സർക്കാർ നൽകുന്ന അരിയും പച്ചക്കറിയും ചോറായും കറിയായും ക്യാമ്പുകളിൽ എത്തുകയില്ല

374

 Ramshad Bin Omer
Ramshad Bin Omer
Ramshad Bin Omer എഴുതുന്നു

 

ദുരിതാശ്വാസ ക്യാമ്പിലെ പണപ്പിരിവ് ഓമനക്കുട്ടനെ പാർട്ടിയിൽ നിന്ന് സസ്‌പെന്റ് ചെയ്തു!

സഖാവ് ഓമനക്കുട്ടൻ, അയാൾ ആ ക്യാമ്പിൽ തന്നെ കഴിയുന്ന വ്യക്തിയാണ്. സാധാരണക്കാരനാണ്, കൂലിപ്പണിക്കാരനാണ്.

ആ ക്യാമ്പിൽ ഇതുവരെ പിരിവെടുത്താണ് ഈ കാര്യങ്ങൾ നടക്കുന്നത് എന്ന്, അയാൾ ഒരു മറയുമില്ലാതെ നിഷ്കളങ്കമായി തന്നെ വീഡിയോയിൽ പറയുന്നു, അതെ പോലെ തന്നെ ചാനലിൽ നിന്ന് വിളിച്ചവരോടും പറയുന്നു (താഴെ കാണുന്ന വീഡിയോയിൽ ).

“ഞങ്ങൾക്ക് ഭക്ഷണം കഴിക്കണമെങ്കിൽ സാധനങ്ങൾ ഇങ്ങോട്ട് എത്തേണ്ടേ? എന്നും അയാൾ ചോദിക്കുന്നുണ്ട്. കഴിഞ്ഞ വർഷം ഇതുപോലെ ചിലവ് വന്ന ക്യാഷ് കൊടുത്തത് ഒരു വ്യക്തിയാണ് എന്നും അയാൾ പറയുന്നു. ക്യാമ്പിലെ ഗ്യാസ് സിലിണ്ടർ വരെ ഒരിക്കൽ മോഷണം പോയിട്ട് പിരിവെടുത്താണ് വാങ്ങിച്ചതെന്നും പറയുന്നു.”

ക്യാമ്പിലുള്ളവർക്കാണെങ്കിൽ ഇതിലൊന്നും പരാതിയില്ലതാനും! അതിനിടയിൽ പുറത്ത് നിന്ന് വന്ന ഏതോ നാറി പറ്റിച്ച പണിയാണ് ഈ സിനിമാ പിടുത്തം. അതാണ് മാധ്യമങ്ങൾ കൊണ്ടാടിയത്, ആ മാധ്യമ വിചാരണയെ പാലാരിവട്ടം അഴിമതിയായി കണ്ട് അയാൾക്കെതിരെ നടപടിയെടുത്ത പാർട്ടി അതിലേറെ വലിയ ദുരന്തമാണ്!

അവിടത്തെ സർക്കാർ സംവിധാങ്ങളിലും, ജനപ്രതിനിധികളിലും വന്ന വീഴ്ച്ചയെ മറി കടക്കാൻ അയാളെ കരുവാക്കി, അത്ര തന്നെ…, അതാണ് ഈ നടപടി!

ഓമനക്കുട്ടൻ
ഓമനക്കുട്ടൻ

 

ശെരിക്കും വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെയോ, ജനപ്രതിനിധികൾക്കെതിരെയോയാണ് നടപടി വേണ്ടത്.

ഏതായാലും മുമ്പിൽ നിൽക്കുന്നവന്റെ ഉദ്ദേശത്തെ വരെ നിഷ്കളങ്കതയോടെ നോക്കി കണ്ട, ഒരു പാവം മനുഷ്യനെതിരെ അവന്റെയൊക്കെ സ്റ്റിംഗ് ഓപ്പറേഷൻ. നാറികൾ😡


 

Bijin Kavalam എഴുതുന്നു 

കുട്ടനാട്ടിൽ ഉൾപ്പടെ, വെള്ളം ഉയരുമ്പോൾ ക്യാമ്പുകൾ തുറക്കാറുണ്ട്.. ചിലയിടത്തു ക്യാമ്പുകൾ എന്നത് ഉയർന്ന പ്രദേശത് കുറേ വീട്ടുകാർ ചേർന്ന് ഭക്ഷണം ഉണ്ടാകുന്ന കഞ്ഞി വീഴ്ത്താൻ കേന്ദ്രങ്ങൾ മാത്രമാണ്..

