ച് ആലപ്പി അഷറഫ് എന്നയാൾ പരാതി നൽകി എന്ന വാർത്ത അതുകൊണ്ടുതന്നെ നിയമപരമായ ഒരു അറിവില്ലായ്മയാണ്. അപമാനിച്ചു എന്ന് പരാതി പറയാൻ അപമാനിക്കപ്പെട്ട ആൾക്ക് മാത്രമേ നിയമപരമായ അവകാശമുള്ളൂ.

എന്നാൽ സംപ്രേക്ഷണം ചെയ്യുകയോ സാമൂഹിക മാധ്യമങ്ങളിൽ അപ്ലോഡ് ചെയ്യുകയോ ചെയ്യുന്ന പരിപാടിയിൽ അശ്ലീല /ദ്വയാർത്ഥ പ്രയോഗങ്ങളോ, വയലൻസോ, സ്ത്രീത്വത്തെ അപമാനിക്കുന്ന പ്രയോഗങ്ങളോ ചേഷ്ടകളോ, നിയമവിരുദ്ധ പ്രവൃത്തികളോ, പബ്ലിക്ക് ന്യൂയിസൻസോ, കുട്ടികളെ അക്രമത്തിനോ, മറ്റ് അശ്ലീലതയിലേക്കോ പ്രോത്സാഹിപ്പിക്കുന്നതോ, പബ്ലിക് ഓർഡറിനും, മൊറാലിറ്റിക്കും വിരുദ്ധമായതോ എന്തെകിലും നടക്കുന്നുണ്ടെങ്കിൽ പരാതി നൽകാനും പരിപാടി പൂട്ടികെട്ടിക്കാനും നിങ്ങൾക്ക് എന്റെയോ മറ്റേതെങ്കിലും അഭിഭാഷകരുടെയോ സഹായമോ, നിർദേശമോ ആവശ്യമില്ല എന്ന് സുഹൃത്തുക്കളെ അറിയിക്കുന്നു. പരിപാടി നടക്കുമ്പോൾ ടെലിവിഷൻ സ്‌ക്രീനിന്റെ ഏറ്റവും അടിയിലൂടെ നിങ്ങൾക്ക് പരാതി നൽകാൻ സാധിക്കുന്ന ടെലഫോൺ നമ്പറും, അഡ്രസ്സും കൃത്യമായി സ്ക്രോൾ ചെയ്തുകൊണ്ടിരിക്കുന്നത് കാണാം. പ്രസ്‌തുത നമ്പറിലേക്കോ, അഡ്രസ്സിലേക്കോ നിങ്ങൾക്ക് ഒഫൻസീവായോ അശ്ലീലമായോ നിയമവിരുദ്ധമായോ തോന്നുന്ന ഭാഗങ്ങളുടെ വിവരങ്ങളും, എപ്പിസോഡ് വിവവരങ്ങളും, ടെലികാസ്റ്റ് ചെയ്ത തീയതിയും സമയവും ഉൾപ്പെടുത്തി പരാതി നൽകാവുന്നതാണ്. ഇനി അഥവാ അവ ശ്രദ്ധയിൽപ്പെടുന്നില്ലെങ്കിൽ ബന്ധപ്പെടാവുന്നതുമാണ്. പ്രത്യേകം ഫോർമറ്റോ,, അപേക്ഷ ക്രമമോ, അപേക്ഷ തുകയോ ഇല്ല.

മലയാളത്തിലെ ഏറ്റവും വലിയ അശ്ലീല റിയാലിറ്റി ഷോകളായ “കഥയല്ലിത് ജീവിതം “പോലുള്ള രണ്ട്‍ കണ്ണീർ മാർക്കറ്റിങ് പരിപാടികൾക്കെതിരെയും മറ്റു ചില ഷോകൾക്കെതിരെയും നിലവിൽ പരാതി നൽകി നടപടികൾക്കായി കാത്തിരിക്കുകയാണ് ഞാൻ. കാര്യങ്ങൾ ഇങ്ങനെയാണെന്നിരിക്കെ ബിഗ് ബ്ബോസ് ഒരു sociological danger ആണെങ്കിൽ അത് സ്ഥിരമായി കാണുന്ന ആരെങ്കിലും പരാതികളുമായി മുന്നോട്ടുവരണമെന്നാണ് അഭ്യർത്ഥിക്കാനുള്ളത്. ഇനി ഭയമോ മറ്റെന്തെങ്കിലും സാഹചര്യങ്ങളോകൊണ്ട് പരാതിനൽകാൻ സാധിക്കാതെ വരുന്നവർ കൃത്യമായ വാദങ്ങളോടെ നിയമവിരുദ്ധതയോ, സാമൂഹിക അപകടമോ ചൂണ്ടിക്കാണിച്ചാൽ തീർച്ചയായും പരാതി നൽകാൻ തയ്യാറാണ് എന്നും അറിയിക്കട്ടെ. രാജ്യം പ്രതിസന്ധിയിലായിരിക്കുമ്പോൾ കുറച്ചുകൂടി പക്വതയോടെ സാമൂഹിക ചർച്ചകളെ കൊണ്ടുപോകണം എന്നൊരു നിർദേശമല്ല ആത്മഗതം മാത്രമേ അവസാനമായി നൽകാനുള്ളൂ.

NB:- നിങ്ങൾക്ക് ഏറ്റവും ഒഫൻസീവായി തോന്നിയ ബിഗ് ബ്ബോസ് വീഡിയോ /ഓഡിയോ ദൃശ്യങ്ങൾ അറിയിക്കാൻ താത്പര്യം

Advertisements
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.