Biji George

കഴിഞ്ഞ ദിവസങ്ങളിലെ പ്രധാന വാർത്തകളിൽ ഫ്ലാഷ് ന്യൂസ്‌ ആയി പലരും കണ്ടിട്ടുണ്ടാകും, തൃശൂരിൽ 30 കോടിയുടെ തിമിംഗലം ഛർദ്ദിൽ പിടികൂടി എന്ന്. എന്തുകൊണ്ട് ഇത്രയും വില എന്ന് നമ്മൾ പലരും ചിന്തിച്ചിട്ടുണ്ടാകും.
എന്താണ് തിമിംഗലം ഛർദ്ദിൽ… ?

തിമിംഗലം ഛർദ്ദിക്കുന്ന അവശിഷ്ടത്തിന്റെ പേരാണ് ആംബർഗ്രിസ്. സ്പേം തിമിംഗലങ്ങളുടെ ഉദരത്തിൽ സൃഷ്ടിക്കപ്പെടുന്ന തവിട്ടു നിറത്തോടുകൂടിയ മെഴുകുപോലുള്ള വസ്തുവാണിത്. തിമിംഗലങ്ങൾ ഇടയ്ക്ക് ഛർദ്ദിച്ചു കളയുന്ന ഈ വസ്തു, ജലനിരപ്പിലൂടെ ഒഴുകി നടക്കും.

May be an image of outdoors and textഒമാൻ തീരം ആംബർഗ്രിസ് സാന്നിധ്യത്തിന് പേരുകേട്ടതാണ്. വിപണിയിൽ സ്വർണത്തോളം വിലമതിക്കുന്ന വസ്തുവാണിത്. പ്രധാനമായും സുഗന്ധദ്രവ്യങ്ങൾ നിർമ്മിക്കാനാണ് ആംബർഗ്രിസ് ഉപയോഗിക്കുക.
ഈ അടുത്താണ് യെമനിലെ 35 പാവപ്പെട്ട മത്സ്യത്തൊഴിലാളികളെ ഭാഗ്യം കടാക്ഷിച്ചത്, തിമിംഗല ഛർദ്ദി അഥവാ ആംബർഗ്രിസിന്റെ രൂപത്തിൽ. ഏദെൻ കടലിടുക്കിൽ ചത്തുകിടന്ന സ്പേം തിമിംഗലത്തിന്റെ ശരീരത്തിനുള്ളിൽ നിന്നാണ് മത്സ്യത്തൊഴിലാളികൾക്ക് 127 കിലോയോളം വരുന്ന ആംബർഗ്രിസ് ലഭിച്ചത്. തെക്കൻ യെമനിലെ സിറിയയിലുള്ള ജനങ്ങളുടെ ഉപജീവനമാർഗം മത്സ്യബന്ധനമാണ്. ഏറെയും പാവപ്പെട്ട മത്സ്യത്തൊഴിലാളികളാണ് ഇവിടെയുള്ളത്. ഇവരാണ് ഇപ്പോൾ കോടിപതികളായി മാറിയിരിക്കുന്നത്.
മത്സ്യബന്ധനത്തിനു പോയ ഇവർ കടലിടുക്കിൽ നിന്നാണ് അഴുകിത്തുടങ്ങിയ സ്പേം തിമിംഗലത്തിന്റെ ശരീരം കണ്ടെത്തിയത്. ശരീരം അഴുകിത്തുടങ്ങിയെങ്കിലും ശരീരത്തിൽ നിന്നും പുറത്തുവരുന്ന വേറിട്ട ഗന്ധം ഇവരെ ആകർഷിച്ചു. ഉടൻതന്നെ ഇവർ തിമിംഗലത്തിന്റെ ശരീരം കയറിൽ കെട്ടിവലിച്ച് കരയ്ക്കെത്തിക്കുകയായിരുന്നു. കരയിലെത്തി തിമിംഗലത്തിന്റെ വയർ കീറിമുറിച്ചാണ് 127 കിലോയോളം വരുന്ന ആംബർഗ്രിസ് പുറത്തെടുത്തത്.