Bijin Kavalam
Bijin Kavalam

ഇവിടേയ്ക്ക് ഭക്ഷണത്തിനുള്ള സാധനം നൽകുന്നത് സർക്കാരാണ്… അതായത് അതു പണമായി അല്ല നൽകുക.. വില്ലജ് ഓഫീസിൽ നിന്നും ഇൻഡന്റ് എഴുതി നൽകും (ഇപ്പോൾ അല്ല ഓർമ വച്ച നാൾ മുതൽ അങ്ങനെയാണ് ).. പലചരക്കു സാധനങ്ങൾക്ക് supplyco സൂപ്പർ മാര്കെറ്റിലേക്കും, പച്ചക്കറിക്ക് ഹോർട്ടികോപ്പിന്റെ ആലപ്പുഴ ഗോഡൗണിലേക്കും ആണ് നല്കാറ്. ഈ ഇൻഡന്റ് എഴുതി വാങ്ങി, അവ മാവേലി സ്റ്റോറിലും, ഹോട്ടിർകോർപ് മാർക്കറ്റിലും കൊടുത്തു അതിൽ നൽകിയിരിക്കുന്ന തുകക്കുള്ള സാധനങ്ങൾ (ഈ രണ്ടു കേന്ദ്രങ്ങളും തമ്മിൽ കിലോമീറ്ററുകൾ ദൂരമുണ്ട് ) collect ചെയ്തു കേന്ദ്രത്തിൽ കൊണ്ട് വന്നു പാചകം ചെയ്യുക എന്നതിന് മറ്റു ചിലവുകൾ ഉണ്ടാവാറുണ്ട്…

ഈ സാധനങ്ങൾ കുട്ടനാട്ടിലേക്ക് എടുക്കാൻ പോകാൻ വണ്ടിയും വള്ളവും വേണം.. കുട്ടനാട്ടിൽ പലർക്കും പെട്രോൾ engine വെള്ളമാണ് ഉപയോഗിക്കാറ്… ഇതിലേക്ക് വേണ്ടുന്ന ഇന്ധനത്തിനും, മറ്റു വണ്ടി കൂലിക്കും കയ്യിൽ നിന്നും തന്നെ പണം ചിലവാക്കണം..

പാചകത്തിനുള്ള വിറകുകൾക്ക് പണം ആവശ്യമാണ്..

കൂടാതെ പാചകത്തിന് ആവശ്യമായ എല്ലാ സാധനങ്ങളും തിരക്ക് മൂലം supllyco ൽ കാണില്ല.. അത്യാവശ്യം വേണ്ടുന്ന എണ്ണ പോലെയുള്ള സാധനങ്ങൾ supplyco മാർക്കറ്റിൽ കിട്ടിയില്ലെങ്കിൽ (അവരെയും കുറ്റപ്പെടുത്താൻ ഇല്ല, വെള്ളത്തിൽ സ്റ്റോക്ക് കൊണ്ട് വരുക അത്ര പ്രയാസവുമാണ് ) അതൊക്കെ പുറത്ത് നിന്നും വാങ്ങേണ്ടിയും വരും.

