പട്ടിൽ പൊതിഞ്ഞു പൊതുമേഖലയുടെ ചിതാഭസ്മം

884
Biju Bala Krishnan

മരണം നടന്ന വീടുകളില്‍ മൃതദേഹം ദഹിപ്പിച്ചതിന്‌ കുറച്ച്‌ ദിവസങ്ങള്‍ക്ക്‌ ശേഷം അസ്ഥിസഞ്ചയനം എന്നൊരു ചടങ്ങുണ്ട്‌, ദഹിപ്പിച്ച അവിടെ നിന്ന്‌ അസ്ഥികളെല്ലാം ഇടുത്ത്‌ അതില്‍ ചില ഭാഗത്ത്‌ നിന്നുള്ളവ ഒരു പ്രത്യേക കുടത്തിലാക്കി ചെമ്പെട്ട്‌ ചുറ്റി മാറ്റിവെക്കും അല്ലാത്തവ ചാക്കിലൊക്കെ വാരിക്കെട്ടി അടുത്തുള്ള കടലില്‍ കൊണ്ടുപോയി ഒഴുക്കും.

ഈ മാറ്റിവെച്ച എല്ലും ചാരവും ഒരു കുടുക്കയിലാക്കി കെട്ടി ചുവന്ന പട്ടു കൊണ്ടു പുതപ്പിച്ച്‌ക്കെട്ടി ചില സവിശേഷയിടങ്ങളില്‍ അത്‌ ചിലപ്പോള്‍ തിരുനാവായ,ഭാരതപുഴ അതല്ലേല്‍ ഗംഗയില്‍ അങ്ങിനെ കൊണ്ട്‌പ്പോയി ഒഴുക്കി കളയും,ഇതിന്നിവിടെ പറയാന്‍ കാരണം പൊതുമേഖല സ്ഥാപനങ്ങളെയെല്ലാം സ്വകാര്യവല്‍ക്കരിക്കാന്‍ കോർപ്പറേറ്റുകള്‍ക്ക്‌ വിറ്റൊഴിഞ്ഞിട്ട്‌ ബജറ്റ്‌ എന്നും പറഞ്ഞ്‌ വിറ്റ്‌കളഞ്ഞതിന്റെ ചിതാഭസ്‌മാവശിഷ്ടമെന്ന നിലയില്‍ ചെമ്പട്ടില്‍ പൊതിഞ്ഞ ബജറ്റുമായി വരുന്ന ഈ രാജ്യത്തെ ധനകാര്യമന്ത്രിയുടെ കാഴ്‌ച്ച കണ്ടത്‌കൊണ്ടാണ്‌.

ഇനിയെന്താണ്‌ വില്‍ക്കാന്‍ അവശേഷിക്കുന്നത്‌ എന്ന്‌ മാത്രമാണ്‌ ചിന്തിക്കാനുള്ളത്‌ അതിന്റെ കൂടി ചാരവും വാരി ചെമ്പട്ടില്‍ പൊതിഞ്ഞ്‌ അടുത്ത ഒരു തവണ കൂടി വരുവാന്‍ കഴിയുമായിരിക്കും അതിന്‌ ശേഷം അവശേഷിക്കുന്നത്‌ ഒന്നും ഇല്ലായെന്നിരിക്കെ പിന്നെയെന്തും പൊതിഞ്ഞ്‌ വരുമെന്നുള്ള ആ അവസ്ഥയുണ്ടല്ലോ അതോർത്തൊരു സങ്കടമുണ്ട്‌ നിർമ്മലാജീ.