What Is Floating Gold That Sperm Whale Vomit And Why Is It Illegal In Indiaവിവരമറിഞ്ഞെത്തിയ യു.എ.ഇ-യിലെ മൊത്ത വ്യാപാരിയാണ് മത്സ്യത്തൊഴിലാളികളിൽ നിന്നും ആംബർഗ്രിസ് 10.96 കോടി രൂപയ്ക്ക് വാങ്ങിയത്. ലഭിച്ച തുക 35 പേരും തുല്യമായി പങ്കിട്ടെടുക്കുകയായിരുന്നുവെന്ന് മത്സ്യത്തൊഴിലാളികൾ വ്യക്തമാക്കി. തങ്ങളുടെ സമുദായത്തിലെ മറ്റുള്ളവർക്കും വേണ്ട സഹായങ്ങൾ ചെയ്തുകൊടുക്കുമെന്ന് ഇവർ വ്യക്തമാക്കി.
കടലിലെ നിധി, ഒഴുകുന്ന സ്വർണം എന്നൊക്കെയാണ് സ്പേം തിമിംഗലങ്ങളുടെ ഛർദ്ദി അഥവാ ആംബർഗ്രിസ് അറിയപ്പെടുന്നത്. അത്യപൂർവമാണിത്. സ്പേം തിമിംഗലത്തിന്റെ സ്രവമാണിത്. പ്രധാനമായും സുഗന്ധദ്രവ്യങ്ങളുടെ നിർമ്മാണത്തിനാണ് ഇവ കൂടുതലായും ഉപയോഗിക്കുന്നത്. തിമിംഗലം ഛർദ്ദിക്കുമ്പോൾ ആദ്യം ദ്രവമായിട്ടാണ് ഇത് കാണപ്പെടുന്നത്. രൂക്ഷമായ ഗന്ധവും അപ്പോൾ ഇതിനുണ്ടാകും. പിന്നീടാണ് ഈ വസ്തു ഖരരൂപത്തിലെത്തുന്നത്. ഇതിന് നേരിയ സുഗന്ധവുമുണ്ടാകും. തിമിംഗല ഛർദ്ദിയിലടങ്ങിയിരിക്കുന്ന ഗന്ധമില്ലാത്ത ആൾക്കഹോൾ പെർഫ്യൂം നിർമാണത്തിന് അത്യാവശ്യമാണ്.
ലോകത്ത് കണ്ടെത്തിയതിൽ വച്ച് ഏറ്റവും വലുതാണിത്. ഏകദേശം 127 കിലോയോളം ഭാരമുണ്ട് ഈ ആംബർഗ്രിസിന്.

Boy finds a bonanza in whale vomitഇതുപോലെ 2019-ൽ തായ്‌ലൻഡിലുള്ള മറ്റൊരു മത്സ്യത്തൊഴിലാളിയായ ജുംറസിനും ആംബർഗ്രിസ് ലഭിച്ചിരുന്നു. ആറ് കിലോയും 350 ഗ്രാമും തൂക്കമുള്ള അതിന് വിലയായി രണ്ട് കോടി 26 ലക്ഷമാണ് ലഭിച്ചത്. 2016 നവംബറിൽ ഒമാനിൽ നിന്നുള്ള മൂന്ന് മത്സ്യത്തൊഴിലാളികൾക്ക് 80 കിലോയോളം വരുന്ന തിമിംഗല ഛർദ്ദി ലഭിച്ചിരുന്നു. ഒമാൻ സ്വദേശികളായ ഖാലി‍ദ് അൽ സിനാനിയും കൂട്ടരുമാണ് ഈ ലോട്ടറിയടിച്ച ഭാഗ്യവാൻമാർ. ഇന്ത്യൻ നിയമം അനുസരിച്ചു ഈ മുതൽ അനധികൃതമായി കൈയിൽ സൂക്ഷിക്കുന്നതും കടത്തുന്നതും 3 വർഷം തടവും 25000 രൂപ പിഴയും ശിക്ഷ ലഭിക്കുന്ന കുറ്റകൃത്യമാണ്.

 

You May Also Like

“മണ്ണും ചാരി നിന്നവൻ പെണ്ണും കൊണ്ടു പോയി”, ഇത്തരത്തിൽ സംഭവിച്ച ചില സിനിമകൾ

‘ജാനാ ദാ ജാപ്പാൻ പഹൂഞ്ച് ഗയെ ചീൻ’ Bhagavatheeswara Iyer മലയാളത്തിലെ പഴഞ്ചൊല്ലാണ് ” ചക്കിന്…

പറക്കുംതളിക മനുഷ്യരെ കറക്കും തളിക..

മുത്തശികഥകളിലും പിന്നെ ജോണി ആന്റണിയുടെ ദിലീപ് സിനിമയിലും മാത്രമേ നാം പറക്കുംതളിക എന്ന് കേട്ടിട്ടുള്ളു. കാണാനുള്ള ഭാഗ്യം ചില വിദേശികള്‍ക്കണേന്നുമാത്രം.

പേരക്കുട്ടിയെ തരളമായ നോട്ടത്തിലൂടെ നോക്കുമ്പോഴും തൊട്ടടുത്ത സെക്കൻഡിൽ ഒരു രക്തദാഹിയായ കമാൻഡോ ആകാനും കമലിന് പ്രയാസമില്ല

Gautam R ഏതൊരു നടനും നേരിടുന്ന ഒന്നാണ് ഐഡന്റിറ്റി ക്രൈസിസ്. ഒരു കാലം വരെ വേറിട്ട…

മരണം മുന്നില്‍; സ്രാവിന്റെ കൂടെ നീന്തുന്ന യുവതി

വെള്ള സ്രാവിന്റെ കൂടെ യാതൊരു ഭയവും കൂടാതെ നീന്തുന്ന യുവതിയുടെ വീഡിയോ പുറത്തു. മരണം മുന്നില്‍ കണ്ടു കൊണ്ട് വളരെ ശാന്തമായി നീന്തുന്ന യുവതി സ്രാവിനെ തൊട്ടു തലോടുന്നതും കാണാം. ഓഷ്യന്‍ രാംസേ എന്ന് പേരുള്ള ഒരു സ്രാവ് പരിപാലന വിദഗ്ദയാണ് നമുക്ക് ഈ ഗോ പ്രൊ ക്യാമറ വീഡിയോയിലൂടെ അത്ഭുതങ്ങള്‍ സമ്മാനിക്കുന്നത്. യുവതിയുടെ സംഗീതാത്മകമായ ആ യാത്ര കാണൂ.