Image result for relief camp flood keralaഞാൻ മേല്പറഞ്ഞത് പോലെ ഒരു ക്യാമ്പിലെ കൺവീനർ ആണ്. ഒരു ദിവസം 500-700 രൂപ വരെ ഇത്തരം ആവശ്യങ്ങൾക്ക് അധിക ചിലവാകാറുണ്ട്.. 6-7 ദിവസം കൊണ്ട് 5000 രൂപക്ക് അടുത്ത് extra ചിലവ് ഉണ്ടായിട്ടുണ്ട്.. ഇതിനു മുൻകൈ എടുക്കുന്ന ഞങ്ങൾ 2-3 പേർ വാർഡ് മെമ്പർ ഉൾപ്പടെ ആ ബാധ്യത ഏറ്റെടുത്താണ് ഇവിടെ നടത്തിക്കൊണ്ട പോകുന്നത് (മറ്റൊന്നും കൊണ്ടല്ല 6-7 ദിവസമായി രാപകൽ ഇല്ലാതെ ഓടുന്നതിനിടയിൽ ഇമ്മാതിരി നാറിയ പേര് കേക്കണ്ടല്ലോ എന്ന് കരുതിയാണ് ബാധ്യത സ്വയം ഏറ്റെടുക്കുന്നത്. അല്ലാതെ ഇവിടെയാരും അംബാനിമാരായിട്ടല്ല )..

എല്ലാ ക്യാമ്പുകളിലും അങ്ങനെ ആവണമെന്നില്ല അവസ്ഥ.. ഇത്തരത്തിൽ ഉണ്ടാവുന്ന അധിക ചിലവുകൾ ആ ക്യാമ്പിലുള്ള ആളുകൾ വീതിച്ചു എടുക്കുന്ന ഒരുപാട് ഇത്തരം ക്യാമ്പുകൾ ഇവിടുണ്ട് … അവർ പിടിച്ചു പറിക്കാരോ, കള്ളന്മാരോ ആവണമെന്നില്ല രാപകൽ ഓടി നടന്നിട്ട് ആ സാമ്പത്തിക ബാധ്യത കൂടി താങ്ങാൻ കഴിവില്ലാത്തവരാവും. ഒരാഴ്ചയായി ജോലിക്ക് പോലും പോകാൻ കഴിയാത്ത ദിവസ വേതനക്കാർ വരെ ക്യാമ്പുകൾക്ക് മുൻകൈ എടുക്കാറുണ്ട്. അവരുടെ മേൽ മുഴുവൻ ബാധ്യത അടിച്ചേല്പിക്കാതെ അതിനെ തെറി പറയാതെ സഹകരിക്കുന്ന നാട്ടുകാരെയും കാണാം… ഇങ്ങോട്ട് വന്നാൽ നേരിൽ കാണിച്ചു തരാം…

അല്ലാതെ സർക്കാർ നൽകുന്ന അരിയും പച്ചക്കറിയും ചോറായും കറിയായും ക്യാമ്പുകളിൽ എത്തുകയല്ല..

രാവിലെ ഇൻഡന്റ് എഴുതി വാങ്ങാൻ വില്ലജ് office പടിക്കൽ ക്യൂ നിൽക്കുന്നത് മുതൽ, മാവേലി സ്റ്റോറിലും, പച്ചക്കറി സ്റ്റാളുകളിലും മണിക്കൂറുകൾ ക്യൂ നില്കുന്നതുൾപ്പടെ അല്പം പ്രയാസം പിടിച്ച പണിയാണ്.. അതൊക്കെ യാതൊരു ലാഭേച്ഛയോ, പ്രതിഫലമോ കൂടാതെ എല്ലാ വർഷവും രാഷ്ട്രീയ ഭേദമന്യേ ചെയ്തു പോകുന്ന,കുറേ മനുഷ്യർ ഉണ്ട് നാട്ടിൽ… ബാധ്യതകളൊക്കെ അവരുടെ മുകളിൽ മാത്രം തള്ളിയിട്ടു, അവരെ പിന്നിലേക്ക് വലിച്ചിടരുത്.. നാളെയും ഇത്തരമൊരു സാഹചര്യം ഉണ്ടായാൽ അവരൊക്കെ ഓടി നടക്കേണ്ടതാണ്…

ഇതിപ്പോൾ ഉയർത്തിക്കൊണ്ട് വരുന്ന സിപിഐഎം വിരുദ്ധത മാത്രമാകും എന്ന് പറയാതിരിക്കാൻ വയ്യ. അതിനൊപ്പം ചാടാൻ കുറെ നിക്ഷ്പക്ഷ കൂട്ടരും ഉത്തമന്മാരും…

Advertisements