വിമാനതാവളത്തില്‍ ബോംബ് വെച്ചവനും ക്ഷേത്രാങ്കണത്തിലേക്ക്‌ മലവിസർജ്യം വലിച്ചെറിയുന്നവനും അവന്റെ മതം നല്‍കുന്ന ഔദാര്യത്തില്‍ മനോരോഗിയാകുന്ന രാജ്യം

97

Biju Bala Krishnan

“ആ വീഡിയോ കാഴ്‌ച്ച എന്നിലുണ്ടാക്കിയത്‌ ഭയം തന്നെയാണ്‌,ഒറ്റക്കാണെന്ന്‌ അറിഞ്ഞിട്ടും പ്രതികരിച്ച ആ സ്‌ത്രീയുടെ നേരെ ഭീഷണി നിറഞ്ഞ വാക്കുകളുമായി ശാരീരികമായി ആക്രമിക്കാനും മുതിർന്ന്‌ വരുന്ന സ്‌ത്രീകളുടെ എണ്ണം കൂടിയപ്പോള്‍ ഒറ്റപ്പെട്ട്‌പ്പോയ ആ സ്‌ത്രീയെ ഈ വർഗീയവിഷജീവികളെന്തും ചെയ്യുമെന്നുള്ള ഭയത്തോടെയാണ്‌ ഓരോ നിമിഷവും ആ കാഴ്‌ച്ച കണ്ടത്‌.
വേണ്ടിവന്നാല്‍ കൊല്ലാനും മടിക്കില്ലായെന്ന്‌ പറയുന്ന സ്‌ത്രീയൊക്കെ അത്‌ ചെയ്യാനും മടിക്കില്ലായെന്ന്‌ അവരുടെ അന്നേരത്തെ ഭാവത്തില്‍ നിന്ന്‌ വ്യക്തമാണ്‌,എന്തൊരു രൗദ്രതയും ക്രൂരതയുമാണവരില്‍ അന്നേരം കാണാനാവുന്നത്‌ പറയുകയല്ലാ അലറുകയാണ്‌ എന്തോ ഹിസ്‌റ്റീരിയ ബാധിച്ചപ്പോലെ, അത്രമാത്രം വർഗീയതയും അപരവിദേ്വഷവും ഉള്ളിലേറ്റിയത്‌ പുറംതള്ളുന്ന സന്ദർഭങ്ങളിലൊന്ന്‌ മാത്രമാണിത്‌ ഒളിച്ചും പതുങ്ങിയും അല്ലാതെയും തമ്മാമ്മില്‍ ഐക്യപ്പെടുന്നവരോടായി പറഞ്ഞും ഈ വർഗീയവിഷവും ഇതരസമൂഹവിദേ്വഷവും തന്നെയാണിവർ ഈ സമൂഹത്തിലേക്ക്‌ കടത്തി വിടുന്നത്‌,അതിലൊരു വാക്കോ പ്രയോഗമോ ഇടുത്ത്‌ ട്രോളുന്നതിലൂടെ വധഭീഷണി വരെ നടത്തുന്ന ആ സ്‌ത്രീകളുടെ ക്രൂരത നിറഞ്ഞ പ്രവർത്തിയെ നിസ്സാരവല്‍ക്കരിക്കുന്നതായി തോന്നുന്നില്ലേയെന്നൊരു സംശയമുണ്ട്‌, വിമാനതാവളത്തില്‍ ബോബെ്‌ വെച്ചവനും ക്ഷേത്രാങ്കണത്തിലേക്ക്‌ മലവിസർജ്യം വലിച്ചെറിയുന്നവനും അവന്റെ മതം നല്‍കുന്ന ഔദാര്യത്തില്‍ മനോരോഗിയാകുന്ന ഈ രാജ്യത്ത്‌ വധഭീഷണി വരെയുതിർത്ത്‌ ശാരീരികമായി ആക്രമണത്തിന്‌ മുതിരുന്ന സ്‌ത്രീകള്‍ മതതീവ്രവാദികള്‍ തന്നെയാണ്‌ അതല്ലാതെ കോമഡികഥാപാത്രങ്ങളായി ലഘൂകരിച്ച്‌ കാണപ്പെടേണ്ടവർ അല്ലാ”