വെറുമൊരു ഉലക്ക കൊണ്ട് സ്വന്തം രാജ്യത്തിൻറെ സംരക്ഷണം ഏറ്റെടുത്ത മഹിളാ രത്‌നം

38

Biji George

ഒരു ഉലക്ക വെച്ച് ഒരു സ്ത്രീക്ക് എന്ത് ചെയ്യാൻ ആകും ? ഏറിയാൽ ഒരു എലിയെ വരെ കൊന്നേക്കാം .. ഉലക്ക കൊണ്ട് സ്വന്തം രാജ്യത്തിൻറെ സംരക്ഷണം ഒരു മഹിളാ രത്‌നം ഏറ്റെടുത്തു എന്ന് കേട്ടാലോ ? ചിത്രദുർഗ്ഗ ജില്ലാ ആസ്ഥാനത്തു ഉലക്ക ഏന്തിയ ഒരു വീര വനിതയുടെ ശില്പം കാണാം. കർണാടകയിലെ ദേശാഭിമാനികളും വീരഗണത്തിൽ പെട്ടതുമായ ഒനകെ ഒബവ്വ ശില്പം ആണ് അത്.
കർണാടകത്തിലെ ചെറു രാജ്യങ്ങളെ ഏതു വിധത്തിലും മൈസൂറിനൊപ്പം ചേർക്കുക എന്നത് മാത്രം ലക്‌ഷ്യം വെച്ച് മൈസൂർ ഹൈദർ അലി ഭരിക്കുന്ന കാലം…

മന്ദകാരി രാജ്യത്തിൻറെ ചിത്രദുർഗകോട്ടയുടെ കാവൽക്കാരനായ മുണ്ഡ ഹനുമയെ അത്യധികം സ്‌നേഹിച്ചും പരിചരിച്ചും കഴിയുന്ന കുറമ്പ വിഭാഗത്തിൽ പെട്ട നാരിമണി ആയിരുന്നു ഒബവ്വ.നിരന്തം മന്ദകാരി രാജ്യത്തിനെ ആക്രമിക്കാൻ തക്കം പാർത്തു നടന്ന ഹൈദർ അലിയുടെ പടയാളികൾ ചിത്രഗുർഗ്ഗ കോട്ടയിൽ ഉള്ളിലേക്ക് കടക്കാൻ പാകത്തിന് ഒരു ദ്വാരം കണ്ടെത്തി. അന്നേ ദിവസം മുണ്ഡ ഹനുമ ആയിരുന്നു ഈ ദ്വാരത്തിനു സമീപം കാവൽ നിന്നിരുന്നത്. ഉച്ചഭക്ഷണത്തിനു മുണ്ഡ പോയ തക്കത്തിന് ഹൈദർ അലിയുടെ പടയാളികൾ ദ്വാരം വഴി അകത്തേക്ക് പ്രവേശിക്കാൻ തുടങ്ങി.

RenukaJain on Twitter: "How many of us have heard of Onake Obavva? She was  neither a queen nor a princess, but the wife of a common guard at  Chitradurga Fort. She foughtഎന്നാൽ ഈ സമയം പതിക്കു വെള്ളം എടുക്കുവാൻ വേണ്ടി വന്ന ഒബവ്വ ദ്വാരത്തിനു സമീപം ഉള്ള ഹൈദർ അലിയുടെ പടയുടെ സാനിധ്യവും അകത്തേക്ക് കടക്കാൻ ഉള്ള ശ്രമവും തിരിച്ചു അറിഞ്ഞു. വെള്ളം എടുക്കാൻ വന്ന സ്ത്രീയുടെ കൈയ്യിൽ എന്ത് ആയുധം ?.. ഭർത്താവിനെ വിളിക്കാൻ നിന്നാൽ ഇവർ അകത്തു കടക്കുകയും ചെയ്യും. ഒബവ്വയുടെ കയ്യിൽ കിട്ടിയത് ഒരു ഉലക്ക ആയിരുന്നു. അകത്തേക്ക് കടന്ന ഓരോ ഭടന്മാരെയും ഒബവ്വയുടെ ഉലക്ക കാലപുരിക്ക് അയച്ചു .. കയറി വരുന്ന പടയാളികൾ ഇത് ശവങ്ങൾ കാണാതിരിക്കുവാൻ ഒബവ്വ തന്നെ അവ വലിച്ചു നീക്കി ഇട്ടു..

ഉച്ച ഊണ് കഴിഞ്ഞിട്ടും വെള്ളം എടുക്കാൻ പോയ ഭാര്യയെ കാണാതെ അന്വേഷിച്ചു വന്ന മുണ്ഡ കണ്ടത് രക്തത്തിൽ കുളിച്ചു ഉലക്കയുമായി നിൽക്കുന്ന ഒബവ്വയെ ആണ്. ഒപ്പം മൈസൂർ പടയുടെ ശവശരീരങ്ങളും.. മുണ്ഡ കൂട്ടാളികളുമായി എത്തിയപ്പോഴേക്കും കൂടുതൽ പടയാളികൾ കടക്കുകയും ഒബവ്വയെ വാളിന് ഇര ആക്കുകയും ചെയ്തിരുന്നു .. എന്നാൽ കൂടുതൽ പേരെയും തന്റെ വീര മൃത്യുവിന് മുൻപ് ഒബവ്വയുടെ ഉലക്ക ഉറക്കിയിരുന്നു .. ഹൈദർ അലിയുടെ ആദ്യ ആക്രമം ഒബവ്വ ചെറുത് തോൽപ്പിച്ച് എങ്കിലും പിന്നീട് ചിത്രദുർഗ്ഗയും മന്ദകാരിയും കീഴടക്കുക ഉണ്ടായി.

നമ്മുടെ വടക്കൻപാട്ടുകളിൽ എന്ന വണ്ണം കർണാടകത്തിൽ നിറഞ്ഞു നിൽക്കുന്ന വീര പരിവേഷം ആണ് ഒനകെ ഒബവ്വ. ചിത്ര ദുർഗ്ഗയിലെ സ്പോർട്സ് സ്റ്റേഡിയത്തിനു വീര വനിത ഒനകെ ഒബവ്വ സ്റ്റേഡിയം എന്ന പേര് നൽകി രാജ്യം ഈ ഭാരതാംബയുടെ വീര പുത്രിയെ ആദരിച്ചു. ചരിത്രം പറയാൻ വിട്ടു പോയ ധീര ഒബവ്വയുടെ ഓർമകൾക്ക് മുന്നിൽ വിനീത പ്രണമം